Friday, April 9, 2010

ഒളിക്കാത്ത ക്യാമറ

ഒളിഞ്ഞിരിക്കുന്ന ഒരു കാമെറ എന്നെ നോകി കണ്ണിറുക്കി .
പേടി തോന്നിയില്ല ,ശീലമായിരിക്കുന്നു ..
തെളിഞ്ഞിരിക്കുന്ന ഒരുപാട് ക്യാമറകണ്ണുകള്‍ എപ്പോഴും
കണ്ണിരുക്കാതെ എന്നെ നോകി കൊണ്ടിരുന്നു .
പേടിയാനെനിക്ക്, ഒളിച്ചിരിക്കാതെ

എന്നിലെക്കല്ലാതെ എന്നാല്‍
എന്നെ തന്നെ നോക്കുന്ന ഒരു പാട് പേരെ .
ഓടിമാറുവാന്‍ ദൂരങ്ങള്‍ ഇല്ലാതെ
മറച്ചു വയ്കുവാന്‍ ഇനി എന്ത് വസ്ത്രം വേണമെന്നറിയാതെ ,...



ആദ്യം കല്ലെരിഞ്ഞവന്‍
പിന്നെ ബ്ലൂടൂത്ത് എടുത്ത് അയ്ച്ചതെന്തു

സമരം നടത്തിയോര്‍ പിന്നെ എന്റെ മുന്നില്‍ നിന്ന്
പരസ്പരം നോകി പറഞ്ഞതെന്ത് ?

വൃത്തികെട്ട യാഥാര്‍ത്ഥ്യത്തിനു മുകളില്‍ ,
പ്രതികരിക്കുന്നവന്റെ
മുഖം മൂടി അനിഞ്ഞവരുടെ ആവശ്യം എന്ത് ?

കാപട്യത്തിന്റെ കാട് മൂടിപോയ എന്നില്‍
ഇനി നിങ്ങള്കെന്തു കാര്യം
ജീവനുണ്ടയിരുന്നെങ്കില്‍നിങ്ങളുടെ ക്യാമറ കണ്ണുകളില്‍
കാര്‍ക്കിച്ചു തുപ്പാന്‍ കൊതിക്കുന്നു ഞാന്‍
ചുറ്റുമുള്ളവര്‍ എരിയുന്ന വെയിലിനെ കുറ്റപെടുത്തുമ്പോള്‍
ആരോടോ പക തീര്‍ക്കാന്‍ കൈകള്‍ ഉയര്‍ത്തി

അലറിക്കൊണ്ട് ഞാനിന്നും ഇവിടെ ,

ഒറ്റക്ക് ...


ഞാനിന്നു വെറുമൊരു യക്ഷി ..

മലയാളിയുടെ കപട മുഖത്ത്
മനസിലെങ്കിലും ആയിരം തവണ കാര്‍ക്കിച്ചു തുപ്പുന്ന
പാവമാം മലമ്പുഴ യക്ഷി .

No comments:

Post a Comment

Followers