വയ്യ ,
ഇനിയുമെനിക്കീ മൌനത്തിന്‍ മതില്‍കെട്ടിനകത്ത്
തളര്ന്നിരിക്കുവാന്‍
നീ നിന്റെ മൌനത്തിന്റെ മറ തുറന്നു
പുറത്തു വരിക
ഒരു വേള എന്നെ വിളിക്കുക ,
ഈ കരിങ്കല്‍ കോട്ടകള്‍
തകര്‍ത്തു ഞാന്‍ വരും
വര്‍ഷങ്ങളുടെ വേദനയെ നമുക്ക്
സംവാദങ്ങളിലൂടെ മറക്കാം
ഇനി ഒരുപക്ഷെ നീ വരുന്നില്ലെങ്കിലും
മൌനം തകര്‍ത്ത് ഞാന്‍
വാചാലത്തില്‍ മുങ്ങികുളിക്കും
പിന്നെ നാറാണത്തിനെ അനുസ്മരിച്ചു
മതില്‍ വീണ്ടും കെട്ടി ഉയര്‍ത്തും
അവിടെ പക്ഷെ എനികൊരു കേള്വികാരി
അവശ്യം വരില്ല
അവിടെ ഒറ്റയ്കിരുന്നു
ആരോടും സംവദിക്കാം
ആണവകരാറും സ്മാര്‍ട്ട് സിടിയും
വിഷയങ്ങളക്കാം
ജാതി മത കോമരങ്ങളെ
കളിയാക്കി ചിരിക്കാം
ഒടുവില്‍ ആരുമറിയാതെ
എന്റെ വല്‍മീകം തുറന്നു
എനിക്ക് പുറത്തു വരാം
പ്യുപയില്‍ നിന്ന് വളര്‍ന്നു
ഒരു മുഴു ഭ്രാന്തനായി
ഈ ലോകത്ത് നടക്കാന്‍
എനിക്കും അവകാശം നേടിയെടുക്കാം
No comments:
Post a Comment