ഇനിയുമൊരു ഹര്‍ത്താല്‍ .

ഇന്ധന വില വര്ധിപിച്ചതില്‍ പ്രതിഷേധിച് ജൂണ്‍ 26 നു കേരളത്തില്‍ ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിച്ചു .
തീര്‍ത്തും അന്യായമായി വില കുത്തനെ വര്ധിപിച്ച കേന്ദ്ര നിലപാടുകള്‍ എതിര്കപെടുക തന്നെ വേണം .സംശയമില്ല .
പക്ഷെ ഓര്‍ക്കുക കേന്ദ്രം വിലകയട്ടിയത് കേരളത്തില്‍ മാത്രമല്ല .ഇന്ത്യ മഹാരാജ്യത്തിലെ മുഴുവന്‍ സംസ്തനങ്ങല്കും ഇത് ബാധകമാണ് .എന്നിട്ടോ ...ഇടതു മുന്നണി ഭരിക്കുന്ന മൂന്നു സംസ്ഥാനത്ത് ഒഴികെ മറ്റെവിടെയും ഹര്‍ത്താല്‍ നടനില്ല .
മറ്റുള്ളവര്‍ ശപ്പന്മാരും നാട്റെള്ളില്ലതവരും ആണെന്ന് നമ്മള്‍ പറഞ്ഞേക്കാം .(നമ്മള്‍ എല്ലാം തികഞ്ഞവര്‍ ആണല്ലോ )
എന്നിട്ട്റെന്തായി ....
ഹര്ത്താലിന്റെ പിറ്റേ ദിവസം തന്നെ വില കുറച്ചുവോ ആവോ ?

ഇപ്പൊ പരയുജു വന്നത് ഇതൊന്നുമല്ല .
ഇതേ പ്രശ്നത്തില്‍ ഭാരത ബന്ടുമായി കാവിപര്ടി കളും പണിമുടക്കുമായി നമ്മടെ ഇടതരും വരുന്നു .അതും ജൂലൈ 5 എന്നാ ഒരേ ഒരു ദിവസത്തില്‍ .
ആര്കെങ്കിലും സഹിക്കുമോ ...?
കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുമുന്നണി കണ്വീനര്‍ കൂടിയായ സഖാവ് വിശ്വന്‍ പറഞ്ഞു കഴിഞ്ഞു ..
ഇന്ത്യ മുഴുക്കെ നടത്തുന്ന ആഖോഷത്തില്‍ നിന്നും മലയാളികള്‍ക് ഒഴിഞ്ഞു മാരന്‍ കഴിയുമോ?
ഛെ മോശം ...നാണക്കേട്‌ ...അതും ഭൂലോകത്തിന് ബന്ദും ഹര്‍ത്താലും സമ്മാനിച്ച (കണ്ടു പിടിച്ച )_കേരളീയര്‍ക്ക് ഇതിലും വലിയ പേരയു ദോഷം വരാനുണ്ടോ ?
സംമാതികരുത് വിശ്വേട്ട ..നമ്മുടെ നാടിന്‍റെ പേര് കളഞ്ഞു കുളിക്കരുത് ..
ഇനി അഥവാ നമ്മള്‍ നടത്തിയില്ലേലും അന്ന് കാവിക്കാര്‍ നടത്തും .ജനം വീട്ടിലിരിക്കും .(ഒരു ദിവസം ഒഴിവിനു കാത്തിരിക്കുന്നവര്‍ ).സംഗതി വന്‍ വിജയമായി എന്ന് ദേശീയ പത്രങ്ങള്‍ ഒകെ എഴുതും.
കേരളത്തില്‍ ഇടതന്മാരുടെ ശക്തി ക്കും മുകളിലാണ് മറ്റവര്‍ എന്ന് മാധ്യമ സിണ്ടിക്കെട്ടുകാര്‍ ലോകം മുഴുവന്‍ വിളിച്ചു കൂവും .
അതിലെല്ലാം നല്ലത് അന്നേ ദിവസം നമ്മളും നടത്ത്ക എന്നതാണ് .ഒരുത്തനും ഒന്നും പറയില്ല .വിജയം നമ്മുടെതനെന്നും നാളെ തന്നെ വില കുറക്കാന്‍ നമ്മുടെ ഒരു മന്ത്രിയെ അമേരിക്കയിലേക്ക് അയച്ചിട്ടുണ്ടെന്നും ,പനി വന്നവര്‍ വിരക്കുന്നെങ്കില്‍ തല്‍കാലം കരിയില കൂട്ടി തീ കാഞ്ഞാല്‍ മതിയെന്നും നമുക്ക് ഹര്‍ത്താല്‍ ദിനം വ്യ്കിട്റ്റ് പത്ര സമ്മേളനത്തില്‍ പറയാം ..
കണ്ടു നില്‍കുന്ന ജനം കയ്യടിക്കും ..
ഇതൊക്കെ കണ്ടു വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ചില വിദ്വാന്മാര്‍ ഇവിടെ ഉണ്ട് .അതില്‍ പ്രമുഖന്‍ നമ്മുടെ ചാണ്ടി ചേട്ടനാണ് .
കേന്ദ്ര, വില കയട്ടില്യലെന്ത ...അത് അവരുടെ അവകാശം ...(കാരണവര്‍ക്ക് അടുപ്പിലും .കാര്യം സാധിക്കാം ........എന്നല്ലേ ..)
അതെന്തായാലും കേരളം നികുതി കുറക്കണം ..
അത് മതി ...
(ലയന്‍ സിനിമയില്‍ കൊല്ലം തുളസി പറയും പോലെ ''മുഖ്യമന്ത്രി രാജി വക്കണം '' എന്ന് പ്രയുന്നില .ഭാഗ്യം )
എന്നാല്‍ വിലവര്‍ധന പിന്‍വലിക്കണം എന്ന് മുകളിലേക് പറയുമോ?
കഷ്ടം ''തിന്നുന്ന ചോറില്‍ ആരെങ്കിലും മണ്ണിടുമോ?"
പിന്നെ ഒരു ചെന്നി തല ഉണ്ടത്രേ .അങ്ങേര്‍ക്ക് ഇപ്പൊ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമോ എന്നതിന്റെ വിഷമമ ...(''അല്ലെങ്കില്‍ അങ്ങേര "തിരുവന്തോരതെക് ഒന്ന് വിളിച്ചാലോ "എന്ന് കൊച്ചിന്‍ ഹനീഫ മോഡലില്‍ ഒരു കാച്ചന്ഗ് കാചിയേനെ ..യേത് ....?!!!!)
പിന്നെ കുറച്ചു പേരുണ്ട് ..
മതമേലാളന്മാര്‍ പറയുമ്പോ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്ന ചിലര്‍ .കോട്ടയം ഭാഗങ്ങളിലാണ് ഇവരെ കണ്ടു മുട്ടരുള്ളത്ത്. അടുത്തിടെ ഇങ്ങിനെ ഒരു സുപ്രഭാതത്തില്‍ ഒളിച്ചോടി ഒരുമിച്ചു ജീവിക്കാന്‍ തയ്യാറായ ഇവര്കൊന്നും ഇപ്പൊ ഇതില്‍ ഇടപെടാന്‍ നേരമില്ല .( പിന്നെ ഇപ്പൊ ഒരു വിധത്തില്‍ കയറിയേ ഒള്ളോ ...ഇനി കമാ മിണ്ടില്ല )
പിന്നെ ലീഗില്നെ ഒരു കുറ്റോം പറയാന്‍ പറ്റില്ല .അവരെ ''വകുപ്പ്'' ഇതല്ലല്ലോ ...
വല്ല വ്യവസായമോ ആണെങ്കില്‍ നമ്മളെ കുഞ്ഞാലിക്ക ഒന്ന് നോക്കിയേനെ ...
ഇതിപ്പോ അങ്ങേര്‍ക്കും ഇന്ട്രെസ്റ്റ് ഇല്ല
ജനത ദല്‍ എന്നാ മറ്റൊരു കൂട്ടര്‍ ഇവിടെ ഉണ്ടാട്യിരുന്നു .ഇപ്പൊ അഭയ സ്ഥാനം കിട്ടിയ സ്ഥലത്ത് നിന്നും പുറത്തേക്ക പോകാന്‍ ആരെങ്കിലും തയ്യാറാവുമോ ..?
ഒരു കൊല്ലം കൂടി കഴിജ്ഞ്ഞാല്‍ മന്ത്രിമാര്‍ ആവനുലാത്ത ...അപ്പോഴ ഒരു വിലക്കയറ്റം ...പോകാന്‍ പറ ....


പിന്നെ ഓരോരുത്തര്‍ ഓരോ ദിവസം നടത്തി അങ്ങിനെ ഒരു മാസം മുഴുക്കെ അങ്ങ് ഹര്‍ത്താല്‍ നടത്തം .
അങ്ങിനെ ജനങ്ങളുടെ കണ്ണില്‍ പോടിയിടം .
കയറിയ വില ഇനി കുറച്ചാല്‍ പിന്നെ അതിലെന്തു രസം .?!!!
അതങ്ങനെ കയറട്ടെ .
പാവപ്പെട്ടോന്‍ അല്ലെങ്കില്‍ തന്നെ മരുന്ന് വാങ്ങാന്‍ കാശില്ലാതെ വിഷമിക്കുകയ ..
പാവങ്ങള്‍ ഇങ്ങിനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ ...
അതെ അതാണ് നല്ലത് .

എങ്കില്‍ പിന്നെ ഉറക്കെ വിളിച്ച്ളൂ ..ജൂലൈ 5 സിന്ദാബാദ്‌ ....


വാല്‍:
ഒരു മിച്ചൊരു ഹര്‍ത്താല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ജനതയെ സഹായിക്കാന്‍ ഇവിടെ ഒരു മട്ടവന്മാരും തയാറല്ല .ഇനി ആരെങ്കിലും വന്നാല്‍ അവന്റെ അടിയന്തിരം നടത്താന്‍ ഒരുങ്ങി മാതരം വന്നാല്‍ മതി ...കട്ടായം .......

Followers