Tuesday, May 22, 2012

മനസാക്ഷി മരവിച്ചു പോകാത്ത സഖാകള്ക്-ഒരു മറുപടി( സ: രമക്കും സ:മീനാക്ഷി ടീച്ചര്ക്കും ഉള്പടെ)

സഖാക്കളേ,
: ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകവും തുടര്ന്നുണ്ടായ സംഭവങ്ങളും ഇന്ന് കേരളത്തിലെ നമ്മുടെ പാര്ടിയില്ഉണ്ടാക്കിയിരിക്കുന്ന കോളിളക്കങ്ങള്ഏവരും ശ്രധികുന്നതാണല്ലോ. ക്രൂരമായ ഒരു കൊലപാതകത്തെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി വലതു പക്ഷം ഉപയോഗിക്കുന്ന കാഴ്ചയാണ് നമ്മള്കാണുന്നത്.മറുപക്ഷത്ത് ഇതിന്റെ പിന്നില്പാര്ടി ഇല്ല എന്ന് സ്ഥാപിക്കാന്നമ്മള്വിയര്പോഴുക്കുന്നു.പാര്ടിയുടെ പ്രാദേശിക നേതാക്കന്മാര്ഉള്പടെ ഗൂഢാലോചന നടത്തി എന്ന് പോലിസ് തെളിവ് സഹിതം വ്യാഖ്യാനിക്കുന്നു
അഭിപ്രായ വ്യത്യാസങ്ങള്ഇല്ലാത്ത സംഘടനകള്ഒരിക്കലും ഒരു നാട്ടിലും ഉണ്ടാവില്ല.പലതരത്തിലുള്ള ആളുകള്കൂടി ചേരുന്നിടത്ത്പ്രശ്നങ്ങള്ഉണ്ടാവുക തന്നെ ചെയ്യും.അഭിപ്രായ വ്യത്യാസങ്ങള്ചര്ച്ച ചെയ്ത് പരിഹരിക്കുന്ന ഒരു കാഴ്ചയാണ് ലോകം മുഴുവന്സ്വീകരിക്കുന്നതും.മറിച്ച് ഇരു പക്ഷവും തങ്ങള്മാത്രമാണ് ശരി എന്ന് പറയുന്ന സ്ഥലത്ത് ഒരിക്കലും പ്രശ്നങ്ങള്പരിഹരിക്കപെടുകയുമില്ല.
ടി പി ചന്ദ്രശേഖരനും സഖാക്കളും പാര്ടി വിട്ടു പോയതും പിന്നീട് പുതിയ സംഘടന രൂപീകരിച്ചതും ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്പരിഹരിക്കപെടാത്തത് മൂലമാണ്.
:രമ ചോദിക്കുന്ന ചോദ്യം തന്നെയാണ് ഇന്ന് കേരളത്തിലെ ഓരോ പാര്ടി അനുഭാവികളും സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നത്.രമയുടെ കത്തില്നിന്നും ഒരു ഭാഗം:-
"സഖാക്കളേ, ഒരേ ലക്ഷ്യത്തിനു വേണ്ടിയാണു നാം പൊരുതുന്നത്‌- മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പു സി.പി.എമ്മുകാര്‍. ഇപ്പോള്സംഭവിക്കുന്നതു മറിച്ചാണ്‌. പി. കൃഷ്ണപിള്ളയും .കെ.ജിയും .എം.എസും നായനാരുമടക്കമുള്ള മനുഷ്യസ്നേഹികളായ നേതാക്കള്വളര്ത്തുകയും നയിക്കുകയും ചെയ് പ്രസ്ഥാനം ക്രിമിനല്വല്ക്കരിക്കപ്പെട്ട ഒരുപറ്റം നേതാക്കളുടെ പിടിയില്അമരാനിടയായി. അതിനുശേഷമാണു കൊല്ലാനും കൊല്ലപ്പെടാനും മാത്രമുള്ള പാര്ട്ടിയായി സി.പി.എം. മാറിയത്‌."
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്ക് ഇടയിലാണ് നമുക്ക് നമ്മെ തന്നെ നിയന്ത്രിക്കാന്കഴിയാത്ത രീതിയില്കൊലപാതക രാഷ്ട്രീയം വളര്ന്നത്.കഴിഞ്ഞ ദിവസം പ്രസിദ്ധ എഴുത്തുകാരന്എം എന്കാരശ്ശേരി പറഞ്ഞത് ഇങ്ങിനെ "രാഷ്ട്രീയ അക്രമങ്ങളുടെ മുഴുവന്കുത്തക സി.പി.എമ്മിനാണെന്ന് ഞാന്പറയില്ല. കാരണം ചീമേനിയില്അഞ്ചുപേരെ ചുട്ടുകൊന്നത് കോണ്ഗ്രസുകാരാണ്. നമ്മുടെ വാര്ത്തകളില്കാണുന്നത് പലപ്പോഴും സി.പി.എം-ആര്‍.എസ്.എസ്, സി.പി.എം-കോണ്ഗ്രസ്, സി.പി.എം-ലീഗ് എന്നിങ്ങനെയാണ്’-അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് സി.പി.എം ഉണ്ടെന്നത് യാഥാര്ഥ്യമാണ്. "
മുന്പ് കാലത്ത് പാര്ടിക്ക് ശത്രുക്കളില്നിന്നും ഒരുപാടു അക്രമങ്ങള്നേരിടേണ്ടി വന്നിട്ടുണ്ട്.സംഘടിത ശക്തികൊണ്ടാണ് നമ്മള്അതിനെ മറികടന്നതും..കമ്മ്യൂണിസത്തിന്റെ ശക്തി ആയിരുന്നു അന്ന് നമുക്ക് നിലനില്പ് നല്കിയത്...തെമ്മാടികളായ ജന്മിമാരില്നിന്നും അവരെ എതിര്ത്ത് തോല്പ്പിച്ച് വസന്തം വിരിയിച്ച ഒരു പാര്ടിയുടെ പിന്തലമുറക്ക് എന്ന് മുതലാണ്സ്വയം ഒരു "ജന്മിമാരുടെ പ്രേതം" കയറിയ പാര്ടി ആയി മാറാന്കഴിഞ്ഞത്.എന്ന് മുതലാണ്മറ്റൊരു മനുഷ്യനെ മൃഗങ്ങളെ പോലെ ആക്രമിക്കാന്കഴിഞ്ഞത്. തരത്തിലുള്ള ആളുകളെ ഇത്ര വിപുലമായ ജനകീയ അടിത്തറയുള്ള വിശാലമായ ഒരു പാര്ടിയുടെ അടിസ്ഥാന ഘടകങ്ങളിലെ നേതാവാക്കി കുടിയിരുത്താന്തുടങ്ങിയത് ?
കേസിലെ ഇതുവരെ വന്നിട്ടുള്ള വിവരം വച്ച് സി പി എമ്മിലെ ഏരിയ കമ്മിറ്റി മെമ്പര്ഉള്പടെ താഴെ കിടയിലുള്ള പ്രവര്ത്തകര്ക്ക് പങ്കുള്ള ഒരു കൊലപാതകമായി മാറുകയാണ്‌.
ഇത്തരം മൃഗങ്ങള്ക്ക് വിഹരിക്കാനുള്ള ഇടമായി സി പി എം മാറിപോയത് എന്ന് മുതലാണ്?
നമ്മള്ചിന്തിക്കേണ്ടിയിരിക്കുന്നു..
കഴിഞ്ഞ കാല പ്രവര്ത്തനങ്ങളില്സംഭവിച്ച വീഴ്ചകള്പരിഹരിച് മുന്നേറിയിരുന്ന ഒരു പാര്ടിയുടെ സമ്മേളനങ്ങളില്ഇന്ന്, വിഭാഗീയതയുടെ പേരില്ആളുകളെ വെട്ടിമാറ്റി സ്ഥാപിച്ചെടുത്ത, ഒരു കമ്മിറ്റിയിലെ ആളുകളാണ് ഇന്നലെകളില്പിടിയിലായത്.അത്തരം ആളുകള്പാര്ടിയുടെ താഴെ തട്ടില്മാത്രമല്ല എന്ന് ഒരു സഖാവായ രമ പറയുന്നതില്എന്താണ് തെറ്റ്?
അതിനെ ഒരു വിധവയുടെ രോദനമായി കണ്ടാല്മതി എന്ന് ഉത്തരവാദപെട്ട സ്ഥാനത്തിരിക്കുന്ന സഖാവ് പിണറായിക്ക് എങ്ങിനെ പറയാന്കഴിഞ്ഞു?
തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്സമൂഹത്തിനു മുന്നില്അത് വിളിച്ചു പറഞ്ഞു തെറ്റ് തിരുത്തി സമൂഹത്തിനൊപ്പം നില്കേണ്ട ഒരു പാര്ടിയും അതിന്റെ നേതാക്കളും എന്ന് മുതലാണ്ധാര്ഷ്ട്യത്തിന്റെ ഭാഷയില്സംസാരിക്കാന്പഠിച്ചത് ?
ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട ഏറ്റവും വലിയ യോഗ്യത വിനയമാണ് എന്ന് പഠിപിച്ച നേതാക്കള്ഉണ്ടായിരുന്ന നമുക്ക്, നമ്മുടെ നേതാക്കള്ക്ക് എപ്പോഴാണ് വിനയം നഷ്ടപെട്ടത്?
പാര്ടിയുടെ ജന്മ ശത്രുക്കള്മരണപെടുമ്പോള്പോലും സമൂഹമര്യാദ മാനിച് അനുശോചനം നടത്തുന്ന നമ്മള്നമുക്കൊപ്പമുണ്ടായിരുന്ന ഒരു സഖാവിനെ ക്രൂരമായി കൊലപെടുത്തിയ സമയത്ത് പോലും വാക്കുകള്മയപെടുതാതെ സംസാരിക്കാന്സഖാവ് പിണറായി തയ്യാറായത് ആരെ കാണിക്കാന്വേണ്ടിയാണ്?
സഖാവ് പിണറായിയെ അടച്ചാക്ഷേപിക്കാന്വേണ്ടിയാണു ഞാന്ഇത് എഴുതുന്നത് എന്ന് പ്രിയ സഖാക്കള്കരുതരുത്.പിണറായി പാര്ടിയെ ശക്തിപെടുത്താന്യോഗ്യനായ ഒരു നേതാവ് തന്നെ ആണ്.പക്ഷെ സഖാവിനു തെറ്റ് പറ്റുമ്പോള്സഖാവിനെ തിരുത്താന്പ്രാപ്തരായ നേതാക്കളാണ് ഇടതും വലതുമായി നില്കുന്നത്,മറിച് സെക്രടറി പറയുന്നതാണ് ശരിഎന്നും ,അത് മാത്രമാണ് ശരി എന്നും പറയുന്ന രീതിയിലേക്ക് നമ്മള്മാറുമ്പോള്തികച്ചും സംശയമില്ലാതെ പറയാം നമുക്ക് തെറ്റിയിരിക്കുന്നു. നമ്മളും പഴയ കാലത്തെ ജന്മിമാരുടെ ഫ്യുടല്നിലപാടുകളിലെക്ക് മാറി പോയിരിക്കുന്നു.ഇത് തിരുത്തിയേ പറ്റൂ.
കൊലപാതകകേസില്ആദ്യം മുതല്പാര്ടി എടുത്ത നിലപാടുകളില്ചിലത് ഞാന്ഇവിടെ ഓര്മിപിക്കട്ടെ..
1)  പാര്ടിക്ക് പങ്കില്ല:- ടിപി രാമകൃഷ്ണന്‍ (അഥവാ പങ്കുണ്ടെങ്കില്അത്തരക്കാരെ പാര്ടി സമൂഹത്തിനു മുന്നില്കൊണ്ട് വരാന്ശ്രമിക്കും എന്ന് പറയാമായിരുന്നു)
2)  അഭിവാദ്യമര്പ്പിക്കാന്പങ്കെടുത്തത് രണ്ടു നേതാക്കള്മാത്രം ( വി എസ്സും പ്രദീപ്കുമാറും)
ആരും പങ്കെടുക്കാതിരുന്നത് ആര്എം പിക്കാരെ പ്രകൊപ്പിക്കേണ്ട എന്ന് കരുതിയാണെന്ന് പിന്നീട് പിണറായി(കോഴിക്കോട് പൊതു ദര്ശനത്തിനു വച്ചിടത്ത് പാര്ടി നേതാക്കള്വന്നാല്ആരും തടയില്ല എന്ന് നന്നായി അറിയാവുന്ന നേതാവ് ആണ് ന്യായീകരണം പറയുന്നത്,നേരെ മറിച് ടി പി യുടെ വീട്ടില്പോവാത്തത്തിനു അത് ശക്തമായ ന്യായീകരണം ആണ് താനും.)
3)  കോഴിക്കോട് ജില്ലയിലെ ഒരു എം എല് പോലും പങ്കെടുക്കാന്നേതൃത്വം അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.
4)  ടി പി യും സഖാക്കളും കുലംകുത്തികള്തന്നെ ആണെന്ന് സാഹചര്യത്തിലും മനസാക്ഷി കുത്തില്ലാതെ പറഞ്ഞത്
5)  കേസില്ചോദ്യം ചെയ്യാന്പിടികൂടിയ ഓഫീസ് സെക്രടരിയെ വിട്ടു കിട്ടാന്പോലിസ് സ്റെഷനില്കുത്തിയിരുപ്പ് നടത്തിയ സഖാവ് ജയരാജന്റെ അസാധാരണമായ നടപടി.( രാജ്യത്തെ നിയമ വ്യവസ്ഥകളെ വെല്ലു വിളിക്കുന്ന നടപടി അനുവദിക്കാന്പാടുണ്ടോ? നാളെ ഇതേ മാതൃക മറ്റു വര്ഗീയ/കൊലയാളി സംഘങ്ങള്പിന്തുടര്ന്നാല്അന്ന് സിപിഎമ്മിന് എതിര്ക്കാന്കഴിയുമോ?,ഗുണ്ടകളും കൊലപാതകികളും കുറെ ആളുകളെ കൂട്ടി സ്റെഷന് മുന്പില്സത്യാഗ്രഹം നടത്തിയാല്പിടികൂടിയവരെ വിട്ടു കൊടുക്കാന്തുടങ്ങിയാല്പിന്നെ രാജ്യം എവിടെ എത്തും?)
6)  സി പി എമിന് പങ്കില്ല എന്ന് വലിയ വായില്പറഞ്ഞിട്ട നമ്മള്തൊട്ടു പിന്നാലെ "കൊടി സുനി" നമ്മുടെ പ്രവര്ത്തകനല്ല എന്ന് പറയേണ്ടി വന്നു (ദേശാഭിമാനി ആദ്യം പറഞ്ഞത് കൊടി സുനി ചൊക്ലി അങ്ങാടിയിലെ ചുമടെടുത് ജീവിക്കുന്ന പാവം ചെറുപ്പക്കാരന്മാത്രമാണ് എന്നാണ്-അതേ പത്രം ഇന്ന് എന്താണ് പറയുന്നത് ?
ആദ്യം നമ്മള്അയാള്കുറ്റക്കാരനല്ല എന്ന് പറഞ്ഞു,കുറ്റം തെളിയും എന്ന് തോന്നിയപോള്അയാള്ക് പാര്ടിയുമായി ബന്ധമില്ല എന്ന് പറഞ്ഞു.അയാള്ജയിലില്കിടന്നപ്പോള്കൊടുത്ത അപേക്ഷ ഇപ്പോള്പുറത്ത് വന്നിരിക്കുന്നു ).ചതുരംഗ കളത്തിലെ രാജാവിനെ പോലെ ഓരോ നീക്കത്തിനും നമ്മള്കളം മാറികൊണ്ടിരിക്കുകയാണ്.
7)  നാട്ടിലെ കൊണ്ഗ്രെസ്സ് ഓഫീസുകള്ക്ക് പോലിസ് സംരക്ഷണം കൊടുക്കേണ്ടി വരും എന്ന് കണ്ണൂര്ജില്ല സെക്രടറി വെല്ലു വിളിക്കുന്നത് സി പി എമിന്റെ ഉത്തരവാദിതപെട്ട സ്ഥാനത്തിരുന്നു കൊണ്ടാണ്(ഇത്തരത്തില്പ്രസ്താവന ഇറക്കാന്സഖാവിനെ പ്രേരിപിച്ചത്എന്താണ്?)
ആരെ രക്ഷിക്കാന്വേണ്ടിയാണ് പാര്ടി ഇത്തരത്തില്നിലപാട് മാറ്റികൊണ്ടിരിക്കുന്നത്?

എന്താണ് കാര്യത്തില്പാര്ടിക്ക് ഇത്ര ഭയപെടാനുള്ളത് ? സ്വന്തം നിഴലിനെ പോലും പേടിക്കുന്ന രീതിയിലേക്ക് ഇന്ന് നമ്മള്മാറിയിരിക്കുന്നു.
"മടിക്കുത്തില്പണമുള്ളവനെ കള്ളന്മാരെ പെടികെണ്ടാതുള്ളൂ"..എന്ന  പഴം ചൊല്ലിനെ അനുസ്മരിച് പറയട്ടെ.ഞാനുള്പടെ ഉള്ള അനുഭാവികള് കൊലപാതകത്തിന്റെ, : ടി പിയെ ഒറ്റികൊടുത്ത  "മുപ്പതു വെള്ളിക്കാശു" നമ്മുടെ നേതാക്കളുടെ ആരുടെയോ മടിക്കുത്തില്തന്നെ ഉണ്ട് വിശ്വസിക്കുന്നവരാണ്.
കാലം എത്ര തന്നെ കഴിഞ്ഞാലും എത്ര ഒളിച്ചുവച്ചാലും അത് പുറത്തുവരിക തന്നെ ചെയ്യും.
സഖാവ് വി എസ് നടത്തുന്ന പാര്ടി വിരുദ്ധ പ്രസ്താവനകള്പലപ്പോഴും പാര്ടിയെ കുഴപത്തില്ചാടിചിട്ടുണ്ടെങ്കിലും ഇപ്പോള്സഖാവ് നടത്തുന്ന നീക്കം അങ്ങേകരിക്കപെടെണ്ടത് തന്നെ ആണ്.ഏപ്രില്മാസത്തിലെ വയ്കുന്നേരം കോഴിക്കോട് കടപുറം മറ്റൊരു കടലാക്കി മാറ്റിയ സഖാക്കളേ അഭിവാദ്യം ചെയ്യാതെ പിണങ്ങിപോയ സഖാവിനെ മനസ് കൊണ്ട് വെറുത്ത ഒരു അനുഭാവിയാണ് ഞാന്‍...അക്രമരാഷ്ട്രീയ പ്രവര്ത്തനം ഇനിയെങ്കിലും നിര്ത്തണം എന്ന് പറയാന്സഖാവ് കാണിച്ച ധീരത അതേ ഞാന്കയ്യടിച്ചു അന്ഗീകരിക്കുകയാണ്
മീനാക്ഷി ടീച്ചറോട് ഒരു വാക്ക് :-.
അഴീകോടന്സഖാവിന്റെ പത്നി : മീനാക്ഷി ടീച്ചറോട് ഒരു കാര്യം വിനയത്തോടെ പറയട്ടെ..:അഴീകോടന്കൊലക്കത്തിക്ക് ഇരയാവുന്നത് അന്നത്തെ കൊണ്ഗ്രെസുകരാലാണ് എന്നാണ് എന്റെ അറിവ്.അത്തരത്തില്ഒരു പാട് പേര്നമ്മുടെ നേതൃത്വത്തിന്റെ അറിവോടെയോ അല്ലാതെയോ അതിനു ശേഷവും കൊല്ലപ്പെട്ടിടുണ്ട്...എന്നാല്സഖാവ് രമയുടെ, സഖാവ് മരിച്ചത് നമ്മുടെ പാര്ട്ടിയിലെ തന്നെ ചില നേതാകളുടെ അറിവോടെയാണ് എന്ന് പുറത്ത് വരുമ്പോള്ഇത്രകാലവും ജീവനേക്കാള്സ്നേഹിച്ച പാര്ടിയും പാര്ടിക്കരുമാണ് അതിനു പിന്നിലെന്ന് വരുമ്പോള്‍, രമക്കൊപ്പം പ്രവര്ത്തിച്ചിരുന്ന സഖാക്കള്നേതൃത്വം കൊടുക്കുന്ന ജില്ലയില്വച്ചാണ് ഇത്ര ക്രൂരമായി ഇരുട്ടിന്റെ മറപറ്റി കൊലപെടുതിയത് എന്ന് വരുമ്പോള്‍ ,എങ്ങിനെയാണ്സഖാവ് മീനാക്ഷി ടീച്ചറെ പ്രതികരിക്കാതിരിക്കുക?
സഖാവ് അഴീകൊടനെ കൊന്നത് "നവാബ്" കൈമാറിയ ഒരു രഹസ്യ കത്ത് തട്ടിയെടുക്കനായിരുന്നെങ്കില്സഖാവ് ടി പി ചന്ദ്രശേഖരനെ കൊന്നത് എന്ത് കാരണതിനായിരുന്നു?
മറ്റു പാര്ടികാര്ഇത് അവസരമായി കണ്ടു പ്രസ്ഥാനത്തെ തകര്ക്കാന്ഉപയോഗിക്കുന്നു എന്ന് സഖാവ് പറഞ്ഞല്ലോ..സ്വന്തം പാര്ടിയെ തകര്ക്കാന്അതിലും വലിയ രീതിയില്ദീര്ഘകാലമായി ഗൂഢാലോചന നടത്തികൊണ്ട് താഴെ തട്ടിലും മേല്തട്ടിലും വിഹരിച്ചു നടക്കുന്ന നേതാക്കള്ക്ക് വേണ്ടി നമ്മള്ഇത് കാണാത്ത പോലെ ഇരിക്കണോ ?
അങ്ങിനെ ഇരുന്നാല്ജനലക്ഷങ്ങള്ജീവന്കൊടുത്ത് വളര്ത്തിയ പ്രസ്ഥാനത്തിന്റെ അടിവേര് അക്രമ രാഷ്ട്രീയ നടത്തി നശിപ്പിച്ചു കൊണ്ടിരിക്കുന്ന ചില കാട്ടാളന്മാര്മുറിച്ചു മാറ്റുമ്പോള്‍ "ഇരിക്കുന്ന കൊമ്പ് മുറിച്ച മണ്ടന്മാര്മാത്രമായി അതിലുപരി പാര്ട്ടിയെ നശിപിച്ചവര്കെതിരെ അനങ്ങാപ്പാറ നയം സ്വീകരിച്ച കുലം കുത്തികള്‍" ആയി നാളത്തെ തലമുറ നമ്മളെ വിലയിരുത്തും എന്ന് വിനയപൂര്വ്വം ഓര്മിപിക്കട്ടെ.
സഖാവ് ടീച്ചര്കാണിച്ച മാന്യമായ രീതി പോലും നമ്മുടെ പ്രസ്ഥാനത്തിന്റെ , നമ്മുടെ നേതാക്കള് പഴയ സഖാവ് രമയോടും അവരുടെ, ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമായ അച്ഛനോടും തിക്കൊടി പഞ്ചായത്തിലെ പ്രമുഖയായ അവരുടെ  അനിയത്തിയോടും സര്വോപരി കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാര്ടി അനുഭവികളോടും കാണിച്ചില്ലല്ലോ എന്ന ദുഃഖം കൂടി , അമര്ഷം കൂടി ഞാന്പങ്കു വെക്കട്ടെ...
മറ്റു ചില കാര്യം കൂടി, കൊലപാതകത്തിന് ശേഷവും ചില അക്രമങ്ങള്പാര്ടി പ്രവര്ത്തകര്നടത്തുന്നത് കണ്ടു കാണുമല്ലോ?
പാര്ടിയില്നിന്നും വിട്ടു പോയ ഒരു പ്രവര്ത്തകനെ കൊലപെടുത്താന്ശ്രമിച്ചു എന്ന കേസില്ചിലരെ പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നു..എന്താണ് ഇത്തരം വികാരം അണികള്ക്കിടയില്വളരാന്കാരണം? പാര്ടി വിട്ടു പോകുന്നവരെ ശാരീരികമായി ആക്രമിക്കാന്തയ്യാറാവുന്ന പാര്ടി പ്രവരതകരെയും അവരെ അതിനു പ്രേരിപിക്കുന്ന നേതാക്കളെയും പാര്ടി സംവിധാനത്തില്നിന്നും ഒഴിവാക്കി നാളെയുടെ നല്ല നാളുകളിലേക്ക് പാര്ടിയെ വളര്ത്താന്പുതിയ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകിയെടുക്കാന്ഒരുമിച്ചു നില്ക്കുകയാണ് വൈകിയ വേളയില്നാം ചെയ്യേണ്ടത്

തങ്ങള്കെതിരെ സംസാരിക്കുന്ന എല്ലാവരെയും കൊന്നു തള്ളുന്ന ഒരു സംസ്കാരം ചരിത്രകേരളത്തിന്ഉണ്ടായിരുന്നു. ചരിത്രത്തെ എതിര്ത്ത് തോല്പിച്ചാണ് നമ്മള്ഇന്നത്തെ രീതിയില്വളര്ന്നത്..ഇന്ന് നമ്മള് രീതിയിലേക്ക് പോയാല്നാളെ നമ്മളും ഇല്ലാതാവും എന്നും ഓര്മിപിക്കട്ടെ.
ബൊളിവിയന്കാടുകളില്വിപ്ലവം നടത്തിയ സഖാവ് ചെയുടെ വാക്കുകള്തന്നെ കടമെടുത് പറയട്ടെ ഇത്തരക്കാര്ക്ക് കൊല്ലാനെ കഴിയൂ,തോല്പിക്കാന്കഴിയില്ല...
സഖാവ് ടി പി യെ കൊന്ന അവര്ക്ക് മരണ ശേഷം ഉയിര്തെഴുന്നെറ്റ ടി പി യെ തോല്പിക്കാന്കഴിയില്ല...
നിങ്ങളില്അക്രമം നടത്താത്തവര്കല്ലെറിയട്ടെ:-
നിങ്ങളില്അക്രമം നടത്താത്തവര്കല്ലെറിയട്ടെ എന്ന് മാധ്യമം പത്രത്തില്ഒരു ലേഖനം വന്നിരുന്നു.ടി പി യുടെ മരണത്തിനു മുന്പ് കൊല്ലപ്പെട്ട എസ് എഫ് ജില്ല സെക്രടറിയുടെ കൊലപാതകികള്ആരെന്നു ഇത് വരെ പോലിസ് പിടിച്ചിട്ടില്ല.അത് കോണ്ഗ്രെസ്സുകരനെന്നു പരക്കെ ആക്ഷേപമുയര്ന്നിട്ടും!!!.
 നാദാപുരത്തെ അഞ്ചു ലീഗുകാര്തൃശൂര്പൂരത്തിന് പടക്കമുണ്ടാക്കുംബോഴല്ല സ്ഫോടനത്തില്കൊല്ലപെട്ടത്‌!!!!
നാദാപുരത്തെ ബിനുവിനെ ഇല്ലാത്ത പീഡനം പറഞ്ഞു കൊലപെടുതിയതിന്റെ പങ്കു ഇന്നത്തെ യു ഡി എഫ് നേതാക്കള്ക്ക് ഇല്ലേ? അന്ന് പീടിപിക്കപെട്ടു എന്ന് കേരളം മുഴുക്കെ അവര്കൊണ്ട് നടന്ന മുസ്ലിം സഹോദരിയും ഭര്ത്താവും വര്ഷങ്ങള്ക് ശേഷം കോഴിക്കോട് പത്ര സമ്മേളനം നടത്തി ഇനി യു ഡി എഫിന്റെ നേതാക്കള്ക്ക് വീടിന്റെ പടി കടക്കാന്അവകാശമില്ല എന്ന് പ്രസ്താവിച്ചത് ഓര്മയില്ലേ?
കണ്ണൂരിലെ പോലിസ് സ്റെഷനില്കുത്തിയിരുന്നു, പോലിസ് പിടിച്ച ഗുണ്ടകളെ പുറത്തിറക്കി കൊണ്ടുപോയത് കൊണ്ഗ്രെസ്സിന്റെ എംപി ആയിരുന്നു.
കഴിഞ്ഞ ദിവസം മംഗളം പത്രത്തില്അക്രമ രാഷ്ട്രീയത്തിനെതിരെ സി പി എമിനെ ആക്രമിച്ചു ലേഖനമെഴുതിയ "നസറുദീന്എളമരം" എന്ന എസ് ഡി പി നേതാവ് അതിന്റെ പിറ്റേന്ന് ,ഡി വൈ എഫ് നേതാവിനെ വധിക്കാന്ശ്രമിച്ച കേസില്പിടിയിലായ സ്വന്തം അനുഭാവികള്ക്ക് നേരെ എന്ത് നടപടി എടുത്തു എന്നത് വരെ നമ്മള്വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അതേ ഇതാണ് രാഷ്ട്രീയം .ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മളാണ്.സമൂഹത്തോട് പ്രതിബദ്ധയുള്ള സഖാക്കള്‍...അതിന്റെ തുടക്കം നമ്മുടെ പാര്ടിയില്നിന്ന് തന്നെ ആകട്ടെ.അല്ലാതെ രണ്ടു കാലിനും മന്തുള്ളവന്ഒരു കാലിനു മന്തുള്ളവനെ കളിയാക്കുന്നത് പോലെ ഉള്ള ഇന്നത്തെ രാഷ്ട്രീയ കളി   നാട് നശിപ്പിക്കാനെ  ഉപകരിക്കുകയുള്ളൂ
.ടി പി കൊല്ലപെട്ട ശേഷം വടകരയില്നടന്ന അക്രമം , അക്രമത്തിനെതിരെ പ്രവര്ത്തിച്ച  ടി പിയ്ക്ക് അപമാനം വരുത്തി വച്ച ഒന്നായി എന്നത് ആര്എം പി സഖാക്കലോടും പറഞ്ഞു കൊള്ളട്ടെ .ചുരുക്കി പറഞ്ഞാല്‍ ‍ അക്രമ രാഷ്ട്രീയം സി പി എമിനെ മാത്രമല്ല ഇന്ന് കേരളത്തിലെ മുഴുവന്രാഷ്ട്രീയ കക്ഷികല്കും പങ്കുള്ള ഒന്നാണ്. അക്രമ രാഷ്ട്രീയം പ്രോത്സാഹിപിക്കുന്ന എല്ലാ രാഷ്ട്രീയ പാര്ടികല്കും ഒരു താക്കീതായി സഖാവ് ടി പി യുടെ കൊലപാതകം മാറട്ടെ.കേരളത്തിന്റെ ചരിത്രത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമായി ടി പി യുടെ ദാരുണ മരണം വിലയിരുതപെടട്ടെ

ലാല്സലാം
പ്രതികരിക്കാന്കൊതിക്കുന്ന അനേകായിരം ജനതയുടെ ഒരു പ്രതിനിധി

Followers