അവസാന വര്‍ഷത്തെ എക്സാം നടക്കുന്നു .
ഏപ്രില്‍ ഒന്നിന് എന്തെങ്കിലും ഒരു വകുപ്പ് വേണ്ടേ .ഒന്നുമില്ലാതെ എന്തോന്ന് കോളേജ് .?
ഒരു തരികിട നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു .
ഞങ്ങള്‍ എന്നാല്‍ പഴയ ടീം .പഠിക്കാനെന്ന് പറഞ്ഞു റൂം എടുത്തു തമാശ നടത്തുന്ന ക്രൂരന്മാര്‍ !!!
എന്താ ഒരു വഴി ?
ആലോചന പല വഴി നീങ്ങി . എല്ലാ വര്‍ഷവും കാമ്പസില്‍ കാണാവുന്ന നിശബ്ദ പ്രണയം വിഷയമാക്കാന്‍ തീരുമാനിച്ചു .
ഓക്കേ ഇനി ഇരകളെ തിരയണം .
ഞങ്ങള്‍ അഞ്ചു പേര്‍ തലപുകച്ചു .
ദിവസങ്ങളുടെ അന്വേഷനതിനോടുവില്‍ ചിലരെ നോട്ടമിട്ടു .
പോസ്റ്റ് ഓഫീസിന്റെ ഉപയോഗം ജനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാത്ത അന്ന് (മൊബൈല്‍ പ്രചാരത്തില്‍ വരുന്നേ ഒള്ളൂ .ഇന്നത്തെ പോലെ വീട്ടിലെ പട്ടിക്കു പോലും മൊബൈല്‍ ഉള്ള കാലമല്ല !!!!!) പ്രയോഗം കത്തിലൂടെ എന്നും തീരുമാനിച്ചു .
സംഗതി ഒക്കെ ശരി . റൂമില്‍ ഒരു ദിവസം വയ്കീട്ടു മീന്‍ വാങ്ങാന്‍ പോലും കാശില്ല .അപ്പൊ എങ്ങിനെയാ ഇന്‍ലാന്‍ഡ് വാങ്ങുന്നെ ..?
വീണ്ടും പ്രതിസന്ധി .
നമ്മള്‍ ഇതെത്ര കണ്ടതാ
.''തീയില്‍ കുരുത്തത് വെയിലത് വാടാമോ ..?''
ദീപു ഇടക് ഞങ്ങളുടെ റൂമില്‍ വരും ,പഠിക്കാനെന്ന വയ്പ് ,ഞങ്ങളെ കാര്യം പോലും നശിപിക്കാന്‍ വേണ്ടിയ അവന്‍ വരുന്നേ .അത് ഞങ്ങള്കല്ലിയോ അറിയൂ .
അവനെ തന്നെ പിടിച്ചു .എന്തിനാ എന്ന് പറഞ്ഞില്ല .
തപ്പി പെറുക്കി ഞങ്ങള്‍ ഒരു ഇന്‍ലാന്‍ഡ് വാങ്ങിച്ചു .ബാക്കിക്ക് കുറച്ചു പോസ്റ്റ് കാര്‍ഡുകളും .
അന്ന് രാത്രി മല്‍സരിച് എഴുതുകയാണ് .ഓരോ കാര്‍ഡും ഒരോരുത്തര എഴുതുന്നെ .ഒരേ കയ്യക്ഷരം കണ്ടാല്‍ പിടിക്കപെടില്ലേ ..?
നമ്മുടെ ഒരു കൂട്ടുകാരന്‍ നന്നായി പാടും . ആയിനത്തില്‍ പെണ്‍കുട്ടികളുടെ ഇടക്കൊക്കെ അയാള്‍ക് ചെറിയ ഒരു ഇമേജ് ഒകെ ഉണ്ട് .
അവന്റെ പാട്ട് കേട്ട ഫസ്റ്റ് സിവില്‍ ഗ്രീഷ്മ (പേര് വ്യാജം )എന്നാ കുട്ടി ആരാധികയായി എന്നും ആരോ പറഞ്ഞു
എന്നാല്‍ പിന്നെ അവനാകട്ടെ ആദ്യതെത് .തീരുമാനം പെട്ടന്നായിരുന്നു .യുണിറ്റ് കമ്മിറ്റി പോലെ ഏകസ്വരത്തില്‍ .
പോസ്റ്റ് കാര്‍ഡില്‍ എഴുതിയ മരുന്ന് ഏതാണ്ട് ഈ രീതിയിലായിരുന്നു
ചേട്ടന് ,
ആദ്യം കണ്ടപ്പോള്‍ തന്നെ ഇഷ്ടായി .
എന്നെയും ഇഷ്ടമെന്ന് കരുതുന്നു .
ഈ വരുന്ന തിങ്കളാഴ്ച രാവിലെ 8 മണിക്ക് സിവില്‍ ബ്ലോക്കില്‍ വരുമോ ?
ഇഷ്ടത്തോടെ ..ഗ്രീഷ്മ ...
എഴുത്തുകാര്‍ തമ്മില്‍ വാശി .ഞാനെഴുതുന്നത് വായിച്ചു അവന്‍ വീഴും .ഉറപ്പ് .ഓരോരുത്തരും ഇങ്ങിനെ വീര വാദം മുഴക്കുന്നു .പിറ്റേ ദിവസം പരീക്ഷയാനെ .അതൊന്നും നോക്കുന്നെ ഇല്ല .എത്രയും പെട്ടെന്ന് ഇത് തീര്കണം .അതാണ് ഏക ലക്‌ഷ്യം .
ക്ലാസ്സില്‍ എന്ട്രന്സിനു പോകണം എന്ന് കരുതിയിരിക്കുന്നവനാണ് അടുത്ത ഭാഗ്യവാന്‍ .
താങ്കളെ ഫ്രീ ആയി ലറ്റെരല്‍ എന്‍ട്രി കോഴ്സ് തരാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു .എന്നതായിരുന്നു മാറ്റര്‍.
ശ്രീശോഭിന്റെ നമ്പര്‍ ആയിരുന്നു കോണ്ടാക്റ്റ് ആയി കൊടുത്തത് .
ക്ലാസ്സിലെ ഒരു വനിതയോട് ഇഷ്ടം തോന്നി തുറന്നു പറഞ്ഞ ഒരു സഹപാഠി അടുത്ത ഇര .അയാള്കും
വിട്ടു പ്രണയത്തില്‍ പൊതിഞ്ഞ ഒരു കാര്‍ഡ് .
സ്വതവേ മെലിഞ്ഞ നമ്മുടെ പോടിമോനാരുന്നു അടുത്ത ഭാഗ്യവാന്‍ .
തടി വെക്കാതത്തില്‍ വലിയ വിഷമതിലരുന്നു കക്ഷി .
അവനു ഞങ്ങള്‍ കരിങ്കുരങ്ങ് രസായനം കൊടുക്കാന്‍ തീരുമാനിച്ചു .മിട്ടായി തെരുവിലെ ഒരു ശോപിന്റെ അഡ്രസ്സും വച്ച കാര്‍ഡ് അങ്ങിനെയുമായി .
അപ്പൊ ഇന്‍ലാന്‍ഡ് വാങ്ങിച്ചത് ബാക്കിയായി പോവില്ലേ .അത് പറ്റില്ല .ഇല്ലാത്ത കാശ് കൊടുത്തു വാങ്ങിച്ചത .
അത് കളയാന്‍ പറ്റില്ല ,എന്നാ പിന്നെ അത് നല്ല രീതിയില്‍ ദീപുവിനു തന്നെ ആവാം എന്നും തീരുമാനിച്ചു .
(അവനാണല്ലോ ഇതിനോകെ മുതല്‍ മുടക്കിയ ബിനാമി )
പ്രണയവും ഭീഷണിയും നിറച്ച ഒന്ന് കാരപറമ്പ് ലക്ഷ്യമായും പോയി .
രാത്രി നേരം വയ്കി .തമ്മില്‍ പറഞ്ഞു ചിരിച്ചു കൊണ്ട് ഞങ്ങള്‍ കിടന്നു .
രാവിലെ എക്സാം കഴിഞ്ഞു .
വേഗം ഓടിയത് പോസ്റ്റ് ബോക്സ് ലക്ഷ്യം വച്ച് .
എല്ലാം വൃത്തിയായി പോസ്റ്റ് ചെയ്തു മില്‍മ ബൂത്തില്‍ നിന്നും ഓരോ കാപ്പിയും കുടിച്ചു ഞാനും ദിനൂപും മടങ്ങി വന്നു .
ഒന്നുമറിയാത്ത പോലെ മറ്റുള്ളവര്‍ ഗുല്‍മോഹറിന് കീഴില്‍ എസ എഫ് ഐ പാര്‍കില്‍ ഇരിപ്പുണ്ടായിരുന്നു .
ദിവസം ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു ,ഒരു കുലുക്കവുമില്ല .
ചീറ്റിപോയോ ?
ഞങ്ങള്‍ തമ്മില്‍ നോകി .
നാലാം ദിവസം രാവിലെ ,
ഞങ്ങള്‍ സഹമുറിയന്മാര്‍ രാവിലത്തെ നാസ്ത കഴിക്കാന്‍ കേരള ഹോട്ടലില്‍ .നേരത്തെ വന്ന ദിനൂപ് ഓടി വരുന്നു ,
''അളിയാ ഒത്തു .അവന്‍ സിവില്‍ ബ്ലോക്കില്‍ കിടന്നു കറങ്ങുന്നു .
(അവനെ നമുക്ക് പ്രിയേഷ് എന്ന് വിളിക്കാം )
ഞങ്ങള്‍ വേഗംകോളേജ് ഉന്നം വച്ച് നടന്നു .
ദിനൂപ് തുടര്‍ന്ന് പറഞ്ഞു
''ഞാന്‍ രാവിലെ വന്നപ്പോള്‍ അവനുണ്ട് പൂവന്‍ കോഴിയെ പോലെ കറങ്ങുന്നു .ചോതിച്ചിട്ടു ഒന്നും പറഞ്ഞില്ല സിവില്‍ ബ്ലോക്കിലേക്ക് പോവാം എന്ന് പറയുകയും ചെയ്യുന്നു .
ഞാന്‍ ഒന്നും അറിയാത്ത പോലെ നിന്ന് .അവന്റെ പോകെട്ടില്‍ നമ്മടെ കാര്‍ഡ് കിടപുണ്ട് .
അതോടെ ഞങ്ങള്‍ ഒന്നവിടെ കറങ്ങി .''
ശരി നമുക്ക് ഒന്നുമറിയില്ല .ആര് ചോതിച്ചാലും ..ഓക്കേ ..?!!!
ഓക്കേ ...മറുപടി കൊരെസ്സ് ആയി വന്നു .
പിന്നെ നോകുമ്പോ രണ്ടാം കക്ഷി എന്ട്രന്സിന്റെ കാര്യം പറയുന്നു വലിയ കാര്യത്തിലാണ് ."
"ഡാ എനിക്ക് ഫ്രീ ട്രെയിനിംഗ് കിട്ടാന്‍ പോകുന്നു ഇന്നലെ കാര്‍ഡ് കിട്ടി ''.എന്നൊക്കെയാണ് സംസാരം .
ഞങ്ങള്‍ അടുത്ത കോര്‍ണര്‍ നോകി .അവിടെ ഭീഷണി യെ പറ്റി ചിലര്‍ സംസാരിക്കുന്നു .നമ്മള്‍ തല്ലിനില്‍കാം എന്നൊക്കെ ചിലര്‍ പറയുന്നു .
ഹാ ഹാ ഹ്ഹ്ഹ
എന്തൊരു സുഖം .
നമ്മുടെ കൂട്ടുകാരിയോട് നേരത്തെ ഒരു സുഹൃത്ത് ചോതിച്ചത്രേ :''നിനക്ക് എന്തേലും ഇഷ്ടമുന്ടെല്‍ നേരിട്ട് പറഞ്ഞാല്‍ പോരെ ,കാര്‍ഡ് അയകണോ ?
കാര്‍ഡ് അയല്‍വാസി യുടെ കൈയ്യില കിട്ടിയേ ''
അവള്‍ ഞെട്ടി .എന്ത് കാര്‍ഡ്? ഏതു കാര്‍ഡ് ?
സംഗതി പാളി .അവന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ എഴിതിയത് അവളല്ല എന്ന് മനസിലായി .
അതോടെ ആശാന്‍ സംഭവിച്ച കാര്യം മുക്കി ..(ആരോടും പറയാതെ മൂലകിരുപ്പായി )
സിവില്‍ ബ്ലോകില്‍ അപ്പോഴും പൂവന്‍ കറങ്ങി നടക്കുന്നു .
പിന്നെ പിന്നെ എല്ലാവനും മനസിലായി ആരോ പറ്റിചത് മിണ്ടാതെ ഇരുപ്പായി .
എല്ലാവര്‍ക്കും ആളെ കിട്ടിയാല്‍ കൊല്ലനമെന്നുന്ദ് .പക്ഷെ അബദ്ധം പറ്റിയത് ആര്‍കും പുറത്തു പറയാന്‍ പറ്റില്ല .
ഞങ്ങള്‍ ഇതെല്ലം കണ്ടു രസിച്ചു നടന്നു .
പക്ഷെ ദീപുവിന്റെ വീട്ടില്‍ സംഗതി ബോംബായി പൊട്ടി .
അവന്‍ ആ കത്തും കൊണ്ട് വന്നു നേരെ എന്റെ കഴുത്തിന് പിടിച്ചു .
ഞാന്‍ പര്ഞ്ഞിട്ട്ടും അവന്‍ കേട്ടില്ല .നീ തന്നെയാ എഴുതിയത് ,എന്നവന്‍ തറപ്പിച്ചു പറഞ്ഞു .(കാര്യം ഒരബദ്ധം പറ്റി .ഏതൊരു കുറ്റത്തിനും ,എത്ര മാച്ചു കളഞ്ഞാലും ഒരു തെളിവ് ബാക്കി നില്കുമല്ലോ ,ഞാന്‍ കയ്യക്ഷരം മാറ്റി ആണ് എഴുതിയതെങ്കിലും എന്റെ രീതി വിട്ടിരുന്നില്ല .കത്ത് നിര്‍ത്തിയത് സ്നേഹപൂര്‍വ്വം എന്നാ എന്റെ സ്ഥിരംവാക്ക് ഉപയോഗിച്ച് .)
സംഗതി കാര്യമായി അവന്‍ ഉറച്ച നിന്നതോടെ നേരത്തെ കത്ത് കിട്ടിയ വീരന്മാര്‍ എല്ലാരും പുറത്തു വന്നു തുടങ്ങി .എല്ലാവര്ക്കും ഞങ്ങളോടീ പകരം ചോതിക്കണം .പക്ഷെ എങ്ങിനെ ചോതിക്കും കാര്യം ഞങ്ങള്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാര്‍ ആണെങ്കിലും അവന്മാര്‍ക്ക് ഞങ്ങളോടൊന്നും പറയണോ ചെയ്യണോ തോന്നില്ല .എല്ലാ തമാശയ്കും കാര്യത്തിനും ഞങ്ങള്‍ തന്നെ അല്ലെ കൂടെയുണ്ടാവൂ ...
ദീപു വിടുന്നില്ല .അപ്പൊ തന്നെ പോയി ഒരു വലിയ ബാഗ് നിറയെ പോസ്റ്റ് കാര്‍ഡുകളുമായി അളിയന്‍ വന്നു .എന്നിട്ട് പറഞ്ഞു ഇതിനു പിന്നില്‍ കളിച്ച ഓരോരുത്തന്റെയും വീട്ടില്‍ നാളെ കത്ത് എത്തും.ഒരുത്തനും ഒരു മാന്യതയും പ്രതീക്ഷികേണ്ട .സംഗതി അവന്‍ അയക്കും ഉറപ്പ് .പക്ഷെ നമ്മള്‍ക് അങ്ങിനെ അങ്ങ് സമ്മതിക്കാന്‍ പറ്റുമോ ?
ഇല്ല
ജിമ്മി പറഞ്ഞു ''എന്റെ വീട്ടിലും കത്ത് വന്നിട്ടുണ്ട് ''എങ്കില്‍ അത് കാണണം എന്നായി വിമതന്മാര്‍ .
നാളെ കാട്ടാം എന്ന് ജിമ്മി .
ഞാന്‍ പറഞ്ഞു ''ദീപു ഇതിനു പിന്നില്‍ ഞാനില്ല .നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്. ഇത് എന്നെ കുടുക്കാന്‍ വേണ്ടി ആരോ ചെയ്ത പണി ആണ് .''
അവന്‍ വഴങ്ങുന്നില്ല .ഇതിനു പിന്നിലെ ബുദ്ധി എന്തായാലും നിന്റെതാനു .വേറെ ആരും ഇതിനു തയ്യരവൂല ...(ചെറുക്കന്റെ ഒരു വിശ്വാസമേ...നമ്മള്‍ മാത്രം പെട്ട് .അവന്മാരൊക്കെ അവസാനം മാന്യന്മാര്‍ .)
ശരി.. നീ അങ്ങിനെ തന്നെ വച്ചോ .പക്ഷെ ഇതിന്റെ പേരില്‍ നീ എനിക്ക് കത്തയച്ചാല്‍ ഞാന്‍ നേരെ നിന്റെ വീടിലെക് അങ്ങ് വരും .പിന്നെ നമുക്ക് കാണാം .ഞാന്‍ വെല്ലു വിളിച്ചു .പിന്നെ മെല്ലെ പറഞ്ഞു ഞാനല്ല ദീപു എന്നെ വിശ്വസിക്ക്.
അവന്‍ കത്തയക്കും എന്നാ ഉറപ്പില്‍ (അയച്ചാല്‍ അതൊരു മാരക ബോംബയിരിക്കും എന്ന് ഉറപ്പ് ) ഞങ്ങള്‍ അടിയന്തിര പി ബി കൂടി .ഉടന്‍ തന്നെ നാട്ടിലെ അതതു പോസ്റ്റ് മാന്മാരെ ചാക്കിടാന്‍ വേണ്ടി തീരുമാനമായി .അന്ന് പതിവില്ലാതെ റൂമില്‍ പോവാതെ എല്ലാരും നാട്ടില്‍ പോയി .നമ്മടെ നാട്ടിലെ പോസ്റ്റ് മാന്‍ ബാല്ക്രിഷ്നെട്ടനെ എനിക്കറിയാം .മൂപരോട് പറഞ്ഞു ''എനിക്കെന്ടു സാധനം വന്നാലും എന്നെ നേരിട്ട് തന്നെ എല്പിക്കണേ ചേട്ടാ ''ശരി തന്നേക്കാം ..അങ്ങേര്‍ സമ്മതിച്ചു .
ദിവസങ്ങളോളം ഞങ്ങള്‍ കാത്തിരുന്നു .പക്ഷെ കത്ത് മാത്രം വന്നില്ല .ഭീഷണിയില്‍ ദീപു വീണതോ അതോ സെന്റിയില്‍ വീണതോ (എന്തായാലും വീണു )ഞങ്ങള്‍ക്ക് സമാധാനമായി .
പിന്നെ ഒന്നിനും ഒരവസരം കിട്ടിയില്ല .അല്ലേല്‍ എന്തേലും കാട്ടാമായിരുന്നു .
ഒരു കണക്കിന് നന്നായി .അന്ന് ഞങ്ങള്‍ പണി കൊടുത്ത ടീമെല്ലാം പ്രനീഷ്, ദീപു ,ദീന്‍ ദയാല്‍ മറ്റു ചിലര്‍ ഇന്ന് കേരള പോലീസിലാ...ഇവരിനിയെങ്ങാന്‍ പ്രതികാരം, ചെയ്യാന്‍ എന്തേലും ചെയ്യുമോടെ...
അണ്ണാ ഇനി നാട്ടില്‍ പോകാനുള്ളത് ഞാന്‍ മാത്രം .മറ്റവന്മാരോകെ ഗള്‍ഫിലും ഹൈദ്രബാദില്‍ ഓകെയായി സുഖമായി ജീവിക്കുന്നു .
ഇങ്ങിനെ എല്ലാ തമാശയും കഴിഞ്ഞു റിസള്‍ട്ട് കാത്തിരുന്ന ഞങ്ങള്‍ മറ്റെല്ലാവരെയും ഞെട്ടിച്ചു കൂട്ടത്തോടെ പാസ് ആയതിന്റെ ഗുട്ടന്‍സ് ഇപ്പോഴും മനസിലായില്ല ...റിസള്‍ട്ട് വന്നപ്പോ പ്രിന്‍സിപല് പോലും ഞെട്ടിപ്പോയി കാണും .പല സാറന്മാരും അത് തുറന്നു പറയുകയും ചെയ്തു .
ഇനി ഞാന ഗുട്ടന്‍സ് പറയാം .....ഐക്യമത്യം മഹാബലം .....(തിരുവങ്ങൂര്‍ റൂമിനടുത്ത മീന്‍ മാര്‍കെടിലെ മത്തി തന്നെ വാങ്ങി ഐക്യത്തോടെ കഴിച്ചതോണ്ട ഇത് സംഭവിച്ചേ എന്ന് സാരം ....)
വാല്‍കഷണം :-
അന്ന് ഞങ്ങള്‍ അയച്ച കരിങ്ങുരങ്ങു രസായനം സ്പെഷ്യല്‍ കാര്‍ഡ് കിട്ടിയ കക്ഷി കോഴിക്കോട് മിട്ടായി തെരുവിന്റെ മുക്കിനും മൂലയിലും ഈ കഴിഞ്ഞ 4 വര്‍ഷവും തിരഞ്ഞു നടക്കുകയായിരുന്നത്രേ ആ കടയുടെ വിലാസം തേടിഈ മാസം പൂനെയില്‍ വച്ച് ഞങ്ങള്‍ കണ്ടു മുട്ടുന്നത് വരെ .
അങ്ങേര്‍ അത് ഞങ്ങള്‍ അയച്ചതാണെന്നു കേട്ടിരുന്നു .പക്ഷെ വിചാരിച്ചു കാണണം "അഥവാ ഇനി ബിരിയാണി കൊടുത്താലോ എന്ന് ''(സലിം കുമാറോ ശരണം ....)
No comments:
Post a Comment