Friday, April 9, 2010

ഇനി ഞാന്‍ ഉറങ്ങട്ടെ ...!!!!!

അതെ ഇനി ഞാന്‍ ഉറങ്ങട്ടെ ..!!!! എന്റെ ആരാച്ചാര്‍ എത്തുംമുന്പ് മനസമാധാനമായി അവസാന ഉറക്കം ഞാന്‍ ഉറങ്ങി തീര്‍ക്കട്ടെ ...!!!!!

ഒരു യാത്രയുടെ ആദ്യത്തിലോ അതോ അന്ത്യതിലോ ഞാന്‍ നില്‍കുന്നത് .. ..
അറിയില്ല ..ഓര്മ വച്ച നാള്‍ മുതല്‍ ഞാന്‍ യാത്രയിലായിരുന്നു ... ഓരോ ദിവസവും പുതിയ വഴികള്‍ പുതിയ ആളുകള്‍ ....
അമ്പലങ്ങള്‍ പള്ളികള്‍ ശവപ്പരമ്പുകള്‍ ........ ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു ..ആര്‍ക്കോ വേണ്ടി ...എന്തിനോ വേണ്ടി ...
ഒരുവേള ഞാന്‍ ചിന്തിച്ചു പോകും ആര്ക് വേണ്ടി ഞാന്‍ ജീവികണം ....ആത്മഹത്യ ചെയ്യാന്‍ പോലും ഞാന്‍ തയ്യാറാണ് ,പക്ഷെ എന്ത് ചെയ്യും ..? എന്റെ ജീവിതം മറ്റാരുടെ ഒക്കെയോ പക്കലാണ് ...അത് നശിപിക്കാന്‍ പോലും എനിക്ക് അവകാശമില്ലത്രേ ....
നിങ്ങള്‍ ചോതിചെക്കാം എന്തിനാണ് ആത്മഹത്യയെ പറ്റി ചിന്തിക്കുന്നത് എന്ന് ?
കാരണമുണ്ട് ... പറയാം ...എന്തിനും തുടക്കം മുതല്‍ പറയേണ്ടി വരും

ഒരു വലിയ കുടുംബത്തിലായിരുന്നു എന്റെ ജനനം ...കുടുംബത്തിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് (ഞങ്ങളുടേത് ഒരു കൂട്ട് കുടുംബ മായിരുന്നു )ശേഷം അതിലോരുവനായി ഈയുള്ളവനും ....കുറച്ചു കാലം പിന്നെ അമ്മ വീട്ടിലായിരുന്നു .മറ്റുള്ളവര്‍കണ്ണുരുട്ടി കാണിക്കുന്ന തരത്തിലേക്ക് സാഹചര്യം മാറിയപ്പോള്‍ ഒടുവില്‍ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു ...പാവം അവര്‍ എന്ത് ചെയ്യാന്‍ ....റോഡിന്റെ വശങ്ങളിലും കരിപുരണ്ട വര്‍ക്ക് ശോപുകള്ക് അകത്തുമായി എന്റെ കുട്ടികാലം ..തെരുവിലെരിയപ്പെടുന്നതിന്റെ വേദന ഒരു പക്ഷെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കാം എന്നാ പ്രതീക്ഷ എനിക്കുണ്ട് .(സൌഹൃദങ്ങള്‍കു വില നല്‍കുന്ന കൂട്ടത്തില്‍ എനിക്ക് തുറന്നു പറയാല്ലോ.)..കരഞ്ഞില്ല ഞാന്‍.... മനസ്സില്‍ nss സോങ്ങ് പാടി ''നമ്മള്‍ മുന്നേറും ...നമ്മള്‍ മുന്നേറും ''
ഞാനിന്നും ഓര്‍കുന്നു വളര്‍ന്നതിനു ശേഷം ആദ്യമായി കവലയില്‍ വന്ന ദിവസം .അങ്ങാടിയിലെ '''ശ്രീദേവി '' തുനിക്കടക്ക് മുന്‍പില്‍ ഞാന്‍ നിന്ന് . ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ..''ഇവന്‍ ആരെട ..ഇവന്ന്‍ എവിടുതെയ '' എന്നാ ചോദ്യം .അറിയുന്നവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു ..ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ ചിലരും ''ഹസീന ഹോട്ടല്‍ '' ലക്ഷ്യമാകി നടന്നു .അരികിലൂടെ പോയ ''ഹസീന ''യെ കണ്ണിറുക്കി കാട്ടി ഞാന്‍ ഹരിശ്രീ കുറിച്ചു.ചിരിച്ചു കൊണ്ട് അവള്‍ പോയപ്പോള്‍ വരാന്‍പോകുന്ന കൊടുങ്കാറ്റിന്റെ ലക്ഷണം മാത്രമാണ് അതെന്നു പ്രായമായവര്‍ പറഞ്ഞു .

നല്ല നിറമുള്ള വസ്ത്രങ്ങള്‍ എനിക്കുണ്ടായിരുന്നു ....
നാട്ടിലെ അലപല ചെക്കന്‍ മാരെ പോലെയല്ല വളരെ നല്ല പേരാണ് എനികുണ്ടയിരുന്നത് ...

പിന്നെടങ്ങോട്ട്ടു ഞാന്‍ താരം ആവുകയായിരുന്നു ..കോളേജ് കുമാരികള്‍ എന്നെ കാത്തിരിക്കാന്‍ തുടങ്ങി .എന്നെ കാണുമ്പോള്‍ അവരുടെ നാണം കലര്‍ന്ന കണ്ണുകള്‍ തുടിക്കുന്നത് ഞാന്‍ അറിഞ്ഞു .''സിന്ധുവും സന്ധ്യയും സരീനയും'' എന്റെ വരവ് കാത്തിരിക്കാന്‍ തുടങ്ങി .സുന്ദരികളാല്‍ ച്ചുട്ടപെടുമ്പോള്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിച്ചു ...ദൈവമേ പവപെട്ടവര്‍ക്ക് സൌന്ദര്യം വാരിക്കോരി കൊടുക്കല്ലേ എന്ന് ....അവര്‍ ബുദ്ധി മുട്ടി പോകും ..എന്നെ കാണുമ്പോള്‍ കോളേജ് കുമാരികള്‍ നാണത്തോടെ, എന്നാല്‍ ആവേശത്തോടെ അടുത്ത് വരുമായിരുന്നു
...ഞാന്‍ രംഗപ്രവേശം ചെയ്തതിനു ശേഷം കോഴിക്കോട് പോളി ടെക്നികിലെ സുന്ദരികള്‍ പോലും എന്നെ നോകി ചിരിക്കുമായിരുന്നു ..
എന്റെ ശബ്ദം എന്റെ സുഹൃത്തുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു വളരെ മനോഹരമാണെന്ന് വരെ അവര്‍ എന്നോട് പറയും,ആയിരുന്നു ...
പെണ്‍ മണികളുടെ വലയത്തില്‍ ഞാന്‍ കോളേജിന്റെ മതില്കെട്ടിനു സമീപത്തു ചെല്ലുമ്പോള്‍ ....ഹോ.......പറയാന്‍ വയ്യാത്ത ഒരു സുഖം .....പക്ഷെ എനിക്ക് അതിനകത്തേക്ക് കടക്കാന്‍ വയ്യ ....അവരൊക്കെ വല്യ വിവരമുല്ലോരനല്ലോ ....നമ്മക് ദൈവം സൌന്ദര്യമാണ് തന്നത് ..ബുദ്ധി തന്നില്ല ..(ആര്ക് വേണം )


അങ്ങിനെ ഇരിക്കുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത് .... ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ കൂടുകൂട്ടുന്ന കാലം ...അതെ യൌവനത്തിന്റെ ചോരത്തിളപ്പുള്ള കാലം...
....നിങ്ങള്‍ എല്ലാവരെയും പോലെ ,ഞാനും എന്റെ പ്രിയതമയെ കണ്ടു മുട്ടിയത്‌ ഒരു പുലര്‍കാലത്തെ അമ്പലത്തിലേക്കുള്ള യാത്രകിടയിലയിരുന്നു ആലിന്‍ ചുവട്ടില്‍ രാവിലത്തെ ''റൌണ്ട്'' ഒഴിവകിയിരുന്നത് വെറുതെയായില്ല എന്ന് തോന്നി .(ആലിന്‍ ചുവട്ടിലാണല്ലോ പൂവാലന്‍ മാരെ കുടിയിരുതാര് ). അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ആയിരിക്കണം എന്നെ കീഴ്പെടുതിയത് .അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..മനസിനകത്ത് മുഴുവന്‍ അവളായിരുന്നു ...

ദിവസങ്ങള്‍ കൊണ്ട് അവള്‍ എന്റേത് മാത്രമായി ...ഞങ്ങളെ കണ്ടു അസ്സൂയ്കാരായ മനെഷും പറഞ്ഞു മെയിഡ് ഫോര്‍ ഈച് അദര്‍

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു ഞങ്ങള്‍ കോഴിക്കോട് വരെ പോകുമായിരുന്നു ..പിന്നെ അവിടെ മുഖത്തോട് മുഖം നോകി കുറെ നേരം ഇരിക്കും .ഒടുവില്‍ പോലീസുകാരന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോള്‍ ഇല്ലാത്ത തിരക്ക് ഭാവിച്ചു ഞാന്‍ എഴുന്നേറ്റു പോകും ..മറ്റൊരു വഴിയിലൂടെ അവളും .

അവള്‍ വന്നതോടെ ഞാന്‍ എന്റെ സൌഹൃദങ്ങളെ ഒഴിവാകി തുടങ്ങി .''സുജിത്തും ജിമ്മിയും അനൂപും ദിനൂപും ദീപുവും ''എല്ലാവരില്‍ നിന്നും ഞാന്‍ വിട്ടു നിന്നു (പാര ഏതുരൂപത്തില വരുന്നെന്നു പറയാന്‍ പറ്റില്ല .)''സൂസി '' മാത്രം എന്റെ കൂടെ കാണുമായിരുന്നു ..പാവം പയ്യന്‍സ് ..അതോണ്ട അവനെ ഞങ്ങള്‍ സൂസി എന്ന് പേരിട്ടത് .. സ്റ്റാന്‍ഡില്‍ വന്നാല്‍ അവന്‍ ബാലുശ്ശേരികും ഞാനും എന്റെ പ്രിയതമയും കൊയിലാണ്ടിക്കും പോകും ..അതുംമവനെ കൂടെ കൂട്ടാന്‍ കാരണമായി (ശല്യമില്ലല്ലോ ).

അങ്ങിനെ സന്തോഷകരമായി ജീവിതം മുന്നോട് പോകുമ്പോഴാണ് ആദ്യമായി എനിക്ക് ആ രോഗം വരുന്നത് .പതിവ് പോലെ കണ്ണുകള്‍ കൊണ്ട് സംസാരിക്കുമ്പോഴാണ് ഞാന്‍ ബോധാക്ഷയനയത് .ഓര്മ വരുമ്പോള്‍ ഞാന്‍ RCC യിലാണ് .''എന്നെ സ്ടാണ്ടിലെ പോര്‍ട്റെര്മാര്‍ യാത്രക്കാരും ചേര്‍ന്ന് കൈകളില്‍ താങ്ങിയാണ് ''ഇവിടെ എത്തിച്ചതെന്ന് ആരോകെയോ പറഞ്ഞു .പിന്നെ ദിവസങ്ങളോളം അവിടെ ...എന്റെ കിഡ്നികള്‍ ദ്രവിച്ചു തീരുകയനെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി എനിക്ക് അധികകാലം ആയുസില്ലത്രേ .!!
കുറെ ദിവസത്തിന് ശേഷം ഞാന്‍ തിരിച്ചു വന്നു .സംബവിച്ചതോകെ മറക്കാന്‍ ശ്രമിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍തുടങ്ങുമ്പോഴാണ് വീണ്ടും രോഗം എന്നെ കീഴ്പെടുതിയത് .പിന്നെ അതൊരു തുടര്‍ക്കഥയായി ..
ഞാന്‍ RCC യിലെ നിത്യ സന്ദര്‍ശകനായി .
ഒടുവില്‍ ദീര്‍ഘ നാളത്തെ ചികിത്സക് ശേഷം ഞാന്‍ തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ എന്റെ സ്ഥലങ്ങള്‍ ആരോകെയോ കയ്യേറിയതായി കണ്ടു .എന്റെ പ്രിയതമ അവിടെ ഉണ്ടായിരുന്നില്ല .എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഊഹികാമായിരുന്നു. പ്രിയതമ മതം മാറിയിരുന്നു പേരും ..

ഇനിയെനിക്ക് ജീവിതം ഇല്ലെന്നു എനിക്ക് മനസിലാക്കാം .പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു

ഇന്ന് എന്റെ താമസസ്ഥലം ആ പഴയ പൊടി പിടിച്ച കടകള്‍ക് മുന്നിലാണ് .ഇനി എന്റെ ആരാച്ചാരെ കാത്തു കിടക്കുന്നു .പറയൂ ..ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യരവുന്നതില്‍ എന്ത് തെറ്റാ ഉള്ളത് ?
അതെ ഇനി ഞാന്‍ ഉറങ്ങട്ടെ ..!!!! എന്റെ ആരാച്ചാര്‍ എത്തുംമുന്പ് മനസമാധാനമായി അവസാന ഉറക്കം ഞാന്‍ ഉറങ്ങി തീര്‍ക്കട്ടെ ...!!!!!

(എന്റെ ഈ അവസ്ഥ കണ്ടിട്ടെങ്കിലും മോഹന്‍ ലാലും അഴീകൊടും തമ്മിലടി നിര്‍ത്തട്ടെ എന്ന് ആഗ്രഹിക്കുന്നു .
ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ ..??!!!!!!)

സ്വന്തം ...
നിജില്‍ രാജ് (കാലാവധി കഴിഞ്ഞ ഒരു പാവം പ്രൈവറ്റ് ബസ്‌ )
(ഒപ്പ് )


വാല്‍കഷണം :-


(1) RCC -റിപൈരിംഗ് സെന്റര് കാലിക്കറ്റ്‌ (മലയാളത്തില്‍ വര്‍ക്ക് ഷോപ്പ് )
(2) ''സിന്ധുവും സന്ധ്യയും സരീനയുംമനെഷും'' ഇതൊക്കെ നമ്മുടെ നാട്ടിലെ പ്രൈ. ബസുകള്‍ മാത്രം .
(3) പ്രിയതമ മതം മാറിയിരുന്നു പേരും .(ബസിന്റെ പേര് സെന്റ്‌ . ജോണ്‍സന്‍ എന്നാക്കി )

No comments:

Post a Comment

Followers