Thursday, September 16, 2010

ചില കലാലയ സ്മരണകള്‍ ....


ഞങ്ങളുടെ പ്രിയ സുഹൃത്തിന്റെ ഓര്മകല്‍ക് മുന്‍പില്‍ ഒരു പിടി ചുവന്ന പൂക്കള്‍ ....

മുന്പ് ''കൂട്ടത്തില്‍ '' പ്രസിദ്ധീകരിച്ച ഒരു ഓര്മ കുറിപ് ...



കലാലയ ഓര്‍മ്മകള്‍ എന്നും സുഖമുള്ള അനുഭവമാണ്‌ .
ചിരിച്ചും കളിച്ചും പാരവെച്ചും ചിലപ്പോള്‍ തല്ലു കൂടിയും രാഷ്ട്രീയത്തിന്റെ ആശയ സമരങ്ങള്‍ വാക്വാദങ്ങള്‍ക വഴിമാറിയും
ഒടുവില്‍ നൊമ്പരത്തോടെ തിരിഞ്ഞു നോക്കാന്‍ കെല്‍പില്ലാതെ ഒരിറങ്ങി പോക്കും

.

മലബാറിന്റെ കേന്ദ്രമായ കോഴിക്കോട് ,വെസ്റ്റ് ഹില്‍ പോളി ടെക്നിക് കോളേജിലാണ് ഞാന്‍ അവസാനമായി പഠിച്ചത് .(പഠിച്ചുവോ അല്ലെങ്കില്‍ അങ്ങിനെ പറയാമോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ല )
എന്റെ കലാലയ ജീവിതം അവസാന ഭാഗത്തിലേക്ക് കടക്കുകയാണെന്നു ഉറപിച്ചു കൊണ്ടാണ് അവിടെ ചേര്‍ന്നത്‌ .ഒന്നാം വര്‍ഷത്തിന്റെ ആദ്യ ദിവസം ഗേറ്റ് കടന്ന ഞങ്ങളെ സ്വീകരിച്ചത് ഉയര്‍ത്തി കെട്ടിയ ചുവപ്പന്‍ തോരണങ്ങളും പാറികളിക്കുന്ന തൂവെള്ള കൊടിയുമായിരുന്നു.''വിപ്ലവത്തിന്റെ ചുവന്ന മണ്ണിലേക്ക് സ്വാഗതം ''എന്നെഴുതിയ ചുവപ്പന്‍ ബാന്നെര്‍ ഗേറ്റില്‍ കാറ്റിനോത് ആടികൊണ്ടിരിക്കുന്നു .
നിലവിലുള്ള നീല വസ്ത്രം മാറി ഗോള്‍ഡന്‍ യെല്ലോ യുനിഫോരം ആയതും ആ വര്ഷം മാത്രം .സീനിയര്‍ ചേട്ടന്മാര്‍ക്ക് ജൂനിയര്‍ ചേട്ടന്മാരെ എളുപ്പം തിരിച്ചറിയാനും ഇത് നല്ല സൌകര്യമായി .

കാമ്പസിന്റെ വലത്തേ മൂലയിലുള്ള യുനിയന്‍ ഒഫീസിലെക് അന്നേ ഒരു സൈഡ് വലിവ് തോന്നിയിരുന്നു . ക്ലാസ്സിലെ സമയത്തെക്കാള്‍ കൂടുതല്‍ പിന്നെ ഞങ്ങളും അതിനകത് ഇരിക്കുന്നത് പതിവാക്കി .സ്വാശ്രയ കോളേജുകള്‍ കാമ്പുസുകളിലെ സമര വിഷയമായ സമയം .

ഇല്ലാത്ത മീശ പിരിച്ചു വെച്ച ചേട്ടന്മാര്‍ ജൂനിയര്‍ പയ്യന്മാരെ റാഗ് ചെയ്യാന്‍ വരുന്നു .വനിതകള്‍ കുറവആയതിനാലാവണം അവന്മാര്‍ പയ്യന്മാരെ നന്നായി പിഴിയുന്നു .നവാഗതരെ സ്വാഗതം ചെയ്ത് രാവിലെ മുതല്‍ പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു .''ലാല്‍സലാം സഖാക്കളേ ,ലാല്‍സലാംസഖാക്കളേ ..'' ഒരേ താളത്തില്‍ മുദ്രവക്യങ്ങലോടെ അവര്‍ അടുത്ത് വരുന്നതോടെ ഈ ക്ഷുദ്ര ജീവികള്‍ അപ്രത്യക്ഷമാവുംയിരുന്നകാഴ്ച കാണാം. .സീമാകൊന്നയും ഗുല്‍മോഹറും നിറഞ്ഞു നില്‍കുന്ന കാമ്പുസില്‍ മറ്റു കൊടിക്കാരെ പുറത്തേക്ക കാണാന്‍ ഉണ്ടായിരുന്നില്ല .പെട്ടെന്നൊരു ദിവസം മറ്റു ചിലര്‍ യുണിറ്റ് രൂപീകരിക്കുന്നതായി കേട്ടു. രണ്ടു നാളു കഴിഞ്ഞു തിരഞ്ഞെടുപ്പ് പ്രഘ്യപിച്ചപ്പോഴാണ് ഇവന്മാരെ പുറത്തു കണ്ടതിന്റെ കാര്യം മനസിലായത്

രാത്രികളില്‍ കോളേജ് റോഡ്‌ മുഴുവന്‍ സ്ഥാനര്തികളുടെ പേരുകള്‍ നിറയും .പോര്‍ച്ചില്‍

തമ്മില്‍ വാഗ്വാദങ്ങള്‍ നടത്തി കീറിമുറിച്ചു ഒടുവില്‍ വിപ്ലവത്തെ യുവജനങ്ങള്‍ പിന്തുണച്ചപ്പോള്‍ ആവേശം തിരതല്ലി .ഒന്നാം വര്ഷം കഴിഞ്ഞതും
രണ്ടാം വര്‍ഷം ആരംഭിച്ചതും വളരെ പെട്ടെന്നാണ് .

ചിട്ടയായ പ്രവര്‍ത്തങ്ങള്‍ നടത്തി ഞങ്ങള്‍ മുന്നേറിയപ്പോള്‍ മറ്റുള്ളവര്‍ എവിടെയോ ഉറക്കത്തിലായിരുന്നു .(അല്ലെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന അവരെ മറ്റൊരിക്കലും പ്രതീക്ഷിചെങ്കില്‍ അത് നിങ്ങടെ തെറ്റ്,....!!!!!)

കോളേജ് യുനിയന്‍ നടത്തുന്ന എല്ലാ പരിപടികല്കും തലേ ദിവസം എന്നും ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒന്നാണ് .കാമ്പുസില്‍ നിന്ന് വയ്കുന്നേരം എല്ലാ വിദ്യാര്‍ത്ഥികളും പോയികഴിഞ്ഞു കുറച്ചു പേര്‍ അവിടെ ഉണ്ടാവും ഫൈനല്‍ ഇയറില്‍ നിന്ന് 10 പേര്‍ രണ്ടാം വര്ഷം 7പേര്‍ ഒന്നാം വര്‍ഷത്തില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടോ മൂന്ന്നോ പേര്‍ .ഇങ്ങിനെ ചില കണക്കുകള്‍ എല്ലാ വര്‍ഷവും ഉണ്ടായിരുന്നു

.ജനറല്‍ സെക്രടരിയും ചെയര്‍മാനും എസ എഫ് ഐ യുടെ യുണിറ്റ് സെക്രടരിയും അവിടെ മറ്റുളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട് നില്‍പുണ്ടാവും .
പരിപാടി പൊലിപ്പിക്കാന്‍ സംഘടന തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ മിനുക്ക്‌ പണികള്‍ ചെയ്തു കൊണ്ടിരിക്കുണ്ടാവും .പല സംഘങ്ങളായി അവര്‍ പിരിയും .ചിലര്‍ ലൈറ്റ് & സൌണ്ട് ചെയ്യുന്ന കാരപരമ്പിലെ സത്യേട്ടനെ കാണാന്‍ പോയിട്ടുണ്ടാവും .മറ്റു ചിലര്‍ അലങ്കാര വസ്തുക്കള്‍ വാങ്ങാന്‍ ടൌണില്‍ പോവും . ഉത്തരവാദിത്തം കൂടിയ ചിലര്‍ യുനിയന്‍ ഓഫീസില്‍ ഇരുന്നു പരിപാടികല്‍ അവസാന വട്ടം വിലയിരുത്തും ക്ലാസ്സുകളില്‍ നിന്നും ഡെസ്കും മേശകളും ഹാളിലേക്ക് മാറ്റുന്നുണ്ടാവും.ചിലര്‍ എല്ലാ അധ്യാപകന്മാരെയും ക്ഷണിക്കാന്‍ പോയിടുണ്ടാവും .വിധികര്തകളെ കണ്ടു സമയം ഉറപ്പു വരുത്താന്‍ പോയവര്‍ അങ്ങിനെ അങ്ങിനെ ....

ഉദ്ഘടകനെ വിളിക്കാന്‍ രാവിലെ ആര് പോകും ?എത്ര മണിക്ക് പരിപാടി തുടങ്ങാം ..ഗാനമേള ടീമിനുള്ള പൈസയുടെ കാര്യം,... എവിടെ നിന്ന് കിട്ടും ?
സര്‍വത്ര തിരക്ക് .....
സമയം രാത്രിയവുന്നതോടെ എല്ലാവരുടെയും വേഗത കൂടും

ഇടക്ക് ഹോട്ടല്‍ ഡി കേരളയിലെ ഭക്ഷണം .ചെലവ് നിയന്ത്രിക്കാന്‍ സെക്രടറി മുന്നേ ഗൂഡ നീകങ്ങള്‍ നടത്തിയിരിക്കും പിറ്റേന്ന് ഹോടെലുകാരന്‍ തരുന്ന ബില്ല് പേടിച് അയാള്‍ ഉറക്കമില്ലതവനാകും .

11 മണിയോടെ ഏതാണ്ട് വര്‍ക്ക്‌ കഴിയും .വേദിയിലെ കര്ടന്‍ കെട്ടാന്‍ മണികണ്ടാണോ ടിന്ടുവോ തുടങ്ങിയിട്ടുണ്ടാവും .നാടന്‍ പാട്ടുകളുടെ കെട്ടഴിച്ചു കൊണ്ട് ഹരി തുടങ്ങും ഡെസ്കില്‍ താളം പിടിച്ചു സിനൂപും .ശ്രീഹരി മൊബൈലില്‍ സ്റ്റേറ്റ് പോളി ചെയര്‍മാനുമായി സംസരിക്കുന്നുണ്ടാവും .(അന്ന് സഖാകല്‍കിടയില്‍ മോബൈലുള്ളത് ശ്രീഹരിക് മാത്രം )

എല്ലാ പണിയും കഴിയുമ്പോ പാതിരാത്രി കഴിയും .പിന്നെ നാടന്‍ പാട്ട് സിനിമപാട്ടിനു വഴി മാറും .താളം മുറുകും .കോഴികൊടിന്റെ കൊതുകിനോട്‌ മല്‍സരിച് ഞങ്ങള്‍ ഉറങ്ങാതിരികും .

തണുപ് മാറ്റാനും കൊതികിനെ ഓടികാനും ഞങ്ങള്‍ തീകായും.പുലരും വരെ ഉറങ്ങാതിരുന്നു ആ രാത്രികള്‍ മറക്കാന്‍ കഴിയാത്തതക്കും.ഫൈനല്‍ ഇയര്‍ കാര്‍ വേദനയോടെ നില്‍പുണ്ടാവും .ഇനി ഒരു രാത്രി ഇവിടെ ബാക്കി ഇല്ലെന്ന തിരിച്ചറിവ് ചിലരിലെങ്കിലും മിഴി നനയ്ക്കും .

നേരം വെളുക്കുമ്പോഴേക്കും പയ്യന്‍സ് എത്തി തുടങ്ങും യുനിഫോര്മില്‍ നിന്നുള്ള ഒരു ദിവസത്തെ ഒഴിവു പരമാവധി ഉപയോഗപെടുത്താന്‍ പൂവാലികള്‍ (അങ്ങിനെ ഉള്ളവരും ഉണ്ട് )
കോഴി കൂവിയോ എന്ന് നോകി ഓടിയെത്തും .പയ്യന്‍സ് അച്ഛന്റെയോ ചെട്ടന്മാരെയോ ഡബിള്‍ മുണ്ടുടുത്ത് ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ കണക്കെ കുറച്ച ചരിഞ്ഞു വരും .
പൂവാലികള്‍ തങ്ങള്‍ക് സാരി ഉടുക്കാന്‍ അറിയാം എന്ന് തെളിയിക്കാന്‍ വേണ്ടി അതു ഉടുത്തു വരും . കോളേജിന്റെ റോഡ്‌ മുഴുവന്‍ അന്നേ ദിവസം ഇവര്‍ സരിയാല്‍ അടിച്ചു വൃത്തിയാകും എന്നിട്ട് നാല് പേര്‍ നില്‍കുന്ന സ്ഥലത്ത് നിന്ന് പറയും.''ഹോഇത് വലിയ കഷ്ടം തന്നെ ''(ആരോ നിര്‍ബന്ധിച്ച പോലെ )

ഉദ്ഘാടനത്തിന് വരുന്ന വിശിഷ്ട വ്യക്തിയെ സ്വീകരിക്കാന്‍ വനിതകള്‍ പോര്‍ച്ചില്‍ കാത്തു നില്‍ക്കും . കാത്തിരിപ്പിനൊടുവില്‍
യുനിയന്‍ അയച്ച കാറില്‍ അയാള്‍ വരും .വിളിക്കാന്‍ പോയവന്‍ ചാടിയിറങ്ങി ഡോര്‍ തുറക്കും ഇതിനോകെ പിന്നില്‍ താനാണ് എന്നാ മട്ടില്‍ അവന്‍ മറ്റുള്ളവരെ നോക്കി ഗമയില്‍ നടക്കും . .പിന്നെ അദ്ധേഹത്തെ വേദിയിലേക്ക് ആനയിക്കും .
പരിപാടിയുടെ തുടക്കത്തില്‍ ചെയര്‍മാന്‍ ഓരോരുത്തരെ ആയി വിളിക്കും .ചില ഉദ്ഘടകന്മാര്‍ പാട്ട് പാടും ചിലര്‍ കവിത ചൊല്ലും ,ചിലര്‍ ചിത്രം വരക്കും .വേദിയില്‍ മേലാകെ വിറച്ചു വായില്‍ ഉമിനീര് വറ്റി ചില പുതിയ യുനിയന്‍ മെമ്പര്‍മാര്‍ ഇരിക്കും .ആശംസ അര്പിക്കാന്‍ അല്ലെങ്കില്‍ നന്ദി പറയാന്‍ നിയോഗിക്കപെട്ടത്‌ അവരായിരിക്കും സ്വാഗതമോതുന്ന കത്തിലെ പേരുകള്‍ അവര്‍ ഉരുവിട്ട് കൊണ്ടിരിക്കും ..എന്ട്രെന്സിനു പഠിക്കും പോലെ അത് അവര്‍ മനപ്പാടമാക്കും

അഖിലിന്റെ സ്കിറ്റുകളും ഷൈബിന്റെ ആക്ഷേപഹാസ്യം നിറച്ച നാടകങ്ങളും വേദി തകര്‍ക്കും .വനിതകള്‍ ആര്‍ത്തു ചിരിക്കും .അധ്യാപകര്‍ തല ''താഴ്ത്തി ചിരികണോ അതോ ഉയര്‍ത്തി തന്നെ ചിരിക്കണോ ''എന്നറിയാതെ കുഴങ്ങും .
ഇടക്ക് പുരുഷ കേസരികളില്‍ ആര്കെങ്കിലും ഒന്ന് കൂവാന്‍ മുട്ടി ഗത്യന്തരമില്ലാതെ കൂവി പോയാല്‍ അവന്റെ പുറത്തു ചിലര്‍ കോല്‍കളി കളിക്കും

ഉച്ച ഭക്ഷണത്തിന് വളന്റീര്‍ മാര്‍ക്കു നല്‍കുന്ന പാസ്സിന് മറ്റു ചിലരും വരും .കിട്ടാത്തവര്‍ പിന്നെത്തെ പരിപാടിക്ക് കാണിച്ചു തരാം എന്ന് ഭീഷണി പെടുത്തി നോക്കും. ഒടുവില്‍ തല താഴ്ത്തി മടങ്ങും .ഗാനമേളകള്‍ കാമ്പസ് ഒന്നായി ഏറ്റെടുക്കും 4 മണിയോടെ അവസാന പരിപാടി ആയ കൂട്ടത്തല്ല് തുടങ്ങും .വാടകക്കെടുത്ത ഫൈബര്‍ കസേരകള്‍ വായുവില്‍ പറക്കും ..സ്റെജില്‍ അപ്പോള്‍ ധൂമിലെ പാട്ട് തകര്‍ക്കുന്നുണ്ടാവും ഒരു ആഘോഷം കഴിഞ്ഞതിന്റെ പരവേശത്തില്‍ എല്ലാവരും മില്‍മ ബൂത്തിലെ പ്രകശേട്ടന്റെ അടുത്തേക്ക് പോകും .തല്ലു കൊടുത്തവനും തല്ലു കിട്ടിയവനും നാരങ്ങ സോഡാ കുടിച്ചു രണ്ടു വഴിക്ക് പിരിയും

.

പിറ്റേന്ന് മുതല്‍ കഥ അല്പം മാറും. ജനറല്‍ സെക്രടറി തലപ്രാന്തു വന്നു കംപസിലൂടെ ഓടി നടക്കുന്നുണ്ടാവും . വൌചെരുകള്‍ സമര്പിക്കാന്‍ , ബില്ലിന്റെ ബാക്കി കൊടുക്കാന്‍ ,കാശില്ലാതെ അയാള്‍ വലയും. ശേഷം സ്നേഹമനസ്കരായ ചില അധ്യാപകര്‍ തല്‍കലതെക് സഹായിക്കും .ഇതിനിടയില്‍ ക്ലാസുകള്‍ പലതും കഴിഞ്ഞു പോകും .ലാബുകളില്‍ അയാളുടെയും കൂട്ടുകാരുടെയും പേര് ചുവന്ന അതിരുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും തങ്ങള്‍ ജയിപ്പിച്ചു വിട്ടവന്‍ ക്ലാസില്‍ കയറാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് കണ്ടു പഠിപ്പിസ്റ്റുകള്‍ മനസ്സില്‍ പറയും "അങ്ങിനെ വേണം നിനകൊക്കെ ഇത് വന്നാല്‍ പോര ..''

പീ ടി എ മീടിങ്ങുകള്‍ എന്നും ചിലര്‍ക്ക് തലവെടനയുണ്ടാക്കുന്നതാണ് .രാവിലെ പോകെറ്റ് മണി വാങ്ങിച്ചു കോളേജിലേക്ക് വരാറുള്ള പുത്രന്‍ വഴിയിലെവിടയോ മുതുകാടിനെക്കാള് കയ്യടക്കത്തോടെ ‍അപ്രത്യക്ഷനാവുന്ന മാസ്മരികത
കേട്ട് ചില പിതാക്കന്മാര്‍ തലയ്ക്കു കൈ വക്കും .
കോളേജിലെ ലാബില്‍ നിന്ന് മകന്റെ കയ്പിഴ കൊണ്ട് ഉടഞ്ഞു പോയ പിപ്പെറ്റിനും ബ്യുരെറ്റിനും പണം അടക്കേണ്ടി വരുന്നതിന്റെ വേദന ചിലരോകെ പറയും .
ജമാലുദ്ധീന്‍ എന്നാ മെക്കനികലിലെ വിദ്യാര്‍ഥി ഗള്‍ഫ്‌ കാരനായ ബാപ്പയോട് ഒരിക്കല്‍ പറഞ്ഞത് വോര്‍ക്ശോപിലെ ''ലൈത്ത്'' കയ്യില്‍ നിന്ന് വീണു പോട്ടിപോയി എന്നാണ്. ഫൈന്‍ അട്ക്കുന്നതിനായി ''നാലക്കത്തില്‍ കുറയാത്ത ചെറിയ അമൌന്റും'' വാങ്ങി അവന്‍ കോളേജിലെത്തി .(പിന്നത്തെ കാര്യം .....!!!!!!)
മീടിങ്ങിനിടെ പാവം പിതാവ് വളരെ ഗൌരവത്തോടെ വേദിയില്‍ വച്ച് ഇത് പറയും .സമാന അനുഭവമുള്ള മറ്റു പിതാക്കന്മാരും മാതസ്രീകളും ഇതിനെ പിന്താങ്ങും .ഇങ്ങിനെ കോളേജിന്റെ സാധനം നഷ്ടപെടുന്നതിനു കുട്ടികളില്‍ നിന്നും പണം വാങ്ങരുതെന്ന് അവര്‍ ആവശ്യപെടും .
പ്രിന്സിപലും സാറന്മാരും ഊറിച്ചിരിച്ചു കൊണ്ട് പറയും .വരൂ നിങ്ങളുടെ മകന്റെ കയ്യില്‍ നിന്നും താഴെ വീണു പൊട്ടി പോയ ആ സാധനം കാണിച്ചു തരാം . വര്‍ക്ക്‌ ശോപിന്റെ നടുവില്‍ പത്തു പേര്‍ പിടിച്ചാല്‍ അനക്കാന്‍ കഴിയാത്ത ഈ സാധനമാണോ ഈശ്വര നരന്തു പോലുള്ള ഞമ്മളെ ജമാലുദ്ധീന്‍ ''കയ്യില്‍ നിന്ന് വീണു പോട്ട്ടി '' എന്നുപരഞ്ഞേ ......ന്റെ റബ്ബേ ....!!!! ചില ഉമ്മമാര്‍ ഞെട്ടി തെറിക്കും ,...പിന്നെ വീട്ടില്‍ പോയി മക്കളോട് പൊട്ടി തെറിക്കും .....

കാര്യങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും എങ്കിലും ഇപ്പോഴും ലൈത്തുകള്‍ പൊട്ടി കൊണ്ടേയിരിക്കുന്നു .

കാന്റീനുകള്‍ കാമ്പസുകളില്‍ ശ്രദ്ധാകേന്ദ്രം തന്നെ ആണ് .
മഹിയെട്ടന്‍ നടത്തിയിരുന്ന ഞങ്ങളുടെ കാന്റീനില്‍ നമ്മടെ ഒരു ''കുരിക്കളും'' ഉണ്ടായിരുന്നു .കാന്റീനിലെ കാഷ് കൌണ്ടെരില്‍ അദ്ദേഹം ഇല്ലാത്ത മസിലും പിടിച്ചിരിക്കും .അത് കൊണ്ടാ അങ്ങേര്‍ക്ക് ''കുരിക്കള്‍ '' എന്നാ പേര് വീണത്‌ .
ചിലപ്പോഴോകെ സാമ്പാറില്‍ വെള്ളം കൂടുമ്പോള്‍ പിള്ളേര്‍ കുരിക്കല്കിടൊരു തട്ട് കൊടുക്കും .എന്താ ചേട്ടാ ഇന്ന മഴ കൂടുതലായിരുന്നു അല്ലെ .
അങ്ങേര്‍ മറുപടി : അല്ല മോനെ അത് കഴിഞ്ഞ രണ്ടു ദിവസത്തെയും കൂടി ഉള്ള ബാക്കി വന്നതാ .ഇന്നലെ നീ വരാത്തത് കൊണ്ടാ ഇന്നേക്ക് വച്ചത് . നിനകൊകെ വേണ്ടത് ഇത് മാത്രമല്ലെ ..സമരം വരുന്ന ദിവസം പിള്ളേര്‍ക്ക കോളാണ്. സമരം അറിയാതെ ഇവര്‍ രാവിലെ തന്നെ സാധനം ഉണ്ടാക്കും .പിന്നെ അത് തീര്‍ക്കാന്‍ അവര്‍ കഷ്ടപെടും .ഒടുവില്‍ ഉച്ചയോടെ സംഗതി ലേലം വിളിയിലെക് മാറും .
ലേലം നടത്തി പിള്ളേര്‍ തിന്നു മരിക്കും .

ഇതിനിടെ സപ്ലി മഹാമഹം വന്നെത്തും .മണിക്കൂറുകള്‍ ക്യൂ നിന്ന് ഫീസടക്കും .എന്നിട് ബാക്കി കൊണ്ട് ചിലര്‍ അപ്സര തിയേറ്റര്‍ ലക്ഷ്യമാകി കുതിക്കും .ഐഷ ക്ലബ്ബില്‍ .(All India Supply Holders Association).അങ്ങത്വമെടുത്തവര്‍ രാവിലെകളില്‍ ഐഷ കോര്‍ണര്‍ലോത്ത് ചേര്‍ന്ന് നാമം ജപികും ദൈവമേ ഇത്തവണയെങ്കിലും കര കാണികണേ....!!!!

ശേഷം പുസ്തകം കൊണ്ട് വരാനുള്ള ബാഗ്‌ (അങ്ങിനെയാണല്ലോ വയ്പ് ) വലിച്ചെറിഞ്ഞു സിവില്‍ ബ്രാഞ്ചിലേക്ക് നോകി സൈറ്റ് അടിക്കും .

സിവില്‍ ബ്രഞ്ചിനടുത്തുള്ള ഐഷ കോര്‍ണര്‍ എന്നും നിറഞ്ഞു കവിഞ്ഞു മഴക്കാലത്തെ നമ്മുടെ റോഡുകളെയും തോടുകളെയും (രണ്ടും മഴക്കാലത്ത്‌ ഒരു പോലെയാണല്ലോ )ഓര്‍മിപ്പിക്കും .സിവിലുകാര്‍ക്ക് ക്ലസ്സിലെങ്കില്‍ വേനലിലെ നിള പോലെ ഇവിടം വരണ്ടിരിക്കും .!!!! ഇല്ലാത്ത കുളിര്മയെ കുറിച്ച് പിന്നെ അവര്‍ വാതോരാതെ സംസാരിക്കും .(ജല സംരക്ഷണം ആവശ്യമോ ?തുടങ്ങി അത് നീളും )

വ്യ്കുന്നെരങ്ങളില്‍ അന്ഫുവും പിള്ളേരും ബി ബി കോര്‍ട്ടില്‍ നിന്നും കലപില കൂട്ടും ..ശ്രീധരേട്ടന്‍ കുമ്മായം കൊണ്ട് ഗ്രൌണ്ട് നിറയെ മാര്‍ക്ക്‌ ചെയ്യും ...ചിലപ്പോള്‍പ്രിന്‍സി ഷട്ടില്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ വരും ...സ്പോര്‍ട്സിനു ഞങ്ങളാരും സഹകരിച്ചില്ലെന്ന് പറഞ്ഞു അന്ഫു കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു ...

പിന്നെ ഇന്റര്‍ പോളി വേദികളില്‍ നിന്നും വിജയികളായി അന്ഫുവും ടീമും വരുമ്പോള്‍ ഞങ്ങള്‍ സ്വീകരണം നടത്തും ....


സപ്ലി തുടങ്ങുന്നതോടെ '' മാസ് കട്ട്‌'' തുടങ്ങുകയായി .പഠിക്കാനെന്ന പേരില്‍ ക്ലാസ്സില്‍ വരാതിരിക്കുന്ന ആരും തന്നെ എന്നാല്‍ ഈ പേരും പറഞ്ഞു കോളേജില്‍ വരാതിരിക്കില്ല .എല്ലാവരും പതിവിലും നേരത്തെ ഈ ദിവസങ്ങളില്‍ കോളേജില്‍ ഹാജരാവും .പതിവിലും വയ്കി മാത്രം കോളേജില്‍ നിന്നും മടങ്ങും .ചിലര്‍ പാമ്പുകളായി രൂപാന്തരപെടും.ശേഷം വല്ലഭനു പുല്ലും ആയുധം എന്നാ മട്ടില്‍ ഗ്രൌണ്ടിലെ പുല്ലിനകത് ശയിക്കും.

ചിലര്‍ വെസ്റ്റ് ഹില്‍ ചുങ്കതെക്കു പോകും . നഷ്ടത്തിലായി അടച്ചു പൂട്ടാന്‍ പോയ ഒരു ആയുര്‍വേദ മരുന്ന് കട അവിടെ ഉണ്ടായിരുന്നു.ഒരു ഗ്ലാസ്‌ അരിഷ്ടം കുടിച്ചു അവര്‍ തിരിച്ചു വരും (ഒരു ഗ്ലാസ്സിനു 15 രൂപ എന്നാണ് ഓര്മ )അതിനു വേണ്ടി ചിലപ്പോള്‍ ചിലര്‍ ഫണ്ട്‌ ഉണ്ടാക്കാന്‍ ''തെണ്ടും'' .പെണ്‍പിള്ളാരുടെ അടുത്ത് പോയി ഇല്ലാ കഥകള്‍ പറഞ്ഞു പണം വങ്ങും .''സെന്റിയില്‍ ''വീഴുന്ന അവളുമാര്‍ റെക്കോര്‍ഡ്‌ ബുക്ക്‌ വാങ്ങാന്‍ വച്ച കാശ് എടുത്തു കൊടുക്കും .
ഒന്ന് സേവിച്ചു വരുന്നവര്‍ ചിലപ്പോള്‍ ഇവളുമാരെ തന്നെ തെറി വിളിക്കും (അങ്ങിനെ തന്നെ വേണം ....)
എന്റെ ക്ലാസ്സിലെ താടിയോകെ വച്ച ഒരു കക്ഷി ഉണ്ടായിരുന്നു .അങ്ങേര്‍ക്ക് സേവിച്ചാല്‍ നന്നയി ചിരിക്കണം (ജയേട്ടന്റെ ബ്ലോഗിലെ പോലെ അരിഷ്ടം കുടിച്ചാല്‍ ഭയങ്കര ചിരിയാനത്രേ )
''ചെന്തെങ്ങിന്റെ കുലയാണേല്‍ ആടും '' എന്നാ ടയലോഗുമായി ആശാന്‍ കോളേജിന്റെ മുന്‍പിലെ ഗുല്‍മോഹര്‍ തണലിലൂടെ പ്രാഞ്ചി പ്രാഞ്ചി നടക്കും .
അദ്ധേഹത്തിന്റെ ശരിയായ പേര് ഞാന്‍ പറയുന്നില്ല .നമുക്ക് അവനെ അനൂപ്‌ എന്ന് വിളിക്കാം .
എപ്പോഴും അവനു കൂട്ടായി ഒരു ''വയനാട് കുലവന്‍ ''കൂടി ഉണ്ടായിരുന്നു .കക്ഷി പെലെയെ പോലെ ആണ് . ഫുട്ബോള്‍ ആണ് കമ്പം . രാവിലെ വന്നാല്‍ ചന്ദന കുറിയും തൊട്ടു ക്ലാസ്സില്‍ ഇരിപ്പുണ്ടാവും .(ഹോസ്റെലിനു അടുത്ത് അഴകോടി ക്ഷേത്രമായിരുന്നു .)
സമയം 10 കഴിഞ്ഞാല്‍ ചുങ്കതെക്കു പോവാനുള്ള ആളുകള്‍ റെഡി .
പറന്നു വാള് വെക്കാനുള്ള സാങ്കേതിക വിദ്യ അന്ന് ''കുടിയന്റെ ''കൈവശം മാത്രേ ഉള്ളൂ .
ശിഷ്യപെട്ടു ഗുരുവിനുള്ളത് വാങ്ങികൊടുത്തു ആ തീര്‍ഥാടക സംഘം യാത്രതിരിക്കും .
ലാബുകളില്‍ ഇവരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കും .ഇന്റക്ഷന്‍ മോട്ടോര്‍ കറക്കാന്‍ ആളില്ലാതെ ''ആവിയിട്ടു'' കിടക്കും .

ചില രാത്രികളില്‍ കയര്‍ അറ്റ് പോയ പട്ടം പോലെ ആവുമ്പോള്‍ അവര്‍ മിസ്റ്റര്‍ കാരപറമ്പിന്റെ വീടിലെക് പോവും .ഒരു ദിവസം തങ്ങാന്‍ പോയവര്‍ മൂന്നാം ദിവസം വയ്കും വരെ അവിടെ ഇരിക്കും .
പിറ്റേന്ന് മിസ്റ്റര്‍ കാരപറമ്പന്‍ കോളേജില്‍ വച്ച് വിളിക്കും :''പോരുന്നോ കൊഴിണ്ട് മസാല ഇട്ടതു ''

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ഗുല്‍മോഹറിന്റെ തണലിലിരിക്കും തമ്മില്‍ പാര പണിഞ്ഞും സംസാരിച്ചും ഇരുട്ടും വരെ ഞങ്ങള്‍ അവിടെയിരിക്കും .
കാമുകിയെ പച്ച ബസില്‍ കയറ്റി വിട്ടു ഞങ്ങളില്‍ ചിലര്‍ വരും .പിന്നെ എന്തെങ്കിലും പറഞ്ഞു മില്‍മ ബൂത്തിലേക്ക് നടക്കും .എന്നും ആരെങ്കിലും ചെലവ് ചെയ്യാന്‍ ഉണ്ടാവും .കഷ്ട കാലത്തിനു ''മാമന്‍'' ആയവനെ ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്ന് കാലും കയ്യും പിടിച്ചു പൊക്കി കാന്റീനില്‍ കൊണ്ട് പോകും .നീയൊന്നും പോയില്ലെടാ എന്ന് പറഞ്ഞു സുധ (സുധാകരന്‍ സര്‍ )കടന്നു വരും .പിന്നെ മരതണലില്‍ ഞങ്ങളൊരുമിച്ചു നാടന്‍ പാട്ട് തുടങ്ങും ,
സുന്ദര്‍ രാജ് സര്‍ വരും തമാശയോടെ പറയും നീയോകെ നാളെ ക്ലാസ്സിലേക്ക് വാ .ഞാന്‍ താലപൊലി ഒരുകി കാത്തിരിക്കാം (പിറെന്നു അസൈന്മെന്റ് കൊടുക്കേണ്ട ദിവസമാണെന്ന് അപ്പോഴും ഓര്‍ക്കില്ല )


ഒടുവില്‍ ഇനി നിന്നാല്‍ പോക്ക് നടക്കില്ല എന്ന് മനസിലാക്കി അഭിവാദ്യം ചൊല്ലി വിട പറയും
‍ അവിടെ നിന്നും ഒരിക്കലും പോവാന്‍ തോന്നരില്ലയിരുന്നു .
ഒടുവില്‍ പലവഴിക്ക് ....കാരപറമ്പിലേക് ചിലര്‍ വടകരക്ക് മറ്റു ചിലര്‍ വഴി പിരിഞ്ഞു പോകും ഒടുവില്‍ 6.45 ലോക്കല്‍ പിടിക്കാന്‍ റെയില്‍ വേ സ്റെഷനിലെക് വച്ച് പിടിക്കും .വാച്ച് മാന്‍ വിനോദേട്ടന്‍ ഞങ്ങളെ യാത്രയാക്കും .

ഞങ്ങളുടെ അസൈന്മെന്റ് ആരാണ് വച്ചതെന് ഞങ്ങള്ക് പോലും അറിയില്ല .രാവിലെ അത് വൃത്തിയായി മേശമേല്‍ കിടപുണ്ടാവും .ദിനിഷയും മില്‍നയും ഞങ്ങളെ നോകി കണ്ണുരുട്ടും (പെമ്പിള്ളേര്‍ എല്ലാവരോടും തലേ ദിവസം ഫോണ്‍ ചെയ്ത് പറയും .എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി എഴുതി കൊണ്ട് വരും .ഒടുവില്‍ ഒരാളുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ കോപ്പി വരും .അതിനാണ് കണ്ണുരുട്ടല്‍ )

കോളേജിലെ അഡ്രെസ്സില്‍ വന്ന കത്ത് വിലസകാരന് കൊടുക്കാതെ ചില സാറന്മാര്‍ വീട്ടില്‍ അറിയിക്കും(സൌഹൃദത്തെ സംശയിക്കുന്ന മനസിലാക്കാന്‍ കഴിയാത്ത ചിലര്‍ ) അത്തരക്കാര്‍ക്ക്‌ പണി കൊടുക്കാന്‍ ഞങള്‍ പച്ച മലയാളത്തില്‍ കത്തെഴുതും ,

മാസങ്ങള്‍ പിന്നിട്ടു ക്രിസ്മസും പിന്നെ പുതുവര്‍ഷവും വരും .ഫൈന്‍ ആര്‍ട്സും സെമിനാറുകളും കടന്നു പോവും .
ഫെബ്രുവരിയില്‍ കമിതാക്കളുടെ ദിവസത്തില്‍ വെസ്റ്റ് ഹില്ലിലെ പൂകടക്കാരന്‍ കൂടുതല്‍ റോസ് കൊണ്ട് വരും .ശംഭു പണം കൊടുത്തു വാങ്ങിയ പൂവ് തന്റെ ഹൃദയമെന്ന് പറഞ്ഞു കാമുകിക്ക് കൊടുക്കും .പെണ്ണ് സന്തോഷത്തോടെ അത് വാങ്ങി ബാഗില്‍ നിക്ഷേപിക്കും .ശേഷം അടുത്ത കോര്‍ണര്‍ കടക്കുമ്പോള്‍ കാണുന്ന പയ്യന് കൊടുത്തു ഐ ലവ് യു പറയും . കേട്ട പാതി കേള്‍ക്കാത്ത പാതി പയ്യന്‍സ് ഗിഫ്റ്റ് ഷോപിലെക് ഓടും .

അങ്ങിനെ പലതും കഴിഞ്ഞു പോകും.ഒടുവില്‍ .....

.

അതെ ഇന്നാണ് കോളേജ് ഡേ ....
മൂന്നു വര്‍ഷങ്ങള്‍ അവസാനിച്ചിരിക്കുന്നു മനസ്സില്‍ നൊമ്പരം നിറച്ചു വേദിയിലെ കസേരകളില്‍ ഒന്നില്‍ ഞാനിരിപ്പുണ്ട്.വേദിയില്‍ ആരോ പ്രസംഗിക്കുന്നു .വിട്ടു പോകുന്നവര്‍ക്ക് ആശംസകള്‍ നേരുന്നു

Followers