Friday, April 9, 2010

ഡ്രാക്കുള

പതിവ് പോലെ കോളേജില്‍ വയ്കി വന്നു .നേരെ പോയത് യുനിയന്‍ ഓഫീസിലേക് .പോകും വഴി ക്ലാസ്സ്‌ റൂമിലേക്ക് ഒന്ന് പാളി നോകി .ട്യുടര്‍ ഉദയന്‍ സര്‍ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്നു .അദ്ദേഹം എന്നെ കണ്ടെന്നു തോന്നി .സമയം 9 45 ആയിരിക്കുന്നു ഇനി ഏതായാലും അടുത്ത ഹവരില്‍ കേറാം . മനസ്സില്‍ ഒരു വിപ്ലവഗാനം മൂളി യുനിയന്‍ റൂമിലേക്ക് ചെന്നപോഴാണ് ഒന്നാം വര്‍ഷ സഖാവ്പറഞ്ഞത് .'
''സഖാവിനെ കാണാന്‍ ഒരാള്‍ അകത്തു കാത്തിരിപ്പുണ്ട് .''
അകത്തേക്ക് ചെന്നു. യുനിയന്‍ റൂമിലെ മേശക്ക് മുന്നിലിട്ട ബഞ്ചില്‍ അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു .
കണ്ടപാടെ അയാള്‍ ഒന്ന് ചിരിച്ചു .ദൈന്യമായ ഒരു ചിരി .
മറുപടിയായി ഒന്ന് ചിരിച്ചിട്ട് ചോതിച്ചു .ഞാനാണ്‌ ലിജു .എന്താ കാര്യം ?
പോകറ്റില്‍ നിന്നും അയാള്‍ ഒരു കടലാസ്സ്‌ എടുത്തു കൊണ്ടാണ് തമിള്‍ കലര്‍ന്ന മലയാളത്തില്‍ മറുപടി പറഞ്ഞത് .
''ആപീസില്‍ നിന്തു തന്നതാ .എനക്ക് ഇങ്കെ യാരെയും തെരിയാത്.''
സഖാവ് നിഖില്‍ അയച്ച കത്താണ് .
'' ഇയാളുടെ ഭാര്യ മെഡിക്കല്‍ കോളേജില്‍ അട്മിട്ടാണ്
ഒപെരഷനു കുറച്ചു രക്തം വേണം .
സഹായിക്കുക .
ലാല്‍സലാം .
നിഖില്‍ ''
മേശ തുറന്ന്നു ഫയല്‍ പരതുന്നതിനിടക്ക് അയാളോട് ചോതിച്ചു ,.എവിടെയാ സ്ഥലം ?
അയാള്‍ പറഞ്ഞു തുടങ്ങി .
വയനാട്ടില്‍ വൈത്തിരി ആണ് താമസം .ഭാര്യ വയനാട്ടുകാരിയാണ് .അയാള്‍ സേലം സ്വദേശിയും .
റോഡു പണിക്കു വന്നതായിരുന്നു വയനാട്ടില്‍ .അവിടെ വച്ച് അവരെ കണ്ടു പിന്നീടെപ്പോഴോ ഇഷ്ടപ്പെട്ടു .
ആ ചേച്ചി വീടുകരോട് പറഞ്ഞപ്പോള്‍ അവര്‍ അവളെ പുറത്താക്കി .ഒടുവില്‍ ആരുമില്ലാതെ തങ്ങും തണലുമായി അവര്‍ക്ക് ചുറ്റും അവര്‍ മാത്രമായി .
റോഡില്‍ കേബിള്‍ ഇടുന്ന ജോലി കഴിഞ്ഞപ്പോള്‍ അയാള്‍ നാടന്‍ പണിക്കു പോയി തുടങ്ങി .
ഓരോ ദിവസവും തട്ടി മുട്ടി കഴിഞ്ഞു കൂടുന്ന ഒരു സാധാ മലയാളി കുടുംബമായി അവരും മാറി .നിത്യ ചെലവ് കഴിയും എന്നല്ലാതെ സമ്പാദ്യങ്ങള്‍ ഇരുവര്കും ഉണ്ടായിരുന്നില്ല .
ഒരു കുട്ടിക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്‌ സഫലമകന്‍ തുടങ്ങിയപ്പോഴാണ് ബ്ലീടിങ്ങിന്റെ രൂപത്തില്‍ അവരെ വിധി പരീക്ഷിക്കുന്നത് ,
ജില്ല ആശുപത്രിയില നിന്നും കൊഴികൊടെക് റഫര്‍ ചെയ്തു .
ഇവിടെ വന്നപ്പോള്‍ ചികിത്സക്ക് പണമില്ല ,കൂടെ നില്‍കാന്‍ ആരുമില്ല
ഇനിയും തുടര്‍ന്നാല്‍ ഒരു പക്ഷെ അയാള്‍ കരഞ്ഞു പോകുമെന്നെനിക്ക് തോന്നി .
വിഷയം മാറ്റാനായി ഞാന്‍ ചോതിച്ചു ,ഏതാ ഗ്രൂപ്പ്‌
ഓ നെഗറ്റീവ് .
അയാള്‍ പറഞ്ഞു .
ഒരു ദീര്‍ഘ നിശ്വാസം എന്നില്‍ നിന്നുണ്ടായി .ആകെ 4 പേരാണ് ഇവിടെ ഈ ഗ്രൂപിലുള്ളത് .ഇവര്കനെങ്കില്‍ നാല് യുണിറ്റ് രക്തം വേണം താനും .
കോളേജിലെ നെഗടിവുകാരെ ഞങ്ങള്‍ പ്രത്യേകം നോട്ട് ചെയ്യുമായിരുന്നു .
നാലില്‍ ഒരാള്‍ പെണ്‍കുട്ടിയാണ് .മറ്റൊരാള്‍ രക്തം ദാനം ചെയ്തിട്ടു മാസം ഒന്ന് പൂര്‍ത്തിയായില്ല . ഇനി എങ്ങിനെ ?ഞാന്‍ പറഞ്ഞു നിങ്ങള്‍ വരൂ .നമുക്ക് നോക്കാം .പുറത്തുള്ള ചില സഖാക്കളോട് കാര്യം പറഞ്ഞു .ഓരോ ക്ലാസ് റൂമിലും പോയി ലിസ്റ്റിലുള്ള ആളെ വിളിക്കാന്‍ പറഞ്ഞു .ശേഷം ഞാന്‍ 2EE ലേക്ക് കയറി .
സുന്ദര്‍ രാജ് സര്‍ ക്ലാസ്സിലുണ്ട് .എന്നെ മുഖമുയര്‍ത്തി നോകി .പിന്നെ ക്ലാസ്സിനെ നോകി പറഞ്ഞു
''ഓടിക്കോ മക്കളെ ഡ്രാക്കുള വന്നിരിക്കുന്നു ''(യുനിയന്‍ മെമ്പര്‍ എന്നാ നിലക് എന്നും ഇത്തരം കേസുകള്‍ ഞങ്ങള്‍ക്ക് കിട്ടരുണ്ടായിരുന്നു ,ആ വകുപ്പില്‍ ഇങ്ങിനെ ഒരു പേരും സ്വന്തം )
ഗ്രൂപ്പ്‌ ഏതാ ? നിന്റെ കൊടിക്കാര്‍ തന്നെ മതിയോ?.
അര മണിക്കൂര് കഴിഞ്ഞപ്പോള്‍ രണ്ടു പേരെ ഞങ്ങള്‍ക്ക് കിട്ടി .
ഇതിനിടയില്‍ ജില്ല കമ്മിറ്റി ഇടപെട്ടു ആര്‍ട്സ് കോളജില്‍ നിന്നും രണ്ടു പേരെയും കിട്ടിയിരുന്നു .
മെഡിക്കല്‍ കോളേജിലേക്ക് ബസിനുള്ള കാശു തുടങ്ങി എല്ലാം അയാളാണ് കൊടുത്തത് .
നേഴ്സ് ''രക്തം എടുക്കുന്നതിനു മുന്പ് എന്തെങ്കിലും കഴിച്ചോളൂ ''എന്ന് പറഞ്ഞു .
കേട്ട പാതി അയാള്‍ ഞങ്ങളെയും കൂട്ടി ഹോട്ടല്‍ വേണാട് ലക്ഷ്യമാകി നടന്നു .വേണ്ടെന്നു പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല .എന്തെല്ലാമോ അയാള്‍ ഓര്‍ഡര്‍ ചെയ്തു കൊണ്ടിരുന്നു .കഴിക്കാന്‍ വയ്യാതെ ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി .പക്ഷെ അയാള്‍ വിടുന്നില്ല .പണം കൊടുക്കാന്‍ ഞങ്ങളെ അനുവദിച്ചുമില്ല .ഗ്രൂപ്പ്‌ വേറെ ആണെങ്കിലും എന്റെ രക്തവും എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു .പേര് വിളിച്ചതിനനുസരിച്ചു ഞങ്ങള്‍ അകത്തെ മുറിയിലേക്ക് പോയി .ആദ്യമായി രക്തം കൊടുത്തു തല കറങ്ങിയിരിക്കുന്ന ചിലര്‍ ബഞ്ചില്‍ ഇരിപ്പുണ്ടായിരുന്നു .
വലതു കയ്യിലെ മടക്കില്‍ സൂചി കയറ്റി നേഴ്സ് ചോദിച്ചു .ഇന്നലെ ഉറങ്ങത്തവര്‍ ഇല്ലല്ലോ .ഉണ്ടെങ്കില്‍ രക്തമെടുക്കാന്‍ പറ്റില്ല .
രക്തം നിറഞ്ഞ ബാഗ്‌ ട്രെയില്‍ കിടന്നു ആടിക്കൊണ്ടിരുന്നു .പുറത്തു വന്നു ബഞ്ചില്‍ ഇരുന്നു .നേഴ്സ് തന്ന പഞ്ഞി അമര്‍ത്തി പിടിച്ചു അയാള്‍ അവിടെ ഉണ്ടായിരുന്നു
''നാനും കൊടുതാച് .വേറെ യാര്‍കേലും ആവശ്യം വരുവേന്‍ ..''
അയാള്‍ പറഞ്ഞു .
പിന്നെ പുറത്തേക് നടന്നു .
കുറച്ചു ഇരുന്നു .തലകര്ങ്ങുന്ന ചിലര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു .നേഴ്സ് അവരെ വഴക്ക് പറയുന്നുണ്ടായിരുന്നു ''ങ്ങളോടെ മലയാളത്തിലല്ലേ ഞാന്‍ ചോദിച്ചേ .അപ്പോള്‍ പറഞ്ഞാല്‍ എന്തായിരുന്നു ..''
അയാള്‍ എപ്പോഴാണ് പുറത്തു പോയത് എന്ന് ഞങ്ങളാരും കണ്ടിരുന്നില്ല .പുറത്തിറങ്ങിയപ്പോ അയാള്‍ ആപ്പിള്‍ ജുസുമായി കാത്തിരിക്കുന്നു .അത് മുഴുവന്‍ കുടിക്കാതെ അയാള്‍ പോവാന്‍ അനുവദിക്കില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു .
പിന്നെ അയാള്‍ പറഞ്ഞു .''
നീങ്കളെ ഒന്ന് പാക്കണം എന്ന് അവള്‍ പറഞ്ചു .''.സമയം വയ്കി യിരിക്കുന്നു .എങ്കിലും ഞങ്ങള്‍ അവരെ കാണാന്‍ പോയി .
ആ ചേച്ചി വളരെ സന്തോഷത്തോടെ ഞങ്ങളോട് നന്ദി പറഞ്ഞു .
കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വരെ അയാള്‍ ഞങ്ങളോട് കൂടെ വന്നു .പിന്നെ പോക്കറ്റില്‍കയ്യിട്ടു ചില നോട്ട്ടുകള്‍ അയാള്‍ എടുത്തു''നീങ്ക എല്ലാം കോളജിലെ പടിക്കിത താനെ .ഇത് എന്‍ സന്തോഷതുക് ,''
നിറഞ്ഞ മനസോടെ തന്നെ അത് നിരസിച്ചു പോകുമ്പോള്‍ ആ മനുഷ്യനെ അവരുടെ ഭാര്യയെ ,ഇരുവരുടെയും വേദനയെ ഞങ്ങള്‍ അറിയുകയായിരുന്നു .
ചെയ്ത സഹായത്തിനു അയാള്‍ പാര്‍ടിക്കും നന്ദി പറയുന്നുണ്ടായിരുന്നു .
സിറ്റി സ്റ്റാന്റ് വരെ ഞങ്ങളുടെ സംസാരം അയാളുടെ പെരുമാറ്റത്തെ കുറിച്ചായിരുന്നു .
പിന്നെടെന്നും രക്തം ദാനം ചെയ്യുമ്പോള്‍ എനിക്ക് അവരെ ഓര്മ വരാറുണ്ട് .
അവര്‍ക്ക് എന്ത് സംഭവിച്ചോ എന്തോ ?


പിന്കുറിപ്പ് : -

ദിവസങ്ങള്‍ക് ശേഷം ബേബി ഹോസ്പിറ്റലില്‍ നിന്നും ഒരു കേസ് വന്നു. വേണ്ടത് ഓ പോസിറ്റീവ് .സുലഭമായ രക്തം .
ആവശ്യക്കാര്‍ വലിയ പണക്കാരന്‍ .വന്നത് സ്വന്തം കാറില്‍ .രാവിലെ വന്നു പിള്ളേരെ വിളിച്ചു കാറില്‍ പോയി .ഉച്ചക്ക് ശേഷം തിരിച്ചു വന്ന അനൂപിനോടെ ഞാന്‍ ചോതിച്ചു .കുഴപ്പമില്ലല്ലോ .
മറുപടി ഒരു പച്ച തെറി ആയിരുന്നു .എന്നെ അല്ല അയാളെ ഉദ്ദേശിച്ചു കൊണ്ട് .
ആവശ്യം കഴിഞ്ഞു അവര്‍ ഒന്നും മിണ്ടിയത്‌ പോലുമില്ലത്രേ .രാവിലെ കാറില്‍ വിളിക്കാന്‍ വന്നവര്‍ തിരിച്ചു കോളേജില്‍ വിടണോ എന്ന് പോലും ചോതിക്കാതെ വെളുക്കെ ചിരിച്ചു കൊണ്ട് അവരെ യാത്രയാക്കി .പുറത്തുവന്നു ചായ കുടിച്ചത് പോലും അവര്‍ തനിയെ .
നോക്കൂ ഇവിടെ ഉള്ള അന്തരം .സ്വന്തം കുടുംബത്തില്‍ തന്നെ അവര്‍ക്ക് രക്തം കിട്ട്ടുമായിരുന്നു .എന്നാല്‍ അത് ഉപയോഗിക്കാതെ അവര്‍ ചെയ്തത് ഞങളെ ആശ്രയിക്കുകയാണ് .എന്നാലും മനുഷ്യത്വ പരമായി പെരുമാറാന്‍ ഇവരോകെ എന്നാണ് പഠിക്കുക ?

പാലം കടക്കുമ്പോ രാമായണ .....
പാലം കടന്നാലോ കൂരായണ ........





1 comment:

  1. ഒറിജിനല്‍ സ്റ്റോറി പോലെ തന്നെയുന്‍ഡ് ... കൊള്ളാം

    ReplyDelete

Followers