Thursday, April 15, 2010

പ്രണയം പോസ്റ്റിലൂടെ ...!!!



അവസാന വര്‍ഷത്തെ എക്സാം നടക്കുന്നു .

ഏപ്രില്‍ ഒന്നിന് എന്തെങ്കിലും ഒരു വകുപ്പ് വേണ്ടേ .ഒന്നുമില്ലാതെ എന്തോന്ന് കോളേജ് .?

ഒരു തരികിട നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു .

ഞങ്ങള്‍ എന്നാല്‍ പഴയ ടീം .പഠിക്കാനെന്ന് പറഞ്ഞു റൂം എടുത്തു തമാശ നടത്തുന്ന ക്രൂരന്മാര്‍ !!!

എന്താ ഒരു വഴി ?

ആലോചന പല വഴി നീങ്ങി . എല്ലാ വര്‍ഷവും കാമ്പസില്‍ കാണാവുന്ന നിശബ്ദ പ്രണയം വിഷയമാക്കാന്‍ തീരുമാനിച്ചു .

ഓക്കേ ഇനി ഇരകളെ തിരയണം .

ഞങ്ങള്‍ അഞ്ചു പേര്‍ തലപുകച്ചു .

ദിവസങ്ങളുടെ അന്വേഷനതിനോടുവില്‍ ചിലരെ നോട്ടമിട്ടു .

പോസ്റ്റ്‌ ഓഫീസിന്റെ ഉപയോഗം ജനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാത്ത അന്ന് (മൊബൈല്‍ പ്രചാരത്തില്‍ വരുന്നേ ഒള്ളൂ .ഇന്നത്തെ പോലെ വീട്ടിലെ പട്ടിക്കു പോലും മൊബൈല്‍ ഉള്ള കാലമല്ല !!!!!) പ്രയോഗം കത്തിലൂടെ എന്നും തീരുമാനിച്ചു .

സംഗതി ഒക്കെ ശരി . റൂമില്‍ ഒരു ദിവസം വയ്കീട്ടു മീന്‍ വാങ്ങാന്‍ പോലും കാശില്ല .അപ്പൊ എങ്ങിനെയാ ഇന്‍ലാന്‍ഡ്‌ വാങ്ങുന്നെ ..?

വീണ്ടും പ്രതിസന്ധി .

നമ്മള്‍ ഇതെത്ര കണ്ടതാ

.''തീയില്‍ കുരുത്തത് വെയിലത് വാടാമോ ..?''

ദീപു ഇടക് ഞങ്ങളുടെ റൂമില്‍ വരും ,പഠിക്കാനെന്ന വയ്പ് ,ഞങ്ങളെ കാര്യം പോലും നശിപിക്കാന്‍ വേണ്ടിയ അവന്‍ വരുന്നേ .അത് ഞങ്ങള്കല്ലിയോ അറിയൂ .

അവനെ തന്നെ പിടിച്ചു .എന്തിനാ എന്ന് പറഞ്ഞില്ല .

തപ്പി പെറുക്കി ഞങ്ങള്‍ ഒരു ഇന്‍ലാന്‍ഡ്‌ വാങ്ങിച്ചു .ബാക്കിക്ക് കുറച്ചു പോസ്റ്റ്‌ കാര്‍ഡുകളും .

അന്ന് രാത്രി മല്‍സരിച് എഴുതുകയാണ് .ഓരോ കാര്‍ഡും ഒരോരുത്തര എഴുതുന്നെ .ഒരേ കയ്യക്ഷരം കണ്ടാല്‍ പിടിക്കപെടില്ലേ ..?

നമ്മുടെ ഒരു കൂട്ടുകാരന്‍ നന്നായി പാടും . ആയിനത്തില്‍ പെണ്‍കുട്ടികളുടെ ഇടക്കൊക്കെ അയാള്‍ക് ചെറിയ ഒരു ഇമേജ് ഒകെ ഉണ്ട് .

അവന്റെ പാട്ട് കേട്ട ഫസ്റ്റ് സിവില്‍ ഗ്രീഷ്മ (പേര് വ്യാജം )എന്നാ കുട്ടി ആരാധികയായി എന്നും ആരോ പറഞ്ഞു

എന്നാല്‍ പിന്നെ അവനാകട്ടെ ആദ്യതെത് .തീരുമാനം പെട്ടന്നായിരുന്നു .യുണിറ്റ് കമ്മിറ്റി പോലെ ഏകസ്വരത്തില്‍ .

പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയ മരുന്ന് ഏതാണ്ട് ഈ രീതിയിലായിരുന്നു

ചേട്ടന് ,

ആദ്യം കണ്ടപ്പോള്‍ തന്നെ ഇഷ്ടായി .

എന്നെയും ഇഷ്ടമെന്ന് കരുതുന്നു .

ഈ വരുന്ന തിങ്കളാഴ്ച രാവിലെ 8 മണിക്ക് സിവില്‍ ബ്ലോക്കില്‍ വരുമോ ?

ഇഷ്ടത്തോടെ ..ഗ്രീഷ്മ ...



എഴുത്തുകാര്‍ തമ്മില്‍ വാശി .ഞാനെഴുതുന്നത് വായിച്ചു അവന്‍ വീഴും .ഉറപ്പ് .ഓരോരുത്തരും ഇങ്ങിനെ വീര വാദം മുഴക്കുന്നു .പിറ്റേ ദിവസം പരീക്ഷയാനെ .അതൊന്നും നോക്കുന്നെ ഇല്ല .എത്രയും പെട്ടെന്ന് ഇത് തീര്കണം .അതാണ് ഏക ലക്‌ഷ്യം .

ക്ലാസ്സില്‍ എന്ട്രന്സിനു പോകണം എന്ന് കരുതിയിരിക്കുന്നവനാണ് അടുത്ത ഭാഗ്യവാന്‍ .

താങ്കളെ ഫ്രീ ആയി ലറ്റെരല്‍ എന്‍ട്രി കോഴ്സ് തരാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു .എന്നതായിരുന്നു മാറ്റര്‍.

ശ്രീശോഭിന്റെ നമ്പര്‍ ആയിരുന്നു കോണ്ടാക്റ്റ് ആയി കൊടുത്തത് .

ക്ലാസ്സിലെ ഒരു വനിതയോട് ഇഷ്ടം തോന്നി തുറന്നു പറഞ്ഞ ഒരു സഹപാഠി അടുത്ത ഇര .അയാള്കും

വിട്ടു പ്രണയത്തില്‍ പൊതിഞ്ഞ ഒരു കാര്‍ഡ്
.

സ്വതവേ മെലിഞ്ഞ നമ്മുടെ പോടിമോനാരുന്നു അടുത്ത ഭാഗ്യവാന്‍ .

തടി വെക്കാതത്തില്‍ വലിയ വിഷമതിലരുന്നു കക്ഷി .

അവനു ഞങ്ങള്‍ കരിങ്കുരങ്ങ് രസായനം കൊടുക്കാന്‍ തീരുമാനിച്ചു .മിട്ടായി തെരുവിലെ ഒരു ശോപിന്റെ അഡ്രസ്സും വച്ച കാര്‍ഡ് അങ്ങിനെയുമായി
.

അപ്പൊ ഇന്‍ലാന്‍ഡ്‌ വാങ്ങിച്ചത് ബാക്കിയായി പോവില്ലേ .അത് പറ്റില്ല .ഇല്ലാത്ത കാശ് കൊടുത്തു വാങ്ങിച്ചത .

അത് കളയാന്‍ പറ്റില്ല ,എന്നാ പിന്നെ അത് നല്ല രീതിയില്‍ ദീപുവിനു തന്നെ ആവാം എന്നും തീരുമാനിച്ചു .

(അവനാണല്ലോ ഇതിനോകെ മുതല്‍ മുടക്കിയ ബിനാമി )

പ്രണയവും ഭീഷണിയും നിറച്ച ഒന്ന് കാരപറമ്പ് ലക്ഷ്യമായും പോയി .

രാത്രി നേരം വയ്കി .തമ്മില്‍ പറഞ്ഞു ചിരിച്ചു കൊണ്ട് ഞങ്ങള്‍ കിടന്നു .

രാവിലെ എക്സാം കഴിഞ്ഞു .

വേഗം ഓടിയത് പോസ്റ്റ്‌ ബോക്സ്‌ ലക്ഷ്യം വച്ച് .

എല്ലാം വൃത്തിയായി പോസ്റ്റ്‌ ചെയ്തു മില്‍മ ബൂത്തില്‍ നിന്നും ഓരോ കാപ്പിയും കുടിച്ചു ഞാനും ദിനൂപും മടങ്ങി വന്നു .

ഒന്നുമറിയാത്ത പോലെ മറ്റുള്ളവര്‍ ഗുല്‍മോഹറിന് കീഴില്‍ എസ എഫ് ഐ പാര്‍കില്‍ ഇരിപ്പുണ്ടായിരുന്നു .

ദിവസം ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു ,ഒരു കുലുക്കവുമില്ല .

ചീറ്റിപോയോ ?

ഞങ്ങള്‍ തമ്മില്‍ നോകി .



നാലാം ദിവസം രാവിലെ ,

ഞങ്ങള്‍ സഹമുറിയന്മാര്‍ രാവിലത്തെ നാസ്ത കഴിക്കാന്‍ കേരള ഹോട്ടലില്‍ .നേരത്തെ വന്ന ദിനൂപ് ഓടി വരുന്നു ,

''അളിയാ ഒത്തു .അവന്‍ സിവില്‍ ബ്ലോക്കില്‍ കിടന്നു കറങ്ങുന്നു .

(അവനെ നമുക്ക് പ്രിയേഷ് എന്ന് വിളിക്കാം )

ഞങ്ങള്‍ വേഗംകോളേജ് ഉന്നം വച്ച് നടന്നു .

ദിനൂപ് തുടര്‍ന്ന് പറഞ്ഞു

''ഞാന്‍ രാവിലെ വന്നപ്പോള്‍ അവനുണ്ട് പൂവന്‍ കോഴിയെ പോലെ കറങ്ങുന്നു .ചോതിച്ചിട്ടു ഒന്നും പറഞ്ഞില്ല സിവില്‍ ബ്ലോക്കിലേക്ക് പോവാം എന്ന് പറയുകയും ചെയ്യുന്നു .

ഞാന്‍ ഒന്നും അറിയാത്ത പോലെ നിന്ന് .അവന്റെ പോകെട്ടില്‍ നമ്മടെ കാര്‍ഡ് കിടപുണ്ട് .

അതോടെ ഞങ്ങള്‍ ഒന്നവിടെ കറങ്ങി .''

ശരി നമുക്ക് ഒന്നുമറിയില്ല .ആര് ചോതിച്ചാലും ..ഓക്കേ ..?!!!

ഓക്കേ ...മറുപടി കൊരെസ്സ് ആയി വന്നു .

പിന്നെ നോകുമ്പോ രണ്ടാം കക്ഷി എന്ട്രന്സിന്റെ കാര്യം പറയുന്നു വലിയ കാര്യത്തിലാണ് ."

"ഡാ എനിക്ക് ഫ്രീ ട്രെയിനിംഗ് കിട്ടാന്‍ പോകുന്നു ഇന്നലെ കാര്‍ഡ് കിട്ടി ''.എന്നൊക്കെയാണ് സംസാരം .

ഞങ്ങള്‍ അടുത്ത കോര്‍ണര്‍ നോകി .അവിടെ ഭീഷണി യെ പറ്റി ചിലര്‍ സംസാരിക്കുന്നു .നമ്മള്‍ തല്ലിനില്‍കാം എന്നൊക്കെ ചിലര്‍ പറയുന്നു .

ഹാ ഹാ ഹ്ഹ്ഹ

എന്തൊരു സുഖം .
നമ്മുടെ കൂട്ടുകാരിയോട് നേരത്തെ ഒരു സുഹൃത്ത് ചോതിച്ചത്രേ :''നിനക്ക് എന്തേലും ഇഷ്ടമുന്ടെല്‍ നേരിട്ട് പറഞ്ഞാല്‍ പോരെ ,കാര്‍ഡ് അയകണോ ?
കാര്‍ഡ് അയല്‍വാസി യുടെ കൈയ്യില കിട്ടിയേ ''

അവള്‍ ഞെട്ടി .എന്ത് കാര്‍ഡ്? ഏതു കാര്‍ഡ് ?

സംഗതി പാളി .അവന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ എഴിതിയത് അവളല്ല എന്ന് മനസിലായി .

അതോടെ ആശാന്‍ സംഭവിച്ച കാര്യം മുക്കി ..(ആരോടും പറയാതെ മൂലകിരുപ്പായി )

സിവില്‍ ബ്ലോകില്‍ അപ്പോഴും പൂവന്‍ കറങ്ങി നടക്കുന്നു .

പിന്നെ പിന്നെ എല്ലാവനും മനസിലായി ആരോ പറ്റിചത് മിണ്ടാതെ ഇരുപ്പായി .

എല്ലാവര്‍ക്കും ആളെ കിട്ടിയാല്‍ കൊല്ലനമെന്നുന്ദ് .പക്ഷെ അബദ്ധം പറ്റിയത് ആര്‍കും പുറത്തു പറയാന്‍ പറ്റില്ല .

ഞങ്ങള്‍ ഇതെല്ലം കണ്ടു രസിച്ചു നടന്നു .

പക്ഷെ ദീപുവിന്റെ വീട്ടില്‍ സംഗതി ബോംബായി പൊട്ടി .

അവന്‍ ആ കത്തും കൊണ്ട് വന്നു നേരെ എന്റെ കഴുത്തിന്‌ പിടിച്ചു .

ഞാന്‍ പര്ഞ്ഞിട്ട്ടും അവന്‍ കേട്ടില്ല .നീ തന്നെയാ എഴുതിയത് ,എന്നവന്‍ തറപ്പിച്ചു പറഞ്ഞു .(കാര്യം ഒരബദ്ധം പറ്റി .ഏതൊരു കുറ്റത്തിനും ,എത്ര മാച്ചു കളഞ്ഞാലും ഒരു തെളിവ് ബാക്കി നില്കുമല്ലോ ,ഞാന്‍ കയ്യക്ഷരം മാറ്റി ആണ് എഴുതിയതെങ്കിലും എന്റെ രീതി വിട്ടിരുന്നില്ല .കത്ത് നിര്‍ത്തിയത് സ്നേഹപൂര്‍വ്വം എന്നാ എന്റെ സ്ഥിരംവാക്ക് ഉപയോഗിച്ച് .)

സംഗതി കാര്യമായി അവന്‍ ഉറച്ച നിന്നതോടെ നേരത്തെ കത്ത് കിട്ടിയ വീരന്മാര്‍ എല്ലാരും പുറത്തു വന്നു തുടങ്ങി .എല്ലാവര്ക്കും ഞങ്ങളോടീ പകരം ചോതിക്കണം .പക്ഷെ എങ്ങിനെ ചോതിക്കും കാര്യം ഞങ്ങള്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാര്‍ ആണെങ്കിലും അവന്മാര്‍ക്ക് ഞങ്ങളോടൊന്നും പറയണോ ചെയ്യണോ തോന്നില്ല .എല്ലാ തമാശയ്കും കാര്യത്തിനും ഞങ്ങള്‍ തന്നെ അല്ലെ കൂടെയുണ്ടാവൂ ...
ദീപു വിടുന്നില്ല .അപ്പൊ തന്നെ പോയി ഒരു വലിയ ബാഗ്‌ നിറയെ പോസ്റ്റ്‌ കാര്‍ഡുകളുമായി അളിയന്‍ വന്നു .എന്നിട്ട് പറഞ്ഞു ഇതിനു പിന്നില്‍ കളിച്ച ഓരോരുത്തന്റെയും വീട്ടില്‍ നാളെ കത്ത് എത്തും.ഒരുത്തനും ഒരു മാന്യതയും പ്രതീക്ഷികേണ്ട .സംഗതി അവന്‍ അയക്കും ഉറപ്പ് .പക്ഷെ നമ്മള്‍ക് അങ്ങിനെ അങ്ങ് സമ്മതിക്കാന്‍ പറ്റുമോ ?
ഇല്ല
ജിമ്മി പറഞ്ഞു ''എന്റെ വീട്ടിലും കത്ത് വന്നിട്ടുണ്ട് ''എങ്കില്‍ അത് കാണണം എന്നായി വിമതന്മാര്‍ .
നാളെ കാട്ടാം എന്ന് ജിമ്മി .
ഞാന്‍ പറഞ്ഞു ''ദീപു ഇതിനു പിന്നില്‍ ഞാനില്ല .നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്‌. ഇത് എന്നെ കുടുക്കാന്‍ വേണ്ടി ആരോ ചെയ്ത പണി ആണ് .''
അവന്‍ വഴങ്ങുന്നില്ല .ഇതിനു പിന്നിലെ ബുദ്ധി എന്തായാലും നിന്റെതാനു .വേറെ ആരും ഇതിനു തയ്യരവൂല ...(ചെറുക്കന്റെ ഒരു വിശ്വാസമേ...നമ്മള്‍ മാത്രം പെട്ട് .അവന്മാരൊക്കെ അവസാനം മാന്യന്മാര്‍ .)
ശരി.. നീ അങ്ങിനെ തന്നെ വച്ചോ .പക്ഷെ ഇതിന്റെ പേരില്‍ നീ എനിക്ക് കത്തയച്ചാല്‍ ഞാന്‍ നേരെ നിന്റെ വീടിലെക് അങ്ങ് വരും .പിന്നെ നമുക്ക് കാണാം .ഞാന്‍ വെല്ലു വിളിച്ചു .പിന്നെ മെല്ലെ പറഞ്ഞു ഞാനല്ല ദീപു എന്നെ വിശ്വസിക്ക്.
അവന്‍ കത്തയക്കും എന്നാ ഉറപ്പില്‍ (അയച്ചാല്‍ അതൊരു മാരക ബോംബയിരിക്കും എന്ന് ഉറപ്പ് ) ഞങ്ങള്‍ അടിയന്തിര പി ബി കൂടി .ഉടന്‍ തന്നെ നാട്ടിലെ അതതു പോസ്റ്റ്‌ മാന്മാരെ ചാക്കിടാന്‍ വേണ്ടി തീരുമാനമായി .അന്ന് പതിവില്ലാതെ റൂമില്‍ പോവാതെ എല്ലാരും നാട്ടില്‍ പോയി .നമ്മടെ നാട്ടിലെ പോസ്റ്റ്‌ മാന്‍ ബാല്ക്രിഷ്നെട്ടനെ എനിക്കറിയാം .മൂപരോട് പറഞ്ഞു ''എനിക്കെന്ടു സാധനം വന്നാലും എന്നെ നേരിട്ട് തന്നെ എല്പിക്കണേ ചേട്ടാ ''ശരി തന്നേക്കാം ..അങ്ങേര്‍ സമ്മതിച്ചു .
ദിവസങ്ങളോളം ഞങ്ങള്‍ കാത്തിരുന്നു .പക്ഷെ കത്ത് മാത്രം വന്നില്ല .ഭീഷണിയില്‍ ദീപു വീണതോ അതോ സെന്റിയില്‍ വീണതോ (എന്തായാലും വീണു )ഞങ്ങള്‍ക്ക് സമാധാനമായി .
പിന്നെ ഒന്നിനും ഒരവസരം കിട്ടിയില്ല .അല്ലേല്‍ എന്തേലും കാട്ടാമായിരുന്നു .
ഒരു കണക്കിന് നന്നായി .അന്ന് ഞങ്ങള്‍ പണി കൊടുത്ത ടീമെല്ലാം പ്രനീഷ്, ദീപു ,ദീന്‍ ദയാല്‍ മറ്റു ചിലര്‍ ഇന്ന് കേരള പോലീസിലാ...ഇവരിനിയെങ്ങാന്‍ പ്രതികാരം, ചെയ്യാന്‍ എന്തേലും ചെയ്യുമോടെ...

അണ്ണാ ഇനി നാട്ടില്‍ പോകാനുള്ളത് ഞാന്‍ മാത്രം .മറ്റവന്മാരോകെ ഗള്‍ഫിലും ഹൈദ്രബാദില്‍ ഓകെയായി സുഖമായി ജീവിക്കുന്നു .

ഇങ്ങിനെ എല്ലാ തമാശയും കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരുന്ന ഞങ്ങള്‍ മറ്റെല്ലാവരെയും ഞെട്ടിച്ചു കൂട്ടത്തോടെ പാസ് ആയതിന്റെ ഗുട്ടന്‍സ് ഇപ്പോഴും മനസിലായില്ല ...റിസള്‍ട്ട്‌ വന്നപ്പോ പ്രിന്‍സിപല് പോലും ഞെട്ടിപ്പോയി കാണും .പല സാറന്മാരും അത് തുറന്നു പറയുകയും ചെയ്തു .

ഇനി ഞാന ഗുട്ടന്‍സ് പറയാം .....ഐക്യമത്യം മഹാബലം .....(തിരുവങ്ങൂര്‍ റൂമിനടുത്ത മീന്‍ മാര്‍കെടിലെ മത്തി തന്നെ വാങ്ങി ഐക്യത്തോടെ കഴിച്ചതോണ്ട ഇത് സംഭവിച്ചേ എന്ന് സാരം ....)


വാല്‍കഷണം :-
അന്ന് ഞങ്ങള്‍ അയച്ച കരിങ്ങുരങ്ങു രസായനം സ്പെഷ്യല്‍ കാര്‍ഡ് കിട്ടിയ കക്ഷി കോഴിക്കോട് മിട്ടായി തെരുവിന്റെ മുക്കിനും മൂലയിലും ഈ കഴിഞ്ഞ 4 വര്‍ഷവും തിരഞ്ഞു നടക്കുകയായിരുന്നത്രേ ആ കടയുടെ വിലാസം തേടിഈ മാസം പൂനെയില്‍ വച്ച് ഞങ്ങള്‍ കണ്ടു മുട്ടുന്നത് വരെ .
അങ്ങേര്‍ അത് ഞങ്ങള്‍ അയച്ചതാണെന്നു കേട്ടിരുന്നു .പക്ഷെ വിചാരിച്ചു കാണണം "അഥവാ ഇനി ബിരിയാണി കൊടുത്താലോ എന്ന് ''(സലിം കുമാറോ ശരണം ....)







Friday, April 9, 2010

ഒരു കണ്ണ് പൊട്ടിയുടെ കഥ

ഫൈനല്‍ ഇയര്‍
കമ്പൈന്‍ സ്റ്റഡി എന്നാ പേരില്‍ ഞങ്ങള്‍ അഞ്ചു പേര്‍ (ജിമ്മി ,സുജിത് ,ദിനൂപ്,അനൂപ്‌ പിന്നെ ഞാനും )തിരുവന്ഗൂരില്‍(കാപ്പാടിനു സമീപം )റൂം എടുത്ത് പഠിക്കുന്ന സമയം .ഒരു കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോരിലാണ് ഞങ്ങളുടെ റൂം .
ഓരോ ദിവസവും കുറച്ചു സമയം പഠിത്തം കൂടുതല്‍ സമയം വിശ്രമം,വിനോദം തുടങ്ങിയവയാണ് ഞങ്ങളുടെ അജണ്ട .
ഒരു വര്ഷം മുഴുവനും പഠിക്കേണ്ടത് ഒരു മാസം കൊണ്ട് പഠിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ .
പഠിക്കാന്‍ തുടങ്ങിയപോഴാണ് പ്രശ്നം മനസിലായത് .
നോട്സ് ഇല്ല ,ടെക്സ്റ്റ്‌ ഇല്ല പിന്നെ എങ്ങിനെ പഠിക്കും ...?
ആ ഒള്ളതോകെ മതി ...ഞാന്‍ പറഞ്ഞു ...
(ഒള്ളത് പോലും നമുക്ക് മനസിലവൂല ,പിന്നെയാ ഇല്ലാത്തതു ..!!)
അലക്കും കുളിയും തല്ലും തമാശയും തെറിവിളിയും എല്ലാം കഴിഞ്ഞു .നേരം ഇരുട്ടി തുടങ്ങി .പഠിക്കാന്‍ ഒരു താല്‍പര്യവുമില്ല .(പിന്നെ എപ്പോഴാ അല്ലേല്‍ പഠിച്ചേ )
ഒരുവന്‍ കുളിച്ചു കൊണ്ടിരിക്കുന്നു .ഞാനും അനൂപും മാത്രം വേദിയില്‍ .കുളിമുറിയില്‍ നിന്നും പാട്ട് കേള്‍ക്കാം .
കണ്ണ് കാണാത്തവരെ പറ്റി പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കക്ഷി (സഹമുറിയന്‍ ---ശ്രീനിവാസന്റെ ഭാഷ )വരുന്നത് .വന്ന പാടെ അളിയന്‍ ഒരു ചോദ്യം .
''ആര്കാ അളിയാ കണ്ണ് കാണാതെ ''
തികച്ചും നിഷ്കളങ്കമായി ചോതിച്ച ആ ചോദ്യത്തിന് ഞങ്ങള്‍ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞിട്ടും അവനു വിശ്വാസം വന്നില്ല .സഹന്‍ ഞങ്ങ കൂടെ അങ്ങട്ട് കൂടി .അത് പറഞ്ഞെ പോകൂ ..എന്ന് ദുര്‍വാസാവിനെ അനുകരിച് ശപഥം ചെയ്തു .
പെട്ടില്ലേ ...ഇനി എന്ത് കുന്തമായാലും പറഞ്ഞെ പറ്റൂ ..
ഇവന്‍ ഒഴിഞ്ഞു പോകില്ല .ഞാന്‍ അനൂപിനെ നോകി .അനൂപ്‌ മുന്നോട്ടു നടന്നു (ഇന്‍ ഹരിഹര്‍ നഗറിലെ മുകേഷിനെ ഓര്‍മിക്കുക ) പിന്നെ പറഞ്ഞു .
''അളിയാ നീ ഞെട്ടരുത് .
നമ്മുടെ കോളേജിലെ നമ്മുടെ ഒക്കെ അടുത്ത ഒരു കുട്ടിക്ക് ......''
അവന്‍ പാതിയില്‍ നിര്‍ത്തി .
കുട്ടിക്ക് .....സഖാവിന്റെ പരവേശം കൂടി .
ഞാനും ഞെട്ടി ഇവന്‍ എന്താ പറയാന്‍ പോകുന്നെ ?
അനൂപ്‌ തുടര്‍ന്ന് ''നീ ആരോടും പറയരുത് ''
സഹന്‍ :-ഇല്ലെട നീ പറ എന്താ പ്രശ്നം
അനൂപ്‌ :-അത് നീ ഒരു കാരണവശാലും ....
സഹന്‍ :-പറയില്ലെന്ന് പറഞ്ഞില്ലേ (അക്ഷമനായി ആ വാക്കുകള്‍ മുഴുമിപ്പിച്ചു )
അനൂപ്‌ :-നമ്മുടെ ആ കൂട്ടുകാരിക്ക് ഒരു കണ്ണ് ...
സഹന്‍ (ചാടിയെഴുന്നേറ്റു കൊണ്ട് ):-...കണ്ണ് .....
അവള്‍ക് ഒരു കണ്ണ് കാണില്ല അളിയാ ..
സഹന്‍ ആകെ നിരാശനായി .ആരാ ആ പാവം പെണ്‍ കുട്ടി .
അളിയാ അത് മാത്രം പറയില്ല ,
പിന്നെ സമരം അതിനായി .
അപ്പോഴേക്കും മറ്റുള്ളവര്‍ എത്തി .
രഹസ്യമായി ഞാന്‍ നടന്ന സംഭവം പറഞ്ഞു .എല്ലാവരും വളരെ ഹാപ്പി ഇനി രണ്ടു ദിവസത്തേക്കുള്ള വകുപ്പായി .
ഹോ ഇപ്പോഴാ സമാധാനമായത് ...ദിനൂപ് ആര്‍ത്തു ചിരിച്ചു കൊണ്ട് പറഞ്ഞു .
പാവം നമ്മുടെ കഥാനായകന്‍ റൂമിനകത് ടെന്‍ഷന്‍ അടിച്ചിരിക്കുന്നു .ആരാവും .അറിയുന്ന കുട്ടിയാവല്ലേ .പോയില്കാവ് അമ്പലത്തിലേക്ക് അങ്ങേരു നേര്‍ച്ചയിട്ടു ..!!!!!!
ഞങ്ങള്‍ രംഗം, കൊഴുപിക്കാന്‍ വീണ്ടും വിഷയം എടുത്തിട്ട്
ആകാംഷ കൂടി വന്നു ,ഒടുവില്‍ആരോടും പറയില്ല ഉറപ്പില്‍ അവളുടെ പേര് പറഞ്ഞു .
കക്ഷി ഒറ്റ വീഴലാണ് .അമ്മെ ഞാന്‍ വിചാരിച്ചു അവള്‍ തന്നെ .
പിന്നെ തികച്ചും സെന്റിമൂഡ്‌ ആയി അന്തരീക്ഷത്തെ മാറ്റി എടുക്കല്‍ ഞങ്ങള്‍ ഏറ്റെടുത്തു .
പിറ്റേന്ന് കോളേജില്‍ ചെന്ന കക്ഷി ആദ്യം ചെന്നത് അവളുടെ അടുത്തായിരുന്നു .ഒന്നും മിണ്ടാതെ അവളുടെ കണ്ണില്‍ തന്നെ കക്ഷി നോകിയിരുപായി .അപകടം മണത്തു ,ഞങ്ങള്‍ അവനെ അവിടുന്ന് പൊക്കി .അവന്‍ പറഞ്ഞത് കേട്ടു ഞങ്ങള്‍ ഞെട്ടി .
സത്യമാഡാ .നിങ്ങള്‍ പറഞ്ഞത് .അവളുടെ ഒരു കണ്ണ് കാണില്ല .'''വലത്തേ കണ്ണാ അളിയാ '''
.ഇത്തവണ ഞെട്ടിയത് ഞങ്ങളായിരുന്നു .അവന്‍ പറയാന്‍ തുടങ്ങി''ഇന്ന് ഞാന്‍ അവള്‍ നോട്സ് എഴുതുന്നത് നോകി .ഇടതു വശത്തേക് ചരിഞ്ഞിരുന്ന അവള്‍ എഴുതുന്നെ.''''.
ഞങ്ങള്‍ കൂടുതല്‍ ഞെട്ടി .പിന്നെ അവന്‍ തെളിവുകള്‍ കൂടുതലയി പറയാന്‍ തുടങ്ങി .ഓരോ ദിവസവും പുതിയ പുതിയ തെളിവുകള്‍ .
ഞങ്ങള്‍ ഞെട്ടികൊണ്ടേ ഇരുന്നു .
''ഇനി ഞങ്ങള്‍ പറഞ്ഞത് സത്യമായി മാറിയോ ?''
അവന്‍ വീട്ടില്‍ അമ്മയോടും അച്ഛനോടുമെല്ലാം പറഞ്ഞു .അവള്‍ക് ഇത് കാരണം കല്യാണം മുടങ്ങുന്നു എന്ന് വരെ .
സംഗതി കൈവിട്ടു പോകുന്നത് ഞങ്ങള്‍ അറിഞ്ഞു .പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ല .
ഇനി അത് തുറന്നു പറഞ്ഞാല്‍ അവന്‍ ഞങ്ങളെ തല്ലും .പറഞ്ഞില്ലേല്‍ പിന്നെ അവന്‍ അറിയുമ്പോ ഞങ്ങളെ കൊല്ലും .(ഒന്നുകില്‍ നക്കി കൊല്ലും അല്ലെങ്കില്‍ ഞെക്കി കൊല്ലും എന്ന് പറഞ്ഞ പോലെ.മരണം ഉറപ്പു )
അവസാന പരീക്ഷ വരുന്നു കോളേജില്‍ വച് പറയാന്‍ ഞങ്ങള്‍ തയ്യാറെടുത്തു .
ആദ്യം പെണ്‍കുട്ടിയോട് പറയുക തന്നെ .പിന്നെ അവനോടു പറയാം .
അനൂപ്‌ തന്നെ വിഷയം ഏറ്റെടുത്തു .
അവളോട്‌ പറഞ്ഞു .ഞങ്ങള്‍ അവനോടു വെറുതെ ഒരു തമാശ പറഞ്ഞിരുന്നു .
അനൂപ്‌ ശബ്ദം താഴ്ത്തി പറഞ്ഞു .ഒരു കുട്ടിയുടെ കണ്ണ് കാണില്ലെന്ന പറഞ്ഞെ .പിന്നെ ഉണ്ടായ കാര്യമെല്ലാം പറഞ്ഞപ്പോള്‍ അവള്‍ ചിരിയോടു ചിരി .ഒടുവില്‍ കക്ഷി ആ പെണ്ണിനെ കെട്ടാന്‍ പോകുന്ന കാര്യം വരെ പറഞ്ഞു
അവള്‍ സന്തോഷത്തോടെ ചോതിച്ചു''‍ അത് വിശ്വസിച്ചു കാണും അല്ലെ .അവന്‍ പാവം തന്നെ കേട്ടോ .''
എന്നിട്ട് എന്താ നീങ്ങള്‍ പറഞ്ഞേ .ആരാ ആ പെണ്‍കുട്ടി ..?
ദിനുപ് കുറച്ചു വിട്ടു നിന്ന് .ഞാനും മെല്ലെ വലിഞ്ഞു .അപ്പോഴേക്കും നായകന്‍ കൂടി ഞങ്ങള്‍ക്ക് അരികിലേക്ക് വന്നു .
അനൂപ്‌ ചുറ്റും ആളുണ്ടെന്നു കരുതി പറഞ്ഞു .....
''''നീ ആണ് ആ പെണ്‍കുട്ടി ..വെറും തമാശക്ക് പറഞ്ഞതാ ട്ടോ ..കാര്യമാക്കണ്ട ....'''
മുഴുമിക്കാന്‍ അവള്‍ സമ്മതിച്ചില്ല ..
'''''ഫാ .....തെമ്മാടികളെ .....൪$%^^%%^%^%@#$!@#@#% ...... '''''
തെറി കേട്ടു അനൂപ്‌ ബോധം കേട്ടു വീണു .
.
ദിനൂപ് ചെവി തുടച്ചു കൊണ്ടാണ് യുനിയന്‍ ഓഫീസിലേക് വന്നത് .ഞാന്‍ അവിടെ ഇരുന്നു ഏതോ വലിയ കാര്യം ചെയ്യുന്ന പോസില്‍ തല താഴ്ത്തി ഇരിക്കുന്നു ,
ബോധം പോയ അനൂപിനെ ഉദയന്‍ സര്‍ കണ്ടെന്നും സര്‍ കാന്റീനില്‍ കൊണ്ട് പോയി ചായ വാങ്ങി കൊടുത്തെന്നും പിന്നത്തെ കഥ ....
ഗ്രൌണ്ടിന്റെ ഭാഗത്ത്‌ നിന്നും അപ്പോള്‍ ഒരു അലര്‍ച്ചയും ദൈന്യമാര്‍ന്ന ഒരു നിലവിളിയും കേള്‍ക്കാമായിരുന്നു .
അതിലൊന്ന് (അലര്‍ച്ച )നമ്മുടെ നായകനും മറ്റേതു രക്ഷപെടാന്‍ കഴിയാത്ത നമ്മുടെ ഒരു സുഹൃതിന്റെതും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ .
അന്ന് ഞങ്ങള്‍ ഓടിയ ഭാഗത്ത് ഇപ്പോഴും പുല്ലു വന്നിട്ടില്ല .ഇനിയും വരികയുമില്ല .
ഇന്ന് ആ കുട്ടിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു .അവന്‍ നാട്ടിലുണ്ട് . നിര്‍ബന്ധികരുത് അളിയാ .....
പേര് പറയില്ല ചേട്ടാ ....
എനികിനി ഓടാന്‍ വയ്യേ .......!!!!!!!!!!

ഭ്രാന്തന്‍

വയ്യ ,
ഇനിയുമെനിക്കീ മൌനത്തിന്‍ മതില്‍കെട്ടിനകത്ത്
തളര്ന്നിരിക്കുവാന്‍
നീ നിന്റെ മൌനത്തിന്റെ മറ തുറന്നു
പുറത്തു വരിക
ഒരു വേള എന്നെ വിളിക്കുക ,
ഈ കരിങ്കല്‍ കോട്ടകള്‍
തകര്‍ത്തു ഞാന്‍ വരും
വര്‍ഷങ്ങളുടെ വേദനയെ നമുക്ക്
സംവാദങ്ങളിലൂടെ മറക്കാം
ഇനി ഒരുപക്ഷെ നീ വരുന്നില്ലെങ്കിലും
മൌനം തകര്‍ത്ത് ഞാന്‍
വാചാലത്തില്‍ മുങ്ങികുളിക്കും
പിന്നെ നാറാണത്തിനെ അനുസ്മരിച്ചു
മതില്‍ വീണ്ടും കെട്ടി ഉയര്‍ത്തും

അവിടെ പക്ഷെ എനികൊരു കേള്വികാരി
അവശ്യം വരില്ല
അവിടെ ഒറ്റയ്കിരുന്നു
ആരോടും സംവദിക്കാം
ആണവകരാറും സ്മാര്‍ട്ട്‌ സിടിയും
വിഷയങ്ങളക്കാം

ജാതി മത കോമരങ്ങളെ
കളിയാക്കി ചിരിക്കാം
ഒടുവില്‍ ആരുമറിയാതെ
എന്റെ വല്‍മീകം തുറന്നു
എനിക്ക് പുറത്തു വരാം
പ്യുപയില്‍ നിന്ന് വളര്‍ന്നു
ഒരു മുഴു ഭ്രാന്തനായി
ഈ ലോകത്ത് നടക്കാന്‍

എനിക്കും അവകാശം നേടിയെടുക്കാം

ഇനി ഞാന്‍ ഉറങ്ങട്ടെ ...!!!!!

അതെ ഇനി ഞാന്‍ ഉറങ്ങട്ടെ ..!!!! എന്റെ ആരാച്ചാര്‍ എത്തുംമുന്പ് മനസമാധാനമായി അവസാന ഉറക്കം ഞാന്‍ ഉറങ്ങി തീര്‍ക്കട്ടെ ...!!!!!

ഒരു യാത്രയുടെ ആദ്യത്തിലോ അതോ അന്ത്യതിലോ ഞാന്‍ നില്‍കുന്നത് .. ..
അറിയില്ല ..ഓര്മ വച്ച നാള്‍ മുതല്‍ ഞാന്‍ യാത്രയിലായിരുന്നു ... ഓരോ ദിവസവും പുതിയ വഴികള്‍ പുതിയ ആളുകള്‍ ....
അമ്പലങ്ങള്‍ പള്ളികള്‍ ശവപ്പരമ്പുകള്‍ ........ ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു ..ആര്‍ക്കോ വേണ്ടി ...എന്തിനോ വേണ്ടി ...
ഒരുവേള ഞാന്‍ ചിന്തിച്ചു പോകും ആര്ക് വേണ്ടി ഞാന്‍ ജീവികണം ....ആത്മഹത്യ ചെയ്യാന്‍ പോലും ഞാന്‍ തയ്യാറാണ് ,പക്ഷെ എന്ത് ചെയ്യും ..? എന്റെ ജീവിതം മറ്റാരുടെ ഒക്കെയോ പക്കലാണ് ...അത് നശിപിക്കാന്‍ പോലും എനിക്ക് അവകാശമില്ലത്രേ ....
നിങ്ങള്‍ ചോതിചെക്കാം എന്തിനാണ് ആത്മഹത്യയെ പറ്റി ചിന്തിക്കുന്നത് എന്ന് ?
കാരണമുണ്ട് ... പറയാം ...എന്തിനും തുടക്കം മുതല്‍ പറയേണ്ടി വരും

ഒരു വലിയ കുടുംബത്തിലായിരുന്നു എന്റെ ജനനം ...കുടുംബത്തിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് (ഞങ്ങളുടേത് ഒരു കൂട്ട് കുടുംബ മായിരുന്നു )ശേഷം അതിലോരുവനായി ഈയുള്ളവനും ....കുറച്ചു കാലം പിന്നെ അമ്മ വീട്ടിലായിരുന്നു .മറ്റുള്ളവര്‍കണ്ണുരുട്ടി കാണിക്കുന്ന തരത്തിലേക്ക് സാഹചര്യം മാറിയപ്പോള്‍ ഒടുവില്‍ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു ...പാവം അവര്‍ എന്ത് ചെയ്യാന്‍ ....റോഡിന്റെ വശങ്ങളിലും കരിപുരണ്ട വര്‍ക്ക് ശോപുകള്ക് അകത്തുമായി എന്റെ കുട്ടികാലം ..തെരുവിലെരിയപ്പെടുന്നതിന്റെ വേദന ഒരു പക്ഷെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കാം എന്നാ പ്രതീക്ഷ എനിക്കുണ്ട് .(സൌഹൃദങ്ങള്‍കു വില നല്‍കുന്ന കൂട്ടത്തില്‍ എനിക്ക് തുറന്നു പറയാല്ലോ.)..കരഞ്ഞില്ല ഞാന്‍.... മനസ്സില്‍ nss സോങ്ങ് പാടി ''നമ്മള്‍ മുന്നേറും ...നമ്മള്‍ മുന്നേറും ''
ഞാനിന്നും ഓര്‍കുന്നു വളര്‍ന്നതിനു ശേഷം ആദ്യമായി കവലയില്‍ വന്ന ദിവസം .അങ്ങാടിയിലെ '''ശ്രീദേവി '' തുനിക്കടക്ക് മുന്‍പില്‍ ഞാന്‍ നിന്ന് . ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു ..''ഇവന്‍ ആരെട ..ഇവന്ന്‍ എവിടുതെയ '' എന്നാ ചോദ്യം .അറിയുന്നവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു ..ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ ചിലരും ''ഹസീന ഹോട്ടല്‍ '' ലക്ഷ്യമാകി നടന്നു .അരികിലൂടെ പോയ ''ഹസീന ''യെ കണ്ണിറുക്കി കാട്ടി ഞാന്‍ ഹരിശ്രീ കുറിച്ചു.ചിരിച്ചു കൊണ്ട് അവള്‍ പോയപ്പോള്‍ വരാന്‍പോകുന്ന കൊടുങ്കാറ്റിന്റെ ലക്ഷണം മാത്രമാണ് അതെന്നു പ്രായമായവര്‍ പറഞ്ഞു .

നല്ല നിറമുള്ള വസ്ത്രങ്ങള്‍ എനിക്കുണ്ടായിരുന്നു ....
നാട്ടിലെ അലപല ചെക്കന്‍ മാരെ പോലെയല്ല വളരെ നല്ല പേരാണ് എനികുണ്ടയിരുന്നത് ...

പിന്നെടങ്ങോട്ട്ടു ഞാന്‍ താരം ആവുകയായിരുന്നു ..കോളേജ് കുമാരികള്‍ എന്നെ കാത്തിരിക്കാന്‍ തുടങ്ങി .എന്നെ കാണുമ്പോള്‍ അവരുടെ നാണം കലര്‍ന്ന കണ്ണുകള്‍ തുടിക്കുന്നത് ഞാന്‍ അറിഞ്ഞു .''സിന്ധുവും സന്ധ്യയും സരീനയും'' എന്റെ വരവ് കാത്തിരിക്കാന്‍ തുടങ്ങി .സുന്ദരികളാല്‍ ച്ചുട്ടപെടുമ്പോള്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിച്ചു ...ദൈവമേ പവപെട്ടവര്‍ക്ക് സൌന്ദര്യം വാരിക്കോരി കൊടുക്കല്ലേ എന്ന് ....അവര്‍ ബുദ്ധി മുട്ടി പോകും ..എന്നെ കാണുമ്പോള്‍ കോളേജ് കുമാരികള്‍ നാണത്തോടെ, എന്നാല്‍ ആവേശത്തോടെ അടുത്ത് വരുമായിരുന്നു
...ഞാന്‍ രംഗപ്രവേശം ചെയ്തതിനു ശേഷം കോഴിക്കോട് പോളി ടെക്നികിലെ സുന്ദരികള്‍ പോലും എന്നെ നോകി ചിരിക്കുമായിരുന്നു ..
എന്റെ ശബ്ദം എന്റെ സുഹൃത്തുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു വളരെ മനോഹരമാണെന്ന് വരെ അവര്‍ എന്നോട് പറയും,ആയിരുന്നു ...
പെണ്‍ മണികളുടെ വലയത്തില്‍ ഞാന്‍ കോളേജിന്റെ മതില്കെട്ടിനു സമീപത്തു ചെല്ലുമ്പോള്‍ ....ഹോ.......പറയാന്‍ വയ്യാത്ത ഒരു സുഖം .....പക്ഷെ എനിക്ക് അതിനകത്തേക്ക് കടക്കാന്‍ വയ്യ ....അവരൊക്കെ വല്യ വിവരമുല്ലോരനല്ലോ ....നമ്മക് ദൈവം സൌന്ദര്യമാണ് തന്നത് ..ബുദ്ധി തന്നില്ല ..(ആര്ക് വേണം )


അങ്ങിനെ ഇരിക്കുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത് .... ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ കൂടുകൂട്ടുന്ന കാലം ...അതെ യൌവനത്തിന്റെ ചോരത്തിളപ്പുള്ള കാലം...
....നിങ്ങള്‍ എല്ലാവരെയും പോലെ ,ഞാനും എന്റെ പ്രിയതമയെ കണ്ടു മുട്ടിയത്‌ ഒരു പുലര്‍കാലത്തെ അമ്പലത്തിലേക്കുള്ള യാത്രകിടയിലയിരുന്നു ആലിന്‍ ചുവട്ടില്‍ രാവിലത്തെ ''റൌണ്ട്'' ഒഴിവകിയിരുന്നത് വെറുതെയായില്ല എന്ന് തോന്നി .(ആലിന്‍ ചുവട്ടിലാണല്ലോ പൂവാലന്‍ മാരെ കുടിയിരുതാര് ). അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ആയിരിക്കണം എന്നെ കീഴ്പെടുതിയത് .അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ..മനസിനകത്ത് മുഴുവന്‍ അവളായിരുന്നു ...

ദിവസങ്ങള്‍ കൊണ്ട് അവള്‍ എന്റേത് മാത്രമായി ...ഞങ്ങളെ കണ്ടു അസ്സൂയ്കാരായ മനെഷും പറഞ്ഞു മെയിഡ് ഫോര്‍ ഈച് അദര്‍

കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു ഞങ്ങള്‍ കോഴിക്കോട് വരെ പോകുമായിരുന്നു ..പിന്നെ അവിടെ മുഖത്തോട് മുഖം നോകി കുറെ നേരം ഇരിക്കും .ഒടുവില്‍ പോലീസുകാരന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോള്‍ ഇല്ലാത്ത തിരക്ക് ഭാവിച്ചു ഞാന്‍ എഴുന്നേറ്റു പോകും ..മറ്റൊരു വഴിയിലൂടെ അവളും .

അവള്‍ വന്നതോടെ ഞാന്‍ എന്റെ സൌഹൃദങ്ങളെ ഒഴിവാകി തുടങ്ങി .''സുജിത്തും ജിമ്മിയും അനൂപും ദിനൂപും ദീപുവും ''എല്ലാവരില്‍ നിന്നും ഞാന്‍ വിട്ടു നിന്നു (പാര ഏതുരൂപത്തില വരുന്നെന്നു പറയാന്‍ പറ്റില്ല .)''സൂസി '' മാത്രം എന്റെ കൂടെ കാണുമായിരുന്നു ..പാവം പയ്യന്‍സ് ..അതോണ്ട അവനെ ഞങ്ങള്‍ സൂസി എന്ന് പേരിട്ടത് .. സ്റ്റാന്‍ഡില്‍ വന്നാല്‍ അവന്‍ ബാലുശ്ശേരികും ഞാനും എന്റെ പ്രിയതമയും കൊയിലാണ്ടിക്കും പോകും ..അതുംമവനെ കൂടെ കൂട്ടാന്‍ കാരണമായി (ശല്യമില്ലല്ലോ ).

അങ്ങിനെ സന്തോഷകരമായി ജീവിതം മുന്നോട് പോകുമ്പോഴാണ് ആദ്യമായി എനിക്ക് ആ രോഗം വരുന്നത് .പതിവ് പോലെ കണ്ണുകള്‍ കൊണ്ട് സംസാരിക്കുമ്പോഴാണ് ഞാന്‍ ബോധാക്ഷയനയത് .ഓര്മ വരുമ്പോള്‍ ഞാന്‍ RCC യിലാണ് .''എന്നെ സ്ടാണ്ടിലെ പോര്‍ട്റെര്മാര്‍ യാത്രക്കാരും ചേര്‍ന്ന് കൈകളില്‍ താങ്ങിയാണ് ''ഇവിടെ എത്തിച്ചതെന്ന് ആരോകെയോ പറഞ്ഞു .പിന്നെ ദിവസങ്ങളോളം അവിടെ ...എന്റെ കിഡ്നികള്‍ ദ്രവിച്ചു തീരുകയനെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി എനിക്ക് അധികകാലം ആയുസില്ലത്രേ .!!
കുറെ ദിവസത്തിന് ശേഷം ഞാന്‍ തിരിച്ചു വന്നു .സംബവിച്ചതോകെ മറക്കാന്‍ ശ്രമിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍തുടങ്ങുമ്പോഴാണ് വീണ്ടും രോഗം എന്നെ കീഴ്പെടുതിയത് .പിന്നെ അതൊരു തുടര്‍ക്കഥയായി ..
ഞാന്‍ RCC യിലെ നിത്യ സന്ദര്‍ശകനായി .
ഒടുവില്‍ ദീര്‍ഘ നാളത്തെ ചികിത്സക് ശേഷം ഞാന്‍ തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ എന്റെ സ്ഥലങ്ങള്‍ ആരോകെയോ കയ്യേറിയതായി കണ്ടു .എന്റെ പ്രിയതമ അവിടെ ഉണ്ടായിരുന്നില്ല .എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഊഹികാമായിരുന്നു. പ്രിയതമ മതം മാറിയിരുന്നു പേരും ..

ഇനിയെനിക്ക് ജീവിതം ഇല്ലെന്നു എനിക്ക് മനസിലാക്കാം .പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു

ഇന്ന് എന്റെ താമസസ്ഥലം ആ പഴയ പൊടി പിടിച്ച കടകള്‍ക് മുന്നിലാണ് .ഇനി എന്റെ ആരാച്ചാരെ കാത്തു കിടക്കുന്നു .പറയൂ ..ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യരവുന്നതില്‍ എന്ത് തെറ്റാ ഉള്ളത് ?
അതെ ഇനി ഞാന്‍ ഉറങ്ങട്ടെ ..!!!! എന്റെ ആരാച്ചാര്‍ എത്തുംമുന്പ് മനസമാധാനമായി അവസാന ഉറക്കം ഞാന്‍ ഉറങ്ങി തീര്‍ക്കട്ടെ ...!!!!!

(എന്റെ ഈ അവസ്ഥ കണ്ടിട്ടെങ്കിലും മോഹന്‍ ലാലും അഴീകൊടും തമ്മിലടി നിര്‍ത്തട്ടെ എന്ന് ആഗ്രഹിക്കുന്നു .
ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ ..??!!!!!!)

സ്വന്തം ...
നിജില്‍ രാജ് (കാലാവധി കഴിഞ്ഞ ഒരു പാവം പ്രൈവറ്റ് ബസ്‌ )
(ഒപ്പ് )


വാല്‍കഷണം :-


(1) RCC -റിപൈരിംഗ് സെന്റര് കാലിക്കറ്റ്‌ (മലയാളത്തില്‍ വര്‍ക്ക് ഷോപ്പ് )
(2) ''സിന്ധുവും സന്ധ്യയും സരീനയുംമനെഷും'' ഇതൊക്കെ നമ്മുടെ നാട്ടിലെ പ്രൈ. ബസുകള്‍ മാത്രം .
(3) പ്രിയതമ മതം മാറിയിരുന്നു പേരും .(ബസിന്റെ പേര് സെന്റ്‌ . ജോണ്‍സന്‍ എന്നാക്കി )

ഒളിക്കാത്ത ക്യാമറ

ഒളിഞ്ഞിരിക്കുന്ന ഒരു കാമെറ എന്നെ നോകി കണ്ണിറുക്കി .
പേടി തോന്നിയില്ല ,ശീലമായിരിക്കുന്നു ..
തെളിഞ്ഞിരിക്കുന്ന ഒരുപാട് ക്യാമറകണ്ണുകള്‍ എപ്പോഴും
കണ്ണിരുക്കാതെ എന്നെ നോകി കൊണ്ടിരുന്നു .
പേടിയാനെനിക്ക്, ഒളിച്ചിരിക്കാതെ

എന്നിലെക്കല്ലാതെ എന്നാല്‍
എന്നെ തന്നെ നോക്കുന്ന ഒരു പാട് പേരെ .
ഓടിമാറുവാന്‍ ദൂരങ്ങള്‍ ഇല്ലാതെ
മറച്ചു വയ്കുവാന്‍ ഇനി എന്ത് വസ്ത്രം വേണമെന്നറിയാതെ ,...



ആദ്യം കല്ലെരിഞ്ഞവന്‍
പിന്നെ ബ്ലൂടൂത്ത് എടുത്ത് അയ്ച്ചതെന്തു

സമരം നടത്തിയോര്‍ പിന്നെ എന്റെ മുന്നില്‍ നിന്ന്
പരസ്പരം നോകി പറഞ്ഞതെന്ത് ?

വൃത്തികെട്ട യാഥാര്‍ത്ഥ്യത്തിനു മുകളില്‍ ,
പ്രതികരിക്കുന്നവന്റെ
മുഖം മൂടി അനിഞ്ഞവരുടെ ആവശ്യം എന്ത് ?

കാപട്യത്തിന്റെ കാട് മൂടിപോയ എന്നില്‍
ഇനി നിങ്ങള്കെന്തു കാര്യം
ജീവനുണ്ടയിരുന്നെങ്കില്‍നിങ്ങളുടെ ക്യാമറ കണ്ണുകളില്‍
കാര്‍ക്കിച്ചു തുപ്പാന്‍ കൊതിക്കുന്നു ഞാന്‍
ചുറ്റുമുള്ളവര്‍ എരിയുന്ന വെയിലിനെ കുറ്റപെടുത്തുമ്പോള്‍
ആരോടോ പക തീര്‍ക്കാന്‍ കൈകള്‍ ഉയര്‍ത്തി

അലറിക്കൊണ്ട് ഞാനിന്നും ഇവിടെ ,

ഒറ്റക്ക് ...


ഞാനിന്നു വെറുമൊരു യക്ഷി ..

മലയാളിയുടെ കപട മുഖത്ത്
മനസിലെങ്കിലും ആയിരം തവണ കാര്‍ക്കിച്ചു തുപ്പുന്ന
പാവമാം മലമ്പുഴ യക്ഷി .

ഡ്രാക്കുള

പതിവ് പോലെ കോളേജില്‍ വയ്കി വന്നു .നേരെ പോയത് യുനിയന്‍ ഓഫീസിലേക് .പോകും വഴി ക്ലാസ്സ്‌ റൂമിലേക്ക് ഒന്ന് പാളി നോകി .ട്യുടര്‍ ഉദയന്‍ സര്‍ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്നു .അദ്ദേഹം എന്നെ കണ്ടെന്നു തോന്നി .സമയം 9 45 ആയിരിക്കുന്നു ഇനി ഏതായാലും അടുത്ത ഹവരില്‍ കേറാം . മനസ്സില്‍ ഒരു വിപ്ലവഗാനം മൂളി യുനിയന്‍ റൂമിലേക്ക് ചെന്നപോഴാണ് ഒന്നാം വര്‍ഷ സഖാവ്പറഞ്ഞത് .'
''സഖാവിനെ കാണാന്‍ ഒരാള്‍ അകത്തു കാത്തിരിപ്പുണ്ട് .''
അകത്തേക്ക് ചെന്നു. യുനിയന്‍ റൂമിലെ മേശക്ക് മുന്നിലിട്ട ബഞ്ചില്‍ അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു .
കണ്ടപാടെ അയാള്‍ ഒന്ന് ചിരിച്ചു .ദൈന്യമായ ഒരു ചിരി .
മറുപടിയായി ഒന്ന് ചിരിച്ചിട്ട് ചോതിച്ചു .ഞാനാണ്‌ ലിജു .എന്താ കാര്യം ?
പോകറ്റില്‍ നിന്നും അയാള്‍ ഒരു കടലാസ്സ്‌ എടുത്തു കൊണ്ടാണ് തമിള്‍ കലര്‍ന്ന മലയാളത്തില്‍ മറുപടി പറഞ്ഞത് .
''ആപീസില്‍ നിന്തു തന്നതാ .എനക്ക് ഇങ്കെ യാരെയും തെരിയാത്.''
സഖാവ് നിഖില്‍ അയച്ച കത്താണ് .
'' ഇയാളുടെ ഭാര്യ മെഡിക്കല്‍ കോളേജില്‍ അട്മിട്ടാണ്
ഒപെരഷനു കുറച്ചു രക്തം വേണം .
സഹായിക്കുക .
ലാല്‍സലാം .
നിഖില്‍ ''
മേശ തുറന്ന്നു ഫയല്‍ പരതുന്നതിനിടക്ക് അയാളോട് ചോതിച്ചു ,.എവിടെയാ സ്ഥലം ?
അയാള്‍ പറഞ്ഞു തുടങ്ങി .
വയനാട്ടില്‍ വൈത്തിരി ആണ് താമസം .ഭാര്യ വയനാട്ടുകാരിയാണ് .അയാള്‍ സേലം സ്വദേശിയും .
റോഡു പണിക്കു വന്നതായിരുന്നു വയനാട്ടില്‍ .അവിടെ വച്ച് അവരെ കണ്ടു പിന്നീടെപ്പോഴോ ഇഷ്ടപ്പെട്ടു .
ആ ചേച്ചി വീടുകരോട് പറഞ്ഞപ്പോള്‍ അവര്‍ അവളെ പുറത്താക്കി .ഒടുവില്‍ ആരുമില്ലാതെ തങ്ങും തണലുമായി അവര്‍ക്ക് ചുറ്റും അവര്‍ മാത്രമായി .
റോഡില്‍ കേബിള്‍ ഇടുന്ന ജോലി കഴിഞ്ഞപ്പോള്‍ അയാള്‍ നാടന്‍ പണിക്കു പോയി തുടങ്ങി .
ഓരോ ദിവസവും തട്ടി മുട്ടി കഴിഞ്ഞു കൂടുന്ന ഒരു സാധാ മലയാളി കുടുംബമായി അവരും മാറി .നിത്യ ചെലവ് കഴിയും എന്നല്ലാതെ സമ്പാദ്യങ്ങള്‍ ഇരുവര്കും ഉണ്ടായിരുന്നില്ല .
ഒരു കുട്ടിക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്‌ സഫലമകന്‍ തുടങ്ങിയപ്പോഴാണ് ബ്ലീടിങ്ങിന്റെ രൂപത്തില്‍ അവരെ വിധി പരീക്ഷിക്കുന്നത് ,
ജില്ല ആശുപത്രിയില നിന്നും കൊഴികൊടെക് റഫര്‍ ചെയ്തു .
ഇവിടെ വന്നപ്പോള്‍ ചികിത്സക്ക് പണമില്ല ,കൂടെ നില്‍കാന്‍ ആരുമില്ല
ഇനിയും തുടര്‍ന്നാല്‍ ഒരു പക്ഷെ അയാള്‍ കരഞ്ഞു പോകുമെന്നെനിക്ക് തോന്നി .
വിഷയം മാറ്റാനായി ഞാന്‍ ചോതിച്ചു ,ഏതാ ഗ്രൂപ്പ്‌
ഓ നെഗറ്റീവ് .
അയാള്‍ പറഞ്ഞു .
ഒരു ദീര്‍ഘ നിശ്വാസം എന്നില്‍ നിന്നുണ്ടായി .ആകെ 4 പേരാണ് ഇവിടെ ഈ ഗ്രൂപിലുള്ളത് .ഇവര്കനെങ്കില്‍ നാല് യുണിറ്റ് രക്തം വേണം താനും .
കോളേജിലെ നെഗടിവുകാരെ ഞങ്ങള്‍ പ്രത്യേകം നോട്ട് ചെയ്യുമായിരുന്നു .
നാലില്‍ ഒരാള്‍ പെണ്‍കുട്ടിയാണ് .മറ്റൊരാള്‍ രക്തം ദാനം ചെയ്തിട്ടു മാസം ഒന്ന് പൂര്‍ത്തിയായില്ല . ഇനി എങ്ങിനെ ?ഞാന്‍ പറഞ്ഞു നിങ്ങള്‍ വരൂ .നമുക്ക് നോക്കാം .പുറത്തുള്ള ചില സഖാക്കളോട് കാര്യം പറഞ്ഞു .ഓരോ ക്ലാസ് റൂമിലും പോയി ലിസ്റ്റിലുള്ള ആളെ വിളിക്കാന്‍ പറഞ്ഞു .ശേഷം ഞാന്‍ 2EE ലേക്ക് കയറി .
സുന്ദര്‍ രാജ് സര്‍ ക്ലാസ്സിലുണ്ട് .എന്നെ മുഖമുയര്‍ത്തി നോകി .പിന്നെ ക്ലാസ്സിനെ നോകി പറഞ്ഞു
''ഓടിക്കോ മക്കളെ ഡ്രാക്കുള വന്നിരിക്കുന്നു ''(യുനിയന്‍ മെമ്പര്‍ എന്നാ നിലക് എന്നും ഇത്തരം കേസുകള്‍ ഞങ്ങള്‍ക്ക് കിട്ടരുണ്ടായിരുന്നു ,ആ വകുപ്പില്‍ ഇങ്ങിനെ ഒരു പേരും സ്വന്തം )
ഗ്രൂപ്പ്‌ ഏതാ ? നിന്റെ കൊടിക്കാര്‍ തന്നെ മതിയോ?.
അര മണിക്കൂര് കഴിഞ്ഞപ്പോള്‍ രണ്ടു പേരെ ഞങ്ങള്‍ക്ക് കിട്ടി .
ഇതിനിടയില്‍ ജില്ല കമ്മിറ്റി ഇടപെട്ടു ആര്‍ട്സ് കോളജില്‍ നിന്നും രണ്ടു പേരെയും കിട്ടിയിരുന്നു .
മെഡിക്കല്‍ കോളേജിലേക്ക് ബസിനുള്ള കാശു തുടങ്ങി എല്ലാം അയാളാണ് കൊടുത്തത് .
നേഴ്സ് ''രക്തം എടുക്കുന്നതിനു മുന്പ് എന്തെങ്കിലും കഴിച്ചോളൂ ''എന്ന് പറഞ്ഞു .
കേട്ട പാതി അയാള്‍ ഞങ്ങളെയും കൂട്ടി ഹോട്ടല്‍ വേണാട് ലക്ഷ്യമാകി നടന്നു .വേണ്ടെന്നു പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല .എന്തെല്ലാമോ അയാള്‍ ഓര്‍ഡര്‍ ചെയ്തു കൊണ്ടിരുന്നു .കഴിക്കാന്‍ വയ്യാതെ ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി .പക്ഷെ അയാള്‍ വിടുന്നില്ല .പണം കൊടുക്കാന്‍ ഞങ്ങളെ അനുവദിച്ചുമില്ല .ഗ്രൂപ്പ്‌ വേറെ ആണെങ്കിലും എന്റെ രക്തവും എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു .പേര് വിളിച്ചതിനനുസരിച്ചു ഞങ്ങള്‍ അകത്തെ മുറിയിലേക്ക് പോയി .ആദ്യമായി രക്തം കൊടുത്തു തല കറങ്ങിയിരിക്കുന്ന ചിലര്‍ ബഞ്ചില്‍ ഇരിപ്പുണ്ടായിരുന്നു .
വലതു കയ്യിലെ മടക്കില്‍ സൂചി കയറ്റി നേഴ്സ് ചോദിച്ചു .ഇന്നലെ ഉറങ്ങത്തവര്‍ ഇല്ലല്ലോ .ഉണ്ടെങ്കില്‍ രക്തമെടുക്കാന്‍ പറ്റില്ല .
രക്തം നിറഞ്ഞ ബാഗ്‌ ട്രെയില്‍ കിടന്നു ആടിക്കൊണ്ടിരുന്നു .പുറത്തു വന്നു ബഞ്ചില്‍ ഇരുന്നു .നേഴ്സ് തന്ന പഞ്ഞി അമര്‍ത്തി പിടിച്ചു അയാള്‍ അവിടെ ഉണ്ടായിരുന്നു
''നാനും കൊടുതാച് .വേറെ യാര്‍കേലും ആവശ്യം വരുവേന്‍ ..''
അയാള്‍ പറഞ്ഞു .
പിന്നെ പുറത്തേക് നടന്നു .
കുറച്ചു ഇരുന്നു .തലകര്ങ്ങുന്ന ചിലര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു .നേഴ്സ് അവരെ വഴക്ക് പറയുന്നുണ്ടായിരുന്നു ''ങ്ങളോടെ മലയാളത്തിലല്ലേ ഞാന്‍ ചോദിച്ചേ .അപ്പോള്‍ പറഞ്ഞാല്‍ എന്തായിരുന്നു ..''
അയാള്‍ എപ്പോഴാണ് പുറത്തു പോയത് എന്ന് ഞങ്ങളാരും കണ്ടിരുന്നില്ല .പുറത്തിറങ്ങിയപ്പോ അയാള്‍ ആപ്പിള്‍ ജുസുമായി കാത്തിരിക്കുന്നു .അത് മുഴുവന്‍ കുടിക്കാതെ അയാള്‍ പോവാന്‍ അനുവദിക്കില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു .
പിന്നെ അയാള്‍ പറഞ്ഞു .''
നീങ്കളെ ഒന്ന് പാക്കണം എന്ന് അവള്‍ പറഞ്ചു .''.സമയം വയ്കി യിരിക്കുന്നു .എങ്കിലും ഞങ്ങള്‍ അവരെ കാണാന്‍ പോയി .
ആ ചേച്ചി വളരെ സന്തോഷത്തോടെ ഞങ്ങളോട് നന്ദി പറഞ്ഞു .
കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വരെ അയാള്‍ ഞങ്ങളോട് കൂടെ വന്നു .പിന്നെ പോക്കറ്റില്‍കയ്യിട്ടു ചില നോട്ട്ടുകള്‍ അയാള്‍ എടുത്തു''നീങ്ക എല്ലാം കോളജിലെ പടിക്കിത താനെ .ഇത് എന്‍ സന്തോഷതുക് ,''
നിറഞ്ഞ മനസോടെ തന്നെ അത് നിരസിച്ചു പോകുമ്പോള്‍ ആ മനുഷ്യനെ അവരുടെ ഭാര്യയെ ,ഇരുവരുടെയും വേദനയെ ഞങ്ങള്‍ അറിയുകയായിരുന്നു .
ചെയ്ത സഹായത്തിനു അയാള്‍ പാര്‍ടിക്കും നന്ദി പറയുന്നുണ്ടായിരുന്നു .
സിറ്റി സ്റ്റാന്റ് വരെ ഞങ്ങളുടെ സംസാരം അയാളുടെ പെരുമാറ്റത്തെ കുറിച്ചായിരുന്നു .
പിന്നെടെന്നും രക്തം ദാനം ചെയ്യുമ്പോള്‍ എനിക്ക് അവരെ ഓര്മ വരാറുണ്ട് .
അവര്‍ക്ക് എന്ത് സംഭവിച്ചോ എന്തോ ?


പിന്കുറിപ്പ് : -

ദിവസങ്ങള്‍ക് ശേഷം ബേബി ഹോസ്പിറ്റലില്‍ നിന്നും ഒരു കേസ് വന്നു. വേണ്ടത് ഓ പോസിറ്റീവ് .സുലഭമായ രക്തം .
ആവശ്യക്കാര്‍ വലിയ പണക്കാരന്‍ .വന്നത് സ്വന്തം കാറില്‍ .രാവിലെ വന്നു പിള്ളേരെ വിളിച്ചു കാറില്‍ പോയി .ഉച്ചക്ക് ശേഷം തിരിച്ചു വന്ന അനൂപിനോടെ ഞാന്‍ ചോതിച്ചു .കുഴപ്പമില്ലല്ലോ .
മറുപടി ഒരു പച്ച തെറി ആയിരുന്നു .എന്നെ അല്ല അയാളെ ഉദ്ദേശിച്ചു കൊണ്ട് .
ആവശ്യം കഴിഞ്ഞു അവര്‍ ഒന്നും മിണ്ടിയത്‌ പോലുമില്ലത്രേ .രാവിലെ കാറില്‍ വിളിക്കാന്‍ വന്നവര്‍ തിരിച്ചു കോളേജില്‍ വിടണോ എന്ന് പോലും ചോതിക്കാതെ വെളുക്കെ ചിരിച്ചു കൊണ്ട് അവരെ യാത്രയാക്കി .പുറത്തുവന്നു ചായ കുടിച്ചത് പോലും അവര്‍ തനിയെ .
നോക്കൂ ഇവിടെ ഉള്ള അന്തരം .സ്വന്തം കുടുംബത്തില്‍ തന്നെ അവര്‍ക്ക് രക്തം കിട്ട്ടുമായിരുന്നു .എന്നാല്‍ അത് ഉപയോഗിക്കാതെ അവര്‍ ചെയ്തത് ഞങളെ ആശ്രയിക്കുകയാണ് .എന്നാലും മനുഷ്യത്വ പരമായി പെരുമാറാന്‍ ഇവരോകെ എന്നാണ് പഠിക്കുക ?

പാലം കടക്കുമ്പോ രാമായണ .....
പാലം കടന്നാലോ കൂരായണ ........





Followers