Friday, February 11, 2011

ക്ഷണപത്ര വിശേഷങ്ങള്‍ : പാച്ചുവും കോവാലനും പിന്നെ അയ്യയ്യേ സലാമും

"കഥ "അല്ല "കാര്യം " നടക്കുന്നത് കേരളത്തിലെ ഓണം കേറാ മൂലയായ ഓണാട്ടുകരയില്‍ ..
ഇവിടെയുമുണ്ട് രണ്ടു തറവാട്ടുകാര്‍ ..ഇടത്തെ തറവാടും വലത്തേ തറവാടും ..പാച്ചുവും കോവാലനും പണ്ടേ വലത്തേ തറവാട്ടിലാണ് താമസം .നമ്മുടെ പാവം 'അയ്യയ്യേ 'ആവട്ടെ ഇപ്പൊ ഇടത്തെ തറവാട്ടില്‍ നിന്ന് പോവേം ചെയ്തു വലത്തേ കെട്ടിലെക് അങ്ങ് എത്തിയതുമില്ല എന്നാ മട്ടിലാണ്‌ .എങ്കിലും വലത്തേ തറവാടിന്റെ ചായ്പിലും തിണ്ണയിലുംകറങ്ങാനും നിനക്ക് 'വിശപുണ്ടോടാ' എന്ന കാരണവരുടെ ചോദ്യത്തിന് 'ഞാന്‍ വായില്ലാ കുന്നിലപ്പനാ ' എന്ന് മറുപടി പറയാനും അവകാസമുണ്ട്.
നമുക്ക് കാര്യത്തിലേക്ക് കടക്കാം ...സംഗതി ഇങ്ങിനെ ..
'കൊഴികൂട്ടിലെ ' ഇന്ഹന്‍സ് എന്നാ പാവപെട്ടവന്റെ കുട്ടിയുടെ മാമോദീസ ചടങ്ങ് .സ്ഥലത്തെ പ്രധാന പയ്യന്‍സ് ആയ പാച്ചുവും കോവാലനും ക്ഷണപത്രം ലഭിച്ചിട്ടുണ്ട് .സംഗതി ജോരാക്കി പോവണം എന്നും 'അതിന്റെ ആള് ഞമ്മളാ ' എന്ന് സഭയില്‍ ഞെളിയമെന്നും ലവല്‍ന്മാര്‍ നിശ്ചയികുകയും ചെയ്തു .
സംഗതി അങ്ങിനെ നീങ്ങുമ്പോഴാണ് അയ്യയ്യേ സലാമും പാച്ചുവും കോവാലനും അത് കണ്ടു ഞെട്ടിയത് ...
ക്ഷണകത്തിന്റെ അടിയിലല്ലേ നമ്മുടെ പേര് കൊടുത്തെന്നു പാച്ചുവിന് ഒരു സംശയം ,...ഇനി അത് നമ്മളെ താഴ്ത്തി കെട്ടാന്‍ ആണെന്നതിന് വേറെന്തു തെളിവ് വേണം .?
പാച്ചു തീരുമാനിച്ചു 'മാമോദീസ ബഹിഷ്കരിക്കാം .
നിയമം അനുസരിച്ച് എന്റെ പേരാണ് മുകളില്‍ അച്ചടിക്കെണ്ടാത് .അല്ലെങ്കില്‍ പിന്നെ എനികെന്തു വില .അല്ലേലും വില നാട്ടുകാര്‍ തരുന്നില്ല ..എല്ലാവര്‍ക്കും ഉള്ളിവില കൂടിയതിനെ പറ്റിയെ പറയാനുള്ളൂ .നമ്മടെ വില കുറഞ്ഞതിനെ പറ്റി പറയാനും കരയാനും ഒരുത്തനുമില്ല ....
എന്നാ പിന്നെ ശരി പാച്ചു മാമോദീസ കലക്കന്‍ തീരുമാനിച്ചു .
അങ്കവും കാണാം താളിയും ഒടിക്കാം എന്നാ പോലെ ബഹിഷ്കരിച്ചു ഇടത്തെ തറവാട്ടിലെ ടീച്ചരമ്മകു എട്ടിന്റെ ഒരു പണി കൊടുക്കുകയുമാവം ...

നാട്ടിലെ പ്രധാനപെട്ട കുശുമ്പ് വാര്‍ത്ത‍ പറയുന്ന 'ആകാശവാണികള്‍' എല്ലാരും എത്തീട്ടുണ്ട് എന്ന് ഉറപ്പു വരുത്തി .
സദ്യ തുടങ്ങുന്നതിനു മുന്പായി പാച്ചു വേദി പൊട്ടിച്ചു ..
'ഞമ്മളെ പേര് കൊടുത്തെന് ശേസമല്ലേ ലവന്മാരെ പേര് കൊടുക്കണ്ടേ '
ഇതിന്റെ ഒകെ ആള് ഞമ്മലല്ലേ .." ഞമ്മളെ കൂട്ടാത്ത കളിയില്‍ ഞമ്മള് ഇല്ല .
എന്നിട്ട് ഒറ്റ ഇറങ്ങി പോക്കും ...
"പാതി വാരിയ സദ്യ വലത്തേ കയ്യില്‍ ഇരിക്കുമ്പോഴാണ് 'അയ്യയ്യേ' ഇത് കണ്ടത് ..
പാതി മനസാലെ ഉരുള ഇലയില്‍ വച്ച് മൂപരും എഴുന്നീട്ടു .
ഇനി എണീട്ടിലെങ്കില്‍ വലത്തേ തറവാട്ടില്‍ കയറാന്‍ പറ്റോ ..പറ്റില്ല
സംഗതി "ഉണ്ടവന് പായ കിട്ടാഞ്ഞിട്ടു ,ഉണ്ണാതവന് ഇല കിട്ടാഞ്ഞിട്ടു "എന്നതാണേലും നമ്മക് നമ്മളെ ദിവസോം കിട്ടുന്ന കഞ്ഞിയല്ലേ വലുത് എന്ന് അയ്യയ്യേ ചിന്തിച്ചു ..

പോവുന്ന വഴി തറവാട്ടിലേക്കും അമ്മാവന്റെ വീടായ കേന്ദ്രത്തിലേക്കും പാച്ചു ഒരു ഇമെയില്‍ അയച്ചു ...ഞങ്ങള്‍ മാമോദീസ ബഹിഷ്കരിച്ചു . ആദ്യം ഇല വച്ചത് ഇടത്തെ വീട്ടിലെ കണാരന്‍ വേണ്ടിയാണു .എനിക്ക് വച്ച ഇല താഴെയായി പോയി .ഇനി അയാളുടെ പന്തിയില്‍ ഒഴിച്ച സാമ്പാറും രസവും എല്ലാം ഒഴുകി എന്റെ ഇലയില്‍ വന്നാലെ വല്ലതും കിട്ടൂ എന്നാ തോന്നുന്നേ '
ചോറ് ഉണ്ടേല്‍ എടുത്തു വച്ചേക്ക് ഭയങ്കര വിശപ്പ് - ഇതാണ് ഇമെയില്‍ .

കേട്ട പാതി കേള്‍കാത്ത പാതി ആകാശവാണികള്‍ പണി തുടങ്ങി ..
"പാച്ചുവിന് ഇല വച്ചത് താഴെ പന്തിയില്‍ ...പാച്ചു പിണങ്ങി പോയി ...
കാര്യസ്ഥന്‍ അയ്യയ്യേ കൂടെപോയി ..."
ചെവിയില്‍ നിന്ന് ചെവികളിലെക് സംഗതി പകര്‍ന്നു കൊണ്ടിരുന്നു ..ലീഡ് ന്യൂസ്‌ ...
വേറെ പണിയൊന്നും കിട്ടാതിരുന്ന ചങ്ങയിമാര്‍ മുനീറിന്റെ ചായപീടികയില്‍ കട്ടന്‍ ചായകൊപ്പം ചര്‍ച്ച തുടങ്ങി ..മുനീറിന്റെ ചായക്കാരന്‍ ചെക്കന്‍ സംഗതിയില്‍ എരിവും പുളിയും വേണ്ടാ വിധേന ചേര്‍ത്ത് കൊണ്ടിരുന്നു .
ഉണ്ണിത്താന്റെ മുന്നിലേക്ക് ഒരു 'അസ്ലി പവര്‍ എക്സ്ട്രാ 'ചേര്‍ത്ത ചായ നീകി വച്ച് ചെക്കന്‍ പറഞ്ഞു ..നമ്മുടെ പുതിയ വാര്‍ത്തയുമായി മാമോദീസ നടക്കുന്ന പള്ളിയില്‍ നിന്നും എജെന്റ് പ്രതികരിക്കുന്നു .
"ഡാ ചെക്കാ .കേക്കാമോ .."
കേക്കാം കേക്കാം ...ചെക്കന്‍ പറയാന്‍ തുടങ്ങി ...
ഇടക്ക് ചായക്കാരന്‍ ചെക്കന്‍ മൊബൈലില്‍ കോണ്‍ഫറന്‍സ് കാള്‍ എടുത്തു മറുതലക്കല്‍ ചുരുളീധരന്‍ ആണ് ..
ചുരുളി പറഞ്ഞു
വളരെ മോശം ..ചോറ് കൊടുക്കതിരിക്കാനാണ് ഇടതന്മാര്‍ ഇങ്ങനെ ചെയ്തത് ..
ചാണ്ടി പറഞ്ഞു ഭയ ...ഭയങ്ക...ഭയങ്കര ...മോശ...മോശമായി ....പോയി ....
ഒടുവില്‍ അന്ന് വയ്കുന്നേരം വലത്തേ തറവാട്ടില്‍ രഹസ്യ സമ്മേളനം നടന്നു ...
ഇടതന്മാര്‍ക്ക് ഒരു പണി കൊടുക്കണം ...എവിടെ കൊടുക്കും ...
ചെന്നി "തലകള്‍ "പുകഞ്ഞു ....ആലപുഴ വഴി ...കൊച്ചിയിലേക്ക്
ഒടുവില്‍ കിട്ടി ...
വല്ലാര്‍പാടം തോട്ടിലെ കടലാസ് തോണി ഇറക്കല്‍ ചടങ്ങില്‍ പണി കൊടുക്കാം ...
സംഗതി തല്ലു വാങ്ങിയത് ഇടതന്മാരനെലും "കല്ലിന്റെ" മേലെ നമ്മുടെ പേര് മതി ....ആ വികസന വിരോധി അച്ചുതന്റെ പേരൊന്നും കൊതണ്ടാ ...
ഇടത്തെ തറവാട്ടിലെ ഒരുത്തനെയും വിളിക്കുകയും വേണ്ടാ ...


മോചന യാത്ര തുടങ്ങിയപ്പോ ആ അച്യുതന്‍ എന്താ പറഞ്ഞെ ...നേരെ വടക്കോട്ട്‌ വച്ച് പിടിചോളന്‍....അങ്ങ് അമ്മാവന്റെ വീട്ടിലേക് ..അങ്ങോട്ട്‌ പോയാല്‍ പിന്നെ അമ്മാവന്‍ പറയും ഓണത്ടു കരയില്‍ ഞാന്‍ വേറെ ആളെ വച്ചോളം നിന്റെ ആവശ്യമില്ല എന്ന് ..അത് കൊണ്ട് നേരെ തെക്കോട്ട്‌ തന്നെ പിടിച്ചു .
അതിനിടക്കല്ല്ലേ ഐസ് ക്രീം കച്ചവടക്കാരന്‍ റൌഫ് മാപ്ല മുച്ചക്ര വണ്ടിയുമായി അത് വഴി വന്നെ ..
കളഞ്ഞില്ലേ കഞ്ഞിക്കലം ...!!!!
സംഗതി പണ്ടെന്നോ കുഞ്ഞാപ്പ ഒരു ഐസ് ക്രീം കഴിച്ചു പോയെന്നോ അതില്‍ രജീനയുടെ എസ്സന്‍സ് ചേര്‍ത്തിരുന്നു എന്നൊക്കെ ആയിരുന്നു ..പക്ഷെ അതോകെ 'സംഗതി 'ടെസ്റ്റ്‌ ചെയ്തു തെളിയിച്ചതാണ് ..എന്നിട്ടിപ്പോ പറയുന്നു ലാബ ഇല്‍ തിരിമറി നടത്തിയത എന്ന് ...
പടച്ചോന്‍ പോരുക്ക്വോ ..?!!!

അടുത്ത കാവിലെ പൂരത്തിന് ഇടാന്‍ വള്ളിനിക്കരും പുതിയ ഉടപ്പും അമ്മാവനോട് പറഞ്ഞു പ്രത്യേകം തയ്പിച്ചു വച്ചതാ ...ഇനി മെന കാണിക്കാന്‍ എന്ത് ചെയ്യും ?
അപ്പൊ പിന്നെ കുഞ്ഞാപ്പ ഒരു പണി ചെയ്തു ..
നാട്ടിലെ ആകാശവാണികളെ ഒകെ വിളിച്ചിട്ട് ഒരു വേദി അങ്ങാ പൊട്ടിച്ചു ...
ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് ഞമ്മളെ കൊല്ലാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അത് ...
നാട്ടിലെ മുനീറിന്റെ ചായ പീടികയില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും ഉടമസ്ഥനായ മുനീരിനും സംഗതി അറിയാമായിരുന്നു എന്നും ഒകെ പറഞ്ഞു കളഞ്ഞു ..
മുനീര്‍ വിടുമോ ..."ഞാന്‍ വെറും മുതലാളി എല്ലാം ചായകാരന്‍ ചെക്കനാണ് ചെയ്തത് എന്നായി പുള്ളി ...
നാട്ടില്‍ വരുമ്പോ ഓരോ കോഴി ബിരിയാണി തിന്നാമല്ലോ എന്നോര്‍ത്ത് ചായകടക് പണം മുടക്കിയ ചില ഗള്‍ഫന്മാര്‍ അവിടെ യോഗം കൂടി ..പാറപുറത്തിരുന്നു രാത്രിയില്‍ കൂ എന്ന് ഓരിയിട്ടു ...
ചായകടക്ക് മുടക്കിയ കാശ് തിരിച്ചു വേണമെന്നും ഞമ്മള്‍ ഇനി ബിരിയാണി തിന്നാന്‍ ആ ബയിക് ബരൂല എന്നും പാറപുരത് സമ്മേളനം പ്രഖ്യാപിച്ചു .
എല്ലാവര്‍ക്കും വിശിഷ്യ തങ്ങള്‍ ചരട് മന്ത്രിച്ചു കേട്ടിയതോടെ മിണ്ടാട്ടം മുട്ടി "വായില്ല കുന്നില്‍ അപ്പന്മാരായി "
എന്നും വയ്കീട്ടു കോഴി ബിരിയാണി തിന്നാന്‍ മാത്രം വാ തുറന്നാല്‍ മതി എന്ന കല്പന കേട്ടു ..

അങ്ങിനെ ഐസ് ക്രീമില്‍ നിന്നും മോചനം നേടി യാത്ര തുടരുമ്പോഴാണ് "ഇടമലയര്‍ "തുലാമഴ പോലെ വന്നത് ...
ഇടിയും മിന്നലും കൂടെ ..
ഒരു വെളിച്ചമേ കണ്ടുള്ളൂ ..എന്താ കാര്യം ..ഒന്നും ഓര്‍മയില്ല എന്നെക്കെ ആയി "പിള്ളേര്‍ "

അപ്പോഴത വരുന്നു അടുത്തത് ..പാമോയില്‍ ..

പണ്ട് വലത്തേ തറവാട് കാവിലെ ഉത്സവം നടത്തുമ്പോ വെളിച്ചെണ്ണ വേണ്ടാ പാമോയില്‍ മതി എന്ന് പറഞ്ഞതാണ്‌ പ്രശ്നം ..
ഞാന്‍ മാത്രമല്ല ലവനും ഉണ്ടായിരുന്നു എന്ന് മുസ്തുക്ക പറഞ്ഞപ്പോ ഓര്‍മ്മ വന്നത് യു പി സ്കൂളില്‍ പടികുമ്പോ മാഷില്‍ നിന്ന് തല്ലു കിട്ടിയതാണ് ...
അവനുമുണ്ട് അവനുമുണ്ട്
ഇതാണ് മുസ്തുക്ക പറഞ്ഞത് ...
എന്തായാലും സംഗതി ജോര് തന്നെ

ഐസ് ക്രീമില്‍ ചേര്‍ത്ത എസ്സന്സിന്റെ അളവും കോലും ഇനി മുനീറിന്റെ ചായക്കാരന്‍ ആരോടും പറയാന്‍ സാധ്യതയില്ല ...
"ഉദര നിമിത്തം ബഹുകൃത വേഷം എന്നല്ലേ അപ്പീ ..."

വാല്‍കഷണം :
സമീപകാല രാഷ്ട്രീയവുമായി എന്തെങ്കിലും സദ്രിശ്യം തോന്നിയാല്‍ ക്ഷമിക്കുക ..അത് തികച്ചും ആസൂത്രിതം മാത്രമാണ് ....

Tuesday, February 8, 2011

പോളി ചില പുതിയകാഴ്ചകള്‍

"വലയില്‍ വീണ കിളികളാണ് നാം ...
ചിറകൊടിഞ്ഞ ഇണകളാണ്നാം
വഴിവിളക്ക് കണ്ണ് ചിമ്മുമീ
വഴിയിലെന്തു നമ്മള്‍ പാടണം"

പനച്ചൂരാന്റെവരികള്‍ മൊബൈലിലൂടെ ഒഴുകുന്നതും കേട്ടു ഒരുവന്‍ ആ വലിയ മരച്ചുവട്ടിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു ..
വര്‍ഷങ്ങള്‍ക് ശേഷം പോളിയിലെക് കടന്നപ്പോള്‍ കേട്ട വരികള്‍ മനസിലേക്ക് പ്രണയത്തിന്റെ തീകാറ്റിനെ ഊതി കയറ്റുകയായിരുന്നു .
കാലുകള്‍ അറിയാതെ നീങ്ങിയത് എന്നത്തേയും പോലെ വലതു വശത്തെ യുനിയന്‍ ഓഫീസിലേക് ..


അകത്ത്ആരോകെയോ ഇരിക്കുന്നു .പുതിയ സഖാക്കള്‍ ആവണം .
എന്നാല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് പകരം വരവേറ്റത് പരീക്ഷയുടെ തിരക്കുകളാണ് .സെമെസ്റെര്‍ ആയതുകൊണ്ടുള്ള മാറ്റം ..!!!
ആരാണ് വന്നതെന്നോ എന്തിനാണെന്നോ ചോദ്യമില്ല .ആരും ആരെയും ശ്രദ്ധിച്ചില്ല എന്നതാണ്‌ ശരി .പുസ്തകങ്ങള്‍ വരി എടുത്ത് എല്ലാവരും ക്ലാസ്സിലേക്ക് ഓടുന്നത് കാണാമായിരുന്നു .ഒഴിഞ്ഞ ബെഞ്ചില്‍ ഇരുന്നു . നാല് ഭാഗത്തും ചുവരുകളില്‍ വിപ്ലവം തുളുമ്പി നില്കുന്നു .പണ്ടത്തെ വരികള്‍ ...

"ഒരുവന്റെ സ്വരം അപരന് സന്ഗീതമാവുന്ന ..." ഈ യുള്ളവന്‍ പണ്ടെന്നോ എഴുതി വച്ച ചുവന്ന നിറമുള്ള അക്ഷരങ്ങള്‍ ....

.
ചുവര് നിറയെ വിപ്ലവമായിരുന്നു അന്നെങ്കില്‍ ഇന്ന്‍ അത് ചിലസമീപ കാല പഠിതാക്കളുടെ പേര് മാത്രമായിരിക്കുന്നു .പണ്ടൊരിക്കല്‍ സഖാവ് ഹരിയുടെ നേതൃത്തത്തില്‍ യുനിയന്‍ റൂം വെള്ള പൂശിയതും പിന്നാലെ ചുവരുകളില്‍ വിപ്ലവം നിറച്ചതും ഓര്മ വന്നു .
ഇടതു വശത്തെ ചുമരില്‍ കണ്ടു ,
"പഴയ ലോകം ഞങ്ങള്‍ തച്ചുടക്കും ....പുതു വെളിച്ചത്തില്‍ ആര്‍ത്തു ഉണരും ." എഴുതി വച്ച സുഹൃത്ത് പെട്ടെന്നൊരു ദിനം ആരോടും പറയാതെ കാലത്തിന്റെ തിരശീല നീകി കടന്നു പോയിട്ടും ആ അക്ഷരങ്ങള്‍ക്ക് തിളക്കം കുറഞ്ഞിട്ടില്ല .അവ ഞങ്ങളെ നോക്കി അവനെ പോലെ നിശബ്ദമായി ചിരിക്കുന്നു എന്ന് തോന്നി .
.പഴയ കോലാഹലങ്ങളും സമരങ്ങളും വിട്ടു അവന്‍ എവിടെക്കോ മറഞ്ഞിരിക്കുന്നു .


ഓര്‍മ്മകള്‍ മനസിനെ വ്യകുലപെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പുറത്തേക്ക നടന്നു .ഗുല്‍മോഹറിന്റെ തണലിലൂടെ കൊന്നമരത്തിന്റെ അരികിലൂടെ പോര്ചിലെക് .പിന്നെ മെല്ലെ വരാന്തയിലൂടെ ലക്ഷ്യമില്ലാതെ കുറെ നേരം ...പോര്ചിലെതിയപ്പോള്‍ കേട്ടു പഴയ പ്രകടനങ്ങളുടെ അലയൊലികള്‍ ..എസ് എഫ് ഐ സിന്താബാദ്‌ ....എസ് എഫ് ഐ എസ് എഫ് ഐ .."

"ആരാ എന്താ കാര്യം ..പുറത്തു നിന്നുല്ലവരനെങ്കില്‍ അധിക നേരം കറങ്ങാന്‍ പറ്റില്ല ..."
പുതിയ സെക്യൂരിറ്റി ചേട്ടനാണ് ..ഞങ്ങള്‍ പഴയ യുനിയന്‍ മെമ്പര്‍ ആണെന്ന് പറഞ്ഞപ്പോ അങ്ങേര പറഞ്ഞ്" പ്രിന്‍സി യുടെ ഓര്‍ഡര്‍ ആണ് ..നിങ്ങള്‍ കുറെ നേരം കാണുമോ ..?" ഇല്ല അല്പം മാത്രം "മറുപടി ..
"കുഴപ്പമില്ല നിങ്ങള്‍ മെല്ലെ പോയാല്‍ മതി .ചിലര്‍ വന്നു പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് അതുകൊണ്ടാ.നിങ്ങള്‍ യുനിയന്‍ മെമ്പര്‍ ആയിരുന്നില്ലേ .. മെല്ലെ പോയാല്‍ മതി "
മറുപടി പറയാതെ ഞങ്ങള്‍ നടന്നു .


പോളിയിലെ മരങ്ങള്‍ക് എന്തെല്ലാം ഭാവങ്ങളാണ് ....
പ്രണയത്തിന്റെ പല ഭാവങ്ങളും കണ്ടു കണ്ടു അവയും ചില പ്രതീകങ്ങള്‍ പോലെ ...
കാമുകിമാരുടെ കണ്ണ് നീര് വീണു കറുത്ത പോലെ നിറയെ കറുത്ത ഇലകളുമായി ചില മരങ്ങള്‍ ....
ചിലവ കരിഞ്ഞുണങ്ങി ഇലകള്‍ പൊഴിഞ്ഞു കാമുകന്മാരെ പോലെ ....
മറ്റു ചിലവ രണ്ടിനുമിടയില്‍ ...ഞാനൊന്നും അറിഞ്ജീലെ എന്നാ മട്ടില്‍ ...
കൊന്നമരം മാത്രം പണ്ടത്തെ പോലെ
ഒരിക്കല്‍ മാത്രം പൂ നിറച്ചു വച്ച് അവാര്‍ഡു സിനിമയിലെ നായികയെ പോലെ വല്ലപ്പോഴും മാത്രം ചിരിച്ചു ....ആര്‍ക്കോ വേണ്ടി എന്നാ മട്ടില്‍ ....
ഇവയെല്ലാം ഒരിക്കല്‍ കഥ പറയാന്‍ തുടങ്ങിയാല്‍ എന്തെല്ലാം പറയുമായിരിക്കും ..ഗ്രൌണ്ടിലെ "മുരളീധരന്റെ കല്ലിനു " പോലും പറയാന്‍ എന്തൊകെയോ കാണും ...ഒരുപാടു കാലത്തെ പ്രണയങ്ങള്‍ ,സമരങ്ങള്‍ ,തല്ലുകള്‍ ,ആവേശ പ്രകടനങ്ങള്‍ ..അങ്ങിനെ അങ്ങിനെ ....
സിവില്‍ ബ്ലോക്കിന് മുന്‍പിലെ മരങ്ങള്‍ പറയും ഇവിടെ ഒരു ഫുഡ്‌ ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു എന്ന് ...എല്ലാ വര്‍ഷവും ആദ്യം തന്നെ തല്ലു വാങ്ങാന്‍ അവിടുത്തെ ചില പൂവാലന്മാര്‍ക്ക് ഭാഗ്യം ചെയ്തിട്ടുണ്ടായിരുന്നു എന്നോകെ ...


സീമാകൊന്നകള്‍ ആയിരുന്നു ആ കാലത്തേ രാജാക്കന്മാര്‍ ...കാമ്പസിന്റെ എല്ലാ ഭാഗത്തും നിറഞ്ഞു നിന്നിരുന്ന അവയ്ക്ക് ചുറ്റും എന്നും കമിതാക്കളുടെ പ്രളയം ആയിരുന്നല്ലോ .!!! മുകുന്ദന്റെ മയ്യഴിയില്‍ വെള്ളിയംകളിലെ തുമ്പികളെ പോലെ അവര്‍ വട്ടമിട്ടു പറക്കുംയിരുന്നു .....
പുതിയ പ്രിന്‍സി വന്ന പരിഷ്കരമാവനം സീമാകൊന്നകള്‍ അപ്രത്യക്ഷമായിരിക്കുന്നു ...

പ്രണയാതുരമായ നിമിഷങ്ങളില്‍ മഞ്ഞ ചുവരുകളില്‍ എവിടെയോ കോറിയിട്ട "സ്നേഹപൂര്‍വ്വം സ്വന്തം " എന്നാ വരികള്‍ അന്വേഷിച് സിവില്‍ ബ്ലോകില്ലോടെ ഞാന്‍ തിരഞ്ഞു നടന്നു ...അതിന്റെ ഫോട്ടോ ഓര്‍കുടില്‍ കണ്ട സുഹൃത്ത് ചോതിച്ചതിങ്ങനെ " സിവിലിനു മുന്‍പില്‍ കറങ്ങി നടക്കുന്നതിന്റെ ചേതോ വികാരം എന്താണ് സഖാവെ "
മറുപടി ആയി ഞാനെഴുതി ...എന്റെ ഹൃദയം എനിക്ക് ഇവിടെ വച്ച് നഷ്ടപെട്ടിരിക്കുന്നു ...ഞാനത് തിരഞ്ഞതാവനം ...."
ഒടുവില്‍ പാതി മാഞ്ഞ നിലയില്‍ ചില അക്ഷരങ്ങളെ കണ്ടു കിട്ടിയപ്പോള്‍ എന്തോ എന്റെ പ്രണയിനി തിരിച്ചു വന്നത് പോലെ തോന്നിപോയിരുന്നു ....

ഐഷ പാര്കിലെ സിമെന്റ് ബെഞ്ച്‌ കാണാതെ പോയിരിക്കുന്നു ..പത്തിരുപതു തടിമാടന്മാര്‍ കഷ്ടപ്പെട്ട് കൊണ്ട് വന്നു അത് സ്ഥാപിച്ചത് ഞാന്‍ പോളിയിലെ കന്നികാരന്‍ ആയ വര്‍ഷമാണ്‌ ..അതൊക്കെ ജെ സി ബി തൂക്കി എറിഞ്ഞിരിക്കുന്നു ...
മരത്തിന്റെ കായ മാത്രം പഴയതിലും വലിപത്തില്‍ കാണപെട്ടു


കാന്റീനിന്റെ ചുറ്റും കാട് നിറഞ്ഞിരിക്കുന്നു .ഇപ്പൊ ഇവിടെങ്ങും ആരും പോവരില്ലേ ..ഞങ്ങള്‍ അന്യോന്യം ചോതിച്ചു ... ഇന്ന് പോളി നിറയെ കാടു മൂടിയിരിക്കുന്നു ...ലാബുകളിലെക്കുള്ള വഴികള്‍ മാത്രമുണ്ട് കാണാന്‍ ...ഒരു ഗുഹ മുഖത്ത് നില്കും പോലെ . സൈക്കിള്‍ സ്റ്റാന്റ് ഇന്ന് ഉപയോക്ക്യന്‍ അരുംമില്ല എന്ന് തോന്നുന്നു .മുന്പ് സോണുവും സജിനയും മാത്രമാണ് അത് ഉപയോഗിച്ചിരുന്നത് .

പോര്‍ച്ചില്‍ നിന്ന് പടികള്‍ കയറി മുകളിലേക് ...ഒരുപാടു തവണ സമരം നടത്തിയ ഒന്നാം നില ...കോളേജു ഓഫീസും ...തിരഞ്ഞെടുപ്പ് മാറ്റിയതിനെതിരെ നടന്ന സമരത്തില്‍ ആരോ അടിച്ചു തകര്‍ത്ത നോട്ടീസ് ബോര്‍ഡ്‌ ...
പ്രിന്‍സി രൂമിലുണ്ടോ ?
അകത് നിന്നും ആരോടോ ഉറക്കെ സംസാരിക്കുന്ന ശാന്തമ്മ ടീച്ചറിന്റെ ശബ്ദം അവിടെ അലയടിക്കുന്നുവോ ?

സ്റൊരിലെ അനിയേട്ടനെ കണ്ടു ഓര്മ പുതുക്കി ..(പണ്ട് യുനിയന്‍ വേണ്ടി ഒരുപാടു കടം തന്ന ആളാണ് മറക്കാന്‍ പറ്റോ ?!!) ദിലീഷേട്ടനും അഷ്‌റഫ്‌കായും .....പിന്നെ ചില പുതിയ മുഖങ്ങളും ....


കറക്കം കഴിയാറായി ...പഞ്ചാര മുക്കില്‍ തിരിച്ചെത്തി ഓര്‍മകളുടെ മിന്നലാട്ടം പഠിച്ചു പിരിഞ്ഞ ഒരുത്തനും മറന്ന് പോകാത്ത ഒരിടം ..പ്രണയിക്കാത്തവര്‍ പോലും വെറുതെ എങ്കിലും ഒന്ന് നില്‍കാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ പ്രദേശം
ഇന്നവിടെ ആരുമില്ല
ഒരുവേള എല്ലാവരും പഴയ ഓര്‍മകളില്‍ മുങ്ങി നിന്ന്
.പോകാം എല്ലാവരും ഒരേ സ്വരത്തില്‍ പറഞു .മടുത്തിരിക്കുന്നു ..നമ്മുടെ മനസിലെ പോളി മാഞ്ഞു പോകും ഇനിയും നിന്നാല്‍ ...ആരോ പറഞ്ഞു


തിരികെ വലിയ മരച്ചുവട് കടന്നു പോവുമ്പോള്‍ കേട്ടു
"ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം ...
വാക്കിന്റെ വിരുതിനാല്‍ തീര്‍കുന്ന സ്ഫടിക സൌധം "
കടന്നു പോവുന്ന ഞങ്ങളെ കാണാതെ മറ്റേതോ ലോകത്തേക് കണ്ണും നട്ടിരിക്കുന്ന യുവാവിനു ഒരുപക്ഷെ എന്റെയും നിങ്ങളുടെയും മുഖമയിരിക്കണം ... എത്ര മായ്ച്ചാലും മായാത്ത നമ്മുടെ കാമ്പസിന്റെ മുഖം ....

Followers