Friday, May 13, 2011

കുഞ്ഞാപ്പപോലീസ് വരുന്നുണ്ട് ...ഓടണോ? അതോ നില്കണോ?







അങ്ങിനെ ഒടുവില്‍ അതങ്ങു കഴിഞ്ഞു .എന്തെല്ലാമായിരുന്നു ...100 സീറ്റ്‌ ...കട്ടായം ..


തെക്കന്‍ 30 വടക്കന്‍ 18 പിന്നെ മദ്യം(മധ്യേ) ഒരു 35... പിന്നെ ചില്ലറ അണ്ടനും അടകോടനും ആയി ഒരുവിധം 90 നു മുകളില്‍ ...അങ്ങിനെയാണ് ഞങ്ങള്‍ ആ ബസ്‌ ബുക്ക്‌ ചെയ്തത് ..


ഏതു ബസ്‌ എന്നല്ലേ ?



മറന്നു പോയോ വെസ്ടിബുല്‍ ബസ്‌ ,ഹ ഞമ്മളെ "കേസാര്‍ ടീസീന്റെ "പുതിയ " ബസ്‌ ....അതാവുമ്പോ ഒരുപാട് പേര്‍ കയറാം ..ഇനി നൂറില്‍ കൂടിയാലും പ്രശ്നമില്ല .പോരാത്തതിന് കെ എസ് ആര്‍ ടി സി ഇപ്പൊ പ്രൈവറ്റ് ആവശ്യത്തിന് ബസ്‌ വാടകക്ക് നല്കുന്നുമുണ്ട്...(ചിത്രം മുകളില്‍ നോക്കുക )




അതങ്ങനെ കാസര്‍ഗോഡ്‌ നിന്നും തുടങ്ങി "കുറ്റ്യാടി നിന്നും "ഒരു "നരീനേം " കയറ്റി കൊയിലാണ്ടിയില്‍ നിര്‍ത്തി നമ്മളെ "അമുല്‍ ബേബി "യുടെ സ്വന്തകാരനെ വിളിച്ചു കയറ്റി അങ്ങിനെ കോഴിക്കോട് വഴി "കെ ടീ സി "കാരന്റെ അകമ്പടിയോടെ ,മലപ്പുറം പാലക്കാട്‌ കറങ്ങി "ചിറ്റൂരിലെ "കള്ളിന്റെ നിറം നോക്കി അങ്ങനെ ഒരു യാത്ര ..അപ്പോഴേക്കും ബസ്‌ നിറയും ...



എങ്ങോട്ടാ ?


നല്ല ചോദ്യം


തിരുവനന്തപുരത്തിന് ...അല്ലാതെവിടെക്കാ ...?!!!!


ഒടുവില്‍ എണ്ണാന്‍ തുടങ്ങിയപ്പോ വിവരമറിഞ്ഞു ..


കാസര്‍ഗോട് നിന്നും കയറാന്‍ കോണ്‍ഗ്രെസ്സ്കര്‍ ഇല്ല ...കുറ്റ്യാടിയില്‍ "നരി " പോയിട്ട് ഒരു പൂച്ച പോലും ഇറങ്ങിയില്ല (ഇവിടെ "നരി "ഇറങ്ങും [ സൂപ്പി നരിക്കട്ടെരി ] എന്നും നാദാപുരത്ത്‌ "ചന്ദ്രന്‍ ഉദിക്കും എന്നായിരുന്നു "എസ്എം എസുകള്‍" അത് ഞാന്‍ രാഹുല്‍ ഗാന്ധിക്ക്‌ വരെ ഫോര്‍വേഡ് ചെയ്തിട്ടുണ്ട് .ഇനി എന്ത് ചെയ്യും )


വടകരയിലാവട്ടെ "സോഷ്യലിസ്റ്റ്‌ " ആയ വക്കിലച്ചനെ കാണാനുമില്ല ...


കൊഴികൊട്ടും കോണ്‍ഗ്രെസ്സ തലകള്‍ ഇല്ല ...



മാമാങ്കം തുടങ്ങിയ സമയം തന്നെ "വീരന്‍" ചേട്ടന്‍ കടത്തനാട്ടില്‍ തല തകര്‍ന്നു കിടപ്പയത്രേ ....


സി എം പി കാരന്‍ രാഘവേട്ടനും ഗൌരി വല്യമ്മയും മരുന്നിനു പോലും ബാക്കിയില്ലാതെ അപ്രത്യക്ഷമായി ...


സഹായിക്കാം എന്ന് ഏറ്റ ഒരു നായര് ചേട്ടന്‍ വിഎസ്‌ എന്നാ പുലി അലറുന്നത് കേട്ട് ബോധം കെട്ടു വീണു ..


നീന്തി കയറും എന്ന് പറഞ്ഞ ജേക്കബ് പിറവം കായലില്‍ (കായല്‍ ഉണ്ടോ ) മുങ്ങി ചാവുന്നത് കണ്ട ആരോ കരക്ക് പിടിച്ചു കിടതിയിട്ടുന്ദ്‌


പിള്ള ചേട്ടന്‍ വീണ്ടും ജയിലിലും ....അങ്ങേര്‍ക്ക്‌ മരുന്ന് കൊടുത്ത ഡോക്ടര്‍ ഇപ്പൊ മരുന്നില്ലാത്ത വിധം അടി കിട്ടി കൊട്ടാരക്കരയില്‍ കിടക്കുന്നു ....



ആകെ ഒരു മരവിപ്പ് ..കേരള മോചന യാത്ര നടത്തിയപ്പോ വീണ പോലെ


ഒന്ന് വീണു കിട്ടുമോ ?


കണ്ഫ്യുഷന്‍ തീര്കണമേ എന്നാ പാട്ട് റീമിക്സ് ചെയ്ത ഒന്ന് പാടിയാലോ എന്ന് വരെ ആലോചിച്ചു ....


"ചെന്നി" പറഞ്ഞു അത് വേണ്ട "ശിവശംഭോ" കേട്ടാല്‍ പിന്നെ കോട്ടയം കാണില്ല ..!!!!



എണ്ണി തീരാറായപ്പോള്‍ ഈയുള്ളവന് ഒരു സംശയം "69 -70, 68-72-,70-70" ഇങ്ങിനെ പോകുന്നു ,...നമ്മള്‍ ബസ്‌ എന്ത് ചെയ്യും ..?



ചെന്നി വീണ്ടും ഉപദേശിച്ചു ....നമുക്ക്‌ ചാത്തനെ വിളിക്കാം {മുരളീധരന്‍ അല്ല ,ശരിക്കും സത്യം }


പിന്നെ നമ്മുടെ "ശ്രീശാന്തിന്റെ " സ്വന്തം കുട്ടിച്ചാത്തനെ വിളിച്ചു ഒറ്റ കരച്ചില്‍ ....സംഗതി ഏറ്റു..(അല്ലേലും ആ ചാത്തന് {ശ്രീശാന്ത്‌ അല്ല ,അത് ഗോറില്ല അല്ലെ ?} ശക്തി ഇല്ല എന്നാരാ പറഞ്ഞെ ...



പിടിച്ചു കെട്ടിയ പോലെ ദാണ്ടെ കിടക്കുന്നു 68-72 ഇല്‍ ...


"സദാമാനമായി "......ബസ്‌ വെറുതെ ആയില്ലല്ലോ ...


പിന്നെ ആണ് കക്ഷി നില നോക്കിയത് ..ഞെട്ടി എന്ന് പറഞ്ഞാല്‍ പോര ...." പൊട്ടി " എന്ന് തന്നെ പറയണം ...മനസ്സില്‍ ഒരു ബോംബ്‌ ....കേരളത്തില്‍ ഒരു സ്വപ്നം {ചെന്നി പറഞ്ഞു ഈ കണക്കിന് അച്ചു മാമന്റെ സ്വപ്നം നടന്നാല്‍ മതിയാരുന്നു എന്ന് ) ......



ഒരു വശത് കുഞ്ഞാപ്പ ...മറു വശത്തു മാണി സാര്‍ ...


ഒരു തോണിയില്‍ മുയലിനെയും നരിയെയും പുഴ കടത്താന്‍ പണ്ട് കളിച്ച കളിയാണ്‌ ഓര്മ വന്നത് ...{നരി ഏതു മുയല്‍ ഏതു എന്ന് ചോതികരുത് ...കടലും ചെകുത്താനും എന്നാണ് ഇവര്‍ക്ക്‌ ചേര്‍ന്നത്..}


നമ്മളെ പോക്കറ്റില്‍ ആകെയുള്ളത് 36 പേര് മാത്രം ....


ഭരിക്കണേല്‍ ഇവന്മാര്‍ വേണം ..


ഉപ മുഘ്യമന്ത്രി തന്നെ വേണം എന്നാണ് ഒരു ടീം അടക്കം പറയുന്നത് ....( ഇവിടെ വല്യ മുഘ്യന്‍ ആരാവണം എന്ന് ഇനിയും തീരുമാനമായില്ല ..അപ്പോഴ ഉപന്‍..!!!)


ധനകാര്യം വേണം എന്ന് മറ്റേ കക്ഷി ...പോരാത്തതിന് 3 എണ്ണം വേറെയും ...


കൊടുത്തില്ലേല്‍ അപ്പൊ മുക്കും ..കൊടുതില്ലേലും മുങ്ങും ...ഭരണം ഇല്ലേലും വേണ്ടേ ഇനി ഇങ്ങിനത്തെ ജയം വേണ്ടെന്റെ പൊന്നേ....


തോണി തുഴഞ്ഞു ഒരുപാടു ദൂരം പോവാന്‍ കഴിഞ്ഞാല്‍ മതിയെന്റെ പുന്യളന്മാരെ


സ്തോത്രം.....










വാല്‍ ....:-




"എച്ചുസ്മി :-" {ജഗദീഷല്ല ഞാന്‍ തന്നെ ആണ് }


കുഞ്ഞാപ്പ ആഭ്യന്തരം ചോതിക്കുമോ ?


ഒരു ദിവസം എങ്കില്‍ ഒരു ദിവസം ആ അച്ചുവിനെ {മയ്യഴിയുടെ തീരങ്ങളിലെ അച്ചു അല്ല }ഒന്ന് ജയിലില്‍ അടക്കാന്‍ അങ്ങേര്‍ക്ക്‌ ഒരു നേരം പോക്ക് തോന്നിയാലോ ...?



യുനിഫോരം ധരിച്ചു പച്ച തലേ കെട്ടു കെട്ടി പോലീസുകാര്‍ സ്റ്റേഷനില്‍ ഐസ് ക്രീം വില്കുന്നത് ഒന്ന് ഓര്‍ത്തു നോക്ക് ...!!


ചിരിക്കണ്ട ..ഇത് കേരള പോലീസാണ്....



"വേണമെങ്കില്‍ സ്റ്റേഷന്‍റെ അകത്തും ബോംബ്‌ ഉണ്ടാക്കും എന്ന് പറഞ്ഞ " കോടിയേരി സഖാവിന്റെ പഴയ പോലീസ് ..


ബോംബ്‌ ഉണ്ടാക്കിയില്ലേലും അവര്‍ ഒരു "എസ് "മാര്‍ക്ക്‌ കത്തി ഉണ്ടാകിയില്ലേ ...?


അപ്പൊ ഇനി തീര്‍ച്ചയായും നാളെ ഐസ് ക്രീമും വന്നേക്കും ..



എന്നാല്‍ പിന്നെ ഇനി പറയു ....കുഞ്ഞാപ്പ പോലീസ് വരും മുന്‍പ്‌ ഓടണോ അതോ .....




Monday, March 28, 2011

സിന്ധു ജോയിയും വിശ്വാസവും






അതെ ഒടുവില്‍ സിന്ധുവും പുറത്തേക് .... അല്ല തെറ്റി സിന്ധുവും അകത്തേക് എന്ന് വായിക്കണം .. കോണ്‍ഗ്രസിന്‌ അകത്തേക് എന്ന് വിവക്ഷ .. ആരാ സിന്ധു എന്ന് ചോതിക്കില്ല എന്ന് കരുതട്ടെ , ഓര്‍മയില്ലേ 2006 ലെ സ്വാശ്രയ സമരം .? അന്ന് സിന്ധു എസ് എഫ് ഐ യുടെ മുന്നില്‍ നിന്നതും കേരള പോലീസിന്റെ (ഉമ്മന്‍ പോലിസ് എന്നായിരുന്നു സിന്ധുവിന്റെ ഉള്‍പടെ ഭാഷ്യം ) തല്ലും വരുണ്‍എന്നാ ജല പീരങ്കി ആദ്യമായി പരീക്ഷിക്കപെട്ടത്‌ ....ഒടുവില്‍ ഗ്രനേഡ് വീണു കാല്‍ പരിക്കേറ്റത് ,തുടര്‍ന്ന് സിന്ധുവിനെ താങ്ങി എടുതോടുന്ന പാവം സഖാക്കളെയും അത്ര പെട്ടെന്ന് കേരള ജനത മറക്കുമോ ? ഇല്ല എന്നാണ് എന്റെ വിശ്വാസം .. തുടര്‍ന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിന്ധു ഉമ്മന്സിനെതിരായി പുതുപളിയില്‍ അങ്കതിനിറങ്ങി ...


അന്ന് ക്രച്ചസായിരുന്നു താരം .. ഉമ്മന്സും സിന്ധുവും ക്രച്ചസില്‍ പറന്നു നടന്ന കാലം ... പുതുപള്ളിയിലെ ആവേശ തിരഞ്ഞെടുപ്പ്നു കോഴിക്കോട് നിന്ന് പോലും എസ് എഫ് ഐ പ്രവര്‍ത്തകര പ്രചാരണത്തിന് പോയി .പുതുപള്ളിയിലെ മുക്കിനും മൂലയിലും വരെ സഖാക്കള്‍ പ്രസംഗിച്ചു ,വീടുകള്‍ തോറും കയറി ഇറങ്ങി .. സിന്ധുവിനെ ചുമലില്‍ താങ്ങി നടന്ന സഖാക്കള്‍ തല്‍കാലം ക്രച്ചസിന്റെ ജോലി സ്വയം ഏറ്റെടുത്തു .. സ്വന്തം സഖാവിനെ ജനങ്ങളുടെ മുന്നില്‍ പരിചയപെടുത്തി .. സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത സഖാക്കള്‍ അപ്പോഴും ഉഴിച്ചില് നടത്തുകയായിരുന്നു .



വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി സിന്ധു അഖിലേന്ത്യാ വൈസ് പ്രസി ആയി .പിന്നീടു എസ് എഫ് ഐ യില്‍ നിന്നും DYFI യില്‍ എത്തി ഇടക്കെപോഴോ ഡോക്ടരൈറ്റ് എടുത്തു . http://sindhujoyelectionspecial2009.blogspot.com/2009/04/last-moments-of-sindhu-joys-election.htmlപിന്നെ സിന്ധുവിനെ കാണുന്നത് ലോകസഭ തിരഞ്ഞെടുപ്പില്‍ ,2009 ഇല്‍ ..എരണകുളം ..തോമസ്‌ മാഷെ അല്പം വിയര്പിച്ച പ്രകടനം .. പിന്നെ സിന്ധു എവിടെ ആയിരുന്നു ? അങ്ങിനെ ഇരിക്കെ ഒഴിവു വന്ന രാജ്യ സഭ സീറ്റില്‍ പരിഗണിച്ചില്ല എന്നാ വിഷയത്തില്‍ തുടങ്ങി സിന്ധു പിന്‍ വലിയാന്‍ തുടങ്ങി . ഒടുവില്‍ നിയമസഭ സീറ്റ്‌ കൊടുത്തില്ല എന്ന കാരണത്താല്‍ മറ്റൊരു പാര്‍ടിയുടെ അകത്തേക്കും ..!!!


പാര്‍ടി പരിഗണിക്കുന്നില്ല എന്നായിരുന്നു സിന്ധുവിന്റെ പരാതി ..!!!

മത വിശ്വാസം ഹനിക്കുന്നു എന്നത് മേമ്പൊടി ..

ഞാനും വിശ്വാസി എന്ന് കുമ്പസാരം ..


ഒന്ന് ചികഞ്ഞു നോക്കുമ്പോള്‍ നമുക്ക് കാണാം സിന്ധു കള്ളം പറയാന്‍ പഠിക്കേണ്ടി ഇരിക്കുന്നു (അതിനു പറ്റിയ സ്ഥലത്തേക്കാണ്‌ അവര്‍ പോയത് ..ആടിനെ ഡോഗ് ആക്കുന്ന ആളുകളാണ് ...പറ്റിയാല്‍ സിന്ധു ഒന്ന് കോട്ടയം മനോരമ വരെ ഒന്ന് പോകണം ..അവിടെ അതിനുള്ള സ്പെഷ്യല്‍ ക്ലാസ് കൊടുക്കാറുണ്ട് ) സിന്ധുവിന്റെ തന്നെ വാക്കുകള്‍ ഇങ്ങിനെ "കഴിഞ്ഞ മൂന്നു വര്‍ഷമായി ചിന്തിച്ചു എടുത്ത തീരുമാനമാണ് ഇത് .പാര്‍ടി എന്നെ വേണ്ടാ വിധം ഉപയോഗപെടുതിയില .."കഴിഞ്ഞ കുറെ കാലത്തിനിടക്ക്അവര്‍ പങ്കെടുത്ത കമ്മിറ്റികള്‍ കൂടെ അറിയണം .ഡീസല്‍ വില കൂടി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത് കാലത്ത് പോലും ആകെ അവര്‍ പങ്കെടുത്തത് 3 കമ്മിറ്റികള്‍ മാത്രം .. കമ്മിറ്റികളില്‍ പങ്കെടുക്കതിരുന്നാല്‍ തൊട്ടടുത്ത കമ്മിറ്റിയില്‍ കാരണം ബോധിപികെണ്ടുന്ന ഒരു സംസ്കാരം ഉള്ള സംഘടന യില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള ആളാണ് ഇങ്ങിനെ തുടര്‍ച്ചയായി വിട്ടു നിന്നത് ... സംഘടനയുടെ നിയമമനുസരിച്ച് പുറത്താക്കാന്‍ പ്രത്യേകിച്ച് കാരണം വേണ്ടാ .. എന്നിട്ടും സിന്ധു അവിടെ തുടര്‍ന്ന് പോയി .!!!!!


സിന്ധു പറഞ്ഞ പോലെ മൂന്നു വര്ഷം പാര്‍ടി അവഗനിചിട്ട്ടും (അല്ല ഈ അവഗണന എന്നാല്‍ എന്താണ് ..വിശദമാക്കിയാല്‍ നന്നായിരുന്നു ..) അവര്‍ ത്യാഗം സഹിച്ചു നില്കുകയായിരുന്നു .!!!!! സിന്ധു മത്സരിച്ചത് രണ്ടു തവണ അതും ലോകസഭയിലെകും നിയമ സഭയിലേക്കും ..സംഘടനയിലെ സ്ഥാനങ്ങള്‍ വേറെ .. അപ്പൊ അവഗണന എന്നത് മറ്റെന്തോ ആണ് ..!!! ഈ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ ഇല്ലതയപോഴാണ് അവഗണന വന്നത് ? അത്ഭുദം തന്നെ .. (ഇതെപ്പോഴാ വന്നെ ?"ഇനി വല്ലാര്‍പാടം വഴി വന്നതാണോ? ) സിന്ധു താമസിച്ചിരുന്നത് പാര്‍ടി ഓഫീസില്‍ അതും അവഗണ ആവാം ..?!!!!



സിന്ദു മത വിശ്വാസി ആയിരുന്നു അത്രേ ? അതെപ്പോ സംഭവിച്ചു ? (കുട്ടി ,മനോജ്‌ തുടങ്ങിയ ചേട്ടന്മാര്‍ ഉപദേശം കൊടുതതവനം .ഇപ്പൊ അതാണല്ലോ ട്രെന്‍ഡ് .!!!)


പുറത്തു പോകുമ്പോ എന്തെങ്കിലും കാരണം വേണ്ടേ? വേണം


അതെന്താ

അതിനല്ലേ "മുസ്ലി പവര്‍ "ചേര്‍ത്ത മത വിശ്വാസം ..!!!


എങ്കില്‍ പിന്നെ നോക്കണ്ട ... വിഴുങ്ങാം . വാരി വാരി വിഴുങ്ങാം . .


കോഴിക്കോട് ഡി ഡി ഇ ഓഫീസിനു മുന്‍പിലും തിരുവനന്തപുരം സെക്രടരിഅട് നടയിലും ഒരുപാട് തവണ സിന്ധുവിന്റെതന്നെ സര്ധില്‍ വീണതാണ് .. എല്ലാം കണ്ണടച്ച് ഒറ്റ വിഴുങ്ങല്‍ ...!!! മതി ..മാത്രം മതി (ഗഫൂര്‍ക ദോസ്ത് ഓര്‍മിക്കുക ) കോണ്‍ഗ്രസിലേക്ക് വരാന്‍ ഇത് മാത്രം മതി .. ഇനി ആരെങ്കിലും ചോതിച്ചാല്‍ പറയണം ...കുട്ടി കാ ദോസ്ത് ...മതം ,,വിശ്വാസം ,അവഗണന എന്നോകെ ഇടയ്ക്കു ഉരുവിടനം കോണ്‍ഗ്രസിലേക്ക് പോകുന്ന ഉരു ആണ് ..കുട്ടി അത് പുതുപള്ളി വഴി ആക്കിയത അതും സിന്ധുവിന് വേണ്ടി .!!! അങ്ങിനെ സിന്ധു കര പിടിച്ചു ...


ഇനി സിന്ധു അറിയാന്‍ ...1993 മുതല്‍ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നു എന്നതാണ് അവകാശം .. അവര്‍ വരുന്നതിനു മുന്പ് വന്നവര്‍ ഇപ്പോഴും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നു ..അതും ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവാതെ .. കോഴിക്കോട് ജില്ല സെക്രട്ടറി (എസ് എഫ് ഐ ) ആയിരുന്ന സഖാവ് ലാല്‍ കിഷോര്‍ സ്വാശ്രയ സമരത്തിന്റെ ഭാഗമായി നടന്ന സമരത്തില്‍ മെഡിക്കല്‍ കോളേജ് ഗ്രൌണ്ടിനു സമീപത്തെ റോഡില്‍ കോരിച്ചൊരിയുന്ന മഴയത് പോലീസുകാര്‍ഉടെ വളഞ്ഞു നിന്നുള്ള തല്ലും തൊഴിയും കൊണ്ട് പിടയുമ്പോഴും ആര്‍ത്തു വിളിച്ചത് ഇന്ഖിലാബ് എന്നായിരുന്നു ..ഇന്നുംസഖാവ് എവിടെ യും എത്തിയിട്ടില്ല .. തല്ലു കൊണ്ട്തല പൊട്ടിയ ആരും ഇന്നും എവിടെയും എത്തിയില്ല ...


അഴിയൂരില്‍ നിന്നും 8 -ഇല്‍ പഠിക്കുന്ന അനഘാ (എന്നാണ് ഓര്മ ) എന്നാ ഒരു ചെറിയ വനിതാ സഖാവ് ആ സമരത്തില്‍ തന്‍റെ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും മുദ്രാവാക്യം വിളിച്ചു കൊടുത്തു കൊണ്ട് സമരത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നു ...പോലീസിന്റെ ലാത്തിയും ഗ്രനെടും കണ്ണീര്‍ വാതക ഷെല്ലുകള്‍ പോലും തോല്‍പ്പിച്ച് ......(ആ സഖാവ് ഇന്ന് നിന്നെ എങ്ങിനെയാവും കാണുന്നത് എന്ന് എപ്പോഴെങ്കിലും നീ ചിന്തികരുണ്ടോ ?

എസ് എഫ് ഐ കാര്‍ വിളിച്ചു തെറി പറയുന്നു എന്നാണ് നീ പറഞ്ഞത് ..

ചെയ്യേണ്ടത് അത് മാത്രമാണോ ?

അത്രയേ ഉള്ളോ അവര്‍ക്ക് വന്ന നഷ്ടം ?

നിന്നെ പോലെ ഉള്ളവരാണ് അവര്‍ നയിച്ച സമരത്തിന്‌ മുന്നില്‍ നിന്ന് അവരെ തന്നെ നശിപിച്ചത് എന്നറിയുമ്പോള്‍ ചുരുങ്ങിയ പക്ഷം അതെങ്കിലും ചെയ്തില്ലെങ്കില്‍ അവര്‍ രോഷം എങ്ങിനെ തീര്കും ?)

പക്ഷെ അവരാരും സ്ഥാനങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല രക്തം ചിന്തിയത് .. അത് കൊണ്ട് തന്നെ അവര്കര്കും പരാതിയുമില്ല .. ജനതക് വേണ്ടി ചിന്തപെട്ട ആ രക്തം നക്കികുടിക്കുവാന്‍ വേണ്ടിയാണു സിന്ധു ഇവിടെ നിന്നത് എന്നത് ഞങ്ങള്‍കും മനസിലാക്കാന്‍ കഴിഞ്ഞില്ല ... ഇന്ന് ഒരുപാട് വിഷമം തോന്നുന്നു ..ഈ അഭിനവ നായികയെ നമ്മള്‍ മനസിലാകിയില്ലല്ലോ എന്ന് ഓര്‍ത്തു ... അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആ സ്ഥാനം (ചവറ്റു കുട്ടാ) നമ്മള്‍ കൊടുത്തില്ലല്ലോ എന്നോര്‍ത്ത് ...




പുതിയ ആഗ്രഹം ഇങ്ങിനെ "ഞാന്‍ മരിച്ചാല്‍ സെമിത്തേരിയില്‍ അടക്കപെടനം എന്നുണ്ട് ..ഏതെങ്കിലും പാര്‍ടി ഓഫീസിന്റെ വരാന്തയില്‍ അത് ഉപേക്ഷികപെടാന്‍ എനിക്ക് താല്പര്യമില്ല " എന്ത് നല്ല ആഗ്രഹം !! പാര്‍ടി ഓഫീസിന്റെ വരാന്തയിലും ഓഫീസുകളിലും വര്‍ഷങ്ങളോളം സുരക്ഷിതയായി കഴിഞ്ഞ "ഒരുത്തി "തന്നെ ആണ് ഈ പറയുന്നത് (കേരളം മുഴുക്കെ സ്ത്രീ പീഡനം ഉയര്‍ന്നു കേട്ട മുന്‍ ഭരണ കാലത്താണ് ഈ സംഭവം ..ഒരു പോറല്‍ പോല്മെല്കാത്ത സിന്ധു ജീവിച്ച സ്ഥലം ) കഴിഞ്ഞ മൂന്നു വര്‍ഷമായി സിന്ധു ഈ ഭാഗത്ത് പോവാറില്ല ..യാത്ര തീരുമാനിച്ചിട്ടു വര്‍ഷങ്ങളായി എന്ന് പറയാന്‍ വേണ്ടി ..!!!



സ്വന്തം പാര്‍ടിയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ വി എസ് നു കഴിയുന്നില്ല എന്ന് പുതുപ്പള്ളിയില്‍ പുതിയ ഷാള്‍ ധരിച്ചു ആവേശത്തില്‍ വിളിച്ചു പറഞ്ഞ സിന്ദു നീ ഇത്രയും കാലം നേരിട്ട പ്രശ്നം എന്തായിരുന്നു എന്ന് കൂടി വ്യക്തമാക്കണം ..? വെറുമൊരു സീറിനുവേണ്ടി വിട്ടു പോകുന്ന നിന്നെ പോലുള്ളവര്‍ എന്ത് വിശ്വാസത്തിലാണ് ഇനി മുറുകെ പിടിക്കുക ?


ദൈവം (?) പോലും നിനക്ക് മാപ്പ് തരും എന്ന് നീ കരുതുന്നുണ്ടോ ? ഇന്ന് നിനക്ക് ഉമ്മന്‍ ചാണ്ടി "പിതാവിനെ പോലെ " ആണ് ...ഇന്നലെ വരെ ഉണ്ടായിരുന്ന ഞങ്ങളെ ഇന്ന് നീ എന്താണ് വിളിക്കുക എന്നറിയില്ല .... പറയാന്‍ ഒന്നുമില്ല ...കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിനകെതിരെ യൂത്ത് കൊണ്ഗ്രെസ്സുകാര്‍ നിന്നെ "മഞ്ഞ " അടിച്ചപ്പോള്‍ അന്ന് പ്രതികരിക്കാന്‍ ഞങ്ങളെ ഉണ്ടായിരുന്നു ..


ഒരു അപേക്ഷ മാത്രം ....അത് നീ ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം .... ഇന്നലെ വരെ സ്വന്തം പെങ്ങളെ പോലെ ഞങ്ങള്‍ കൊണ്ട് നടന്ന നീ നാളെ ഞങ്ങള്‍ നിന്നെ പീടിപിച്ചുഎന്ന് പബ്ലിസിടിക് വേണ്ടി വിളിച്ചു പറയരുത് .... നിന്റെ ഈ സ്വഭാവം കണ്ടിട്ട് നാളെ അതും പറഞ്ഞേക്കും എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു ...



സിന്ധു ഒര്കുന്നുണ്ടോ ആവോ തന്നെ താങ്ങി നടന്ന ആ സഖാക്കള്‍ എവിടെ പോയി എന്ന് ? ഒരിക്കല്‍ പോലും ഒരു തമാശക്ക് പോലും വേദനിപിക്കാതിരുന്ന ആ സഖാകളെ ? ഓര്മ കാണില്ല ..ഇന്ന് സിന്ധു ഒര്കുന്നത് മറ്റു പലതുമാണ് ... ഒരു സ്വപ്ന ലോകത്താണ് ഇന്ന്‍ അവര്‍ .. നാളെ ഒരു രാജ്യ സഭ ,ലോകസഭ സീറ്റ്‌ അല്ലെങ്കില്‍ നിയമസഭ ...അങ്ങിനെ ഭാവി സുരക്ഷിത മാക്കി മാറ്റി യുള്ള ഒരു സ്വപ്ന ലോകത്ത് യാത്രയിലനവര്‍ ..


ഒര്കണം സിന്ധു ...നീ ഇപ്പോള്‍ ഈ യാത്ര നടത്തുന്നത് തെരുവില്‍ ഞങ്ങള്‍ ചിന്തിയ ചോരയിലൂടെയാണ് ..മറക്കരുത് .നിന്റെ തന്നെ വാക്കുകള്‍ കടമെടുക്കട്ടെ .."ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..."..അതെ അത് വി എസ് ഇന് മാത്രമല്ല ..സിന്ധു ജോയി എന്നാ സീറ്റ്‌ മോഹിക്കുംബാധകമാണ് .. കേരള ജനതക് മുന്നില്‍ ഇരുന്നു നിനക്ക് ഇനി തിരിച്ചു വിഴുങ്ങാം പഴയതെല്ലാം ..


വാല്‍ : ഇന്നലെ ഒരു സരസ്സന്‍ മെസ്സേജു അയച്ചത് : "പാര്‍ടി എന്നെ വേണ്ടാ വിധം ഉപയോച്ചില്ല -സിന്ധു ജോയി

"മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി മോനെ ..." .(എന്ന് പറഞ്ഞത് യു ഡി എഫിലെ ആരാവണം .).?""നിങ്ങള്‍ അദ്ധേഹത്തെ അറിയും ..ഞാന്‍ പറയുന്നില്ല .....

Friday, February 11, 2011

ക്ഷണപത്ര വിശേഷങ്ങള്‍ : പാച്ചുവും കോവാലനും പിന്നെ അയ്യയ്യേ സലാമും

"കഥ "അല്ല "കാര്യം " നടക്കുന്നത് കേരളത്തിലെ ഓണം കേറാ മൂലയായ ഓണാട്ടുകരയില്‍ ..
ഇവിടെയുമുണ്ട് രണ്ടു തറവാട്ടുകാര്‍ ..ഇടത്തെ തറവാടും വലത്തേ തറവാടും ..പാച്ചുവും കോവാലനും പണ്ടേ വലത്തേ തറവാട്ടിലാണ് താമസം .നമ്മുടെ പാവം 'അയ്യയ്യേ 'ആവട്ടെ ഇപ്പൊ ഇടത്തെ തറവാട്ടില്‍ നിന്ന് പോവേം ചെയ്തു വലത്തേ കെട്ടിലെക് അങ്ങ് എത്തിയതുമില്ല എന്നാ മട്ടിലാണ്‌ .എങ്കിലും വലത്തേ തറവാടിന്റെ ചായ്പിലും തിണ്ണയിലുംകറങ്ങാനും നിനക്ക് 'വിശപുണ്ടോടാ' എന്ന കാരണവരുടെ ചോദ്യത്തിന് 'ഞാന്‍ വായില്ലാ കുന്നിലപ്പനാ ' എന്ന് മറുപടി പറയാനും അവകാസമുണ്ട്.
നമുക്ക് കാര്യത്തിലേക്ക് കടക്കാം ...സംഗതി ഇങ്ങിനെ ..
'കൊഴികൂട്ടിലെ ' ഇന്ഹന്‍സ് എന്നാ പാവപെട്ടവന്റെ കുട്ടിയുടെ മാമോദീസ ചടങ്ങ് .സ്ഥലത്തെ പ്രധാന പയ്യന്‍സ് ആയ പാച്ചുവും കോവാലനും ക്ഷണപത്രം ലഭിച്ചിട്ടുണ്ട് .സംഗതി ജോരാക്കി പോവണം എന്നും 'അതിന്റെ ആള് ഞമ്മളാ ' എന്ന് സഭയില്‍ ഞെളിയമെന്നും ലവല്‍ന്മാര്‍ നിശ്ചയികുകയും ചെയ്തു .
സംഗതി അങ്ങിനെ നീങ്ങുമ്പോഴാണ് അയ്യയ്യേ സലാമും പാച്ചുവും കോവാലനും അത് കണ്ടു ഞെട്ടിയത് ...
ക്ഷണകത്തിന്റെ അടിയിലല്ലേ നമ്മുടെ പേര് കൊടുത്തെന്നു പാച്ചുവിന് ഒരു സംശയം ,...ഇനി അത് നമ്മളെ താഴ്ത്തി കെട്ടാന്‍ ആണെന്നതിന് വേറെന്തു തെളിവ് വേണം .?
പാച്ചു തീരുമാനിച്ചു 'മാമോദീസ ബഹിഷ്കരിക്കാം .
നിയമം അനുസരിച്ച് എന്റെ പേരാണ് മുകളില്‍ അച്ചടിക്കെണ്ടാത് .അല്ലെങ്കില്‍ പിന്നെ എനികെന്തു വില .അല്ലേലും വില നാട്ടുകാര്‍ തരുന്നില്ല ..എല്ലാവര്‍ക്കും ഉള്ളിവില കൂടിയതിനെ പറ്റിയെ പറയാനുള്ളൂ .നമ്മടെ വില കുറഞ്ഞതിനെ പറ്റി പറയാനും കരയാനും ഒരുത്തനുമില്ല ....
എന്നാ പിന്നെ ശരി പാച്ചു മാമോദീസ കലക്കന്‍ തീരുമാനിച്ചു .
അങ്കവും കാണാം താളിയും ഒടിക്കാം എന്നാ പോലെ ബഹിഷ്കരിച്ചു ഇടത്തെ തറവാട്ടിലെ ടീച്ചരമ്മകു എട്ടിന്റെ ഒരു പണി കൊടുക്കുകയുമാവം ...

നാട്ടിലെ പ്രധാനപെട്ട കുശുമ്പ് വാര്‍ത്ത‍ പറയുന്ന 'ആകാശവാണികള്‍' എല്ലാരും എത്തീട്ടുണ്ട് എന്ന് ഉറപ്പു വരുത്തി .
സദ്യ തുടങ്ങുന്നതിനു മുന്പായി പാച്ചു വേദി പൊട്ടിച്ചു ..
'ഞമ്മളെ പേര് കൊടുത്തെന് ശേസമല്ലേ ലവന്മാരെ പേര് കൊടുക്കണ്ടേ '
ഇതിന്റെ ഒകെ ആള് ഞമ്മലല്ലേ .." ഞമ്മളെ കൂട്ടാത്ത കളിയില്‍ ഞമ്മള് ഇല്ല .
എന്നിട്ട് ഒറ്റ ഇറങ്ങി പോക്കും ...
"പാതി വാരിയ സദ്യ വലത്തേ കയ്യില്‍ ഇരിക്കുമ്പോഴാണ് 'അയ്യയ്യേ' ഇത് കണ്ടത് ..
പാതി മനസാലെ ഉരുള ഇലയില്‍ വച്ച് മൂപരും എഴുന്നീട്ടു .
ഇനി എണീട്ടിലെങ്കില്‍ വലത്തേ തറവാട്ടില്‍ കയറാന്‍ പറ്റോ ..പറ്റില്ല
സംഗതി "ഉണ്ടവന് പായ കിട്ടാഞ്ഞിട്ടു ,ഉണ്ണാതവന് ഇല കിട്ടാഞ്ഞിട്ടു "എന്നതാണേലും നമ്മക് നമ്മളെ ദിവസോം കിട്ടുന്ന കഞ്ഞിയല്ലേ വലുത് എന്ന് അയ്യയ്യേ ചിന്തിച്ചു ..

പോവുന്ന വഴി തറവാട്ടിലേക്കും അമ്മാവന്റെ വീടായ കേന്ദ്രത്തിലേക്കും പാച്ചു ഒരു ഇമെയില്‍ അയച്ചു ...ഞങ്ങള്‍ മാമോദീസ ബഹിഷ്കരിച്ചു . ആദ്യം ഇല വച്ചത് ഇടത്തെ വീട്ടിലെ കണാരന്‍ വേണ്ടിയാണു .എനിക്ക് വച്ച ഇല താഴെയായി പോയി .ഇനി അയാളുടെ പന്തിയില്‍ ഒഴിച്ച സാമ്പാറും രസവും എല്ലാം ഒഴുകി എന്റെ ഇലയില്‍ വന്നാലെ വല്ലതും കിട്ടൂ എന്നാ തോന്നുന്നേ '
ചോറ് ഉണ്ടേല്‍ എടുത്തു വച്ചേക്ക് ഭയങ്കര വിശപ്പ് - ഇതാണ് ഇമെയില്‍ .

കേട്ട പാതി കേള്‍കാത്ത പാതി ആകാശവാണികള്‍ പണി തുടങ്ങി ..
"പാച്ചുവിന് ഇല വച്ചത് താഴെ പന്തിയില്‍ ...പാച്ചു പിണങ്ങി പോയി ...
കാര്യസ്ഥന്‍ അയ്യയ്യേ കൂടെപോയി ..."
ചെവിയില്‍ നിന്ന് ചെവികളിലെക് സംഗതി പകര്‍ന്നു കൊണ്ടിരുന്നു ..ലീഡ് ന്യൂസ്‌ ...
വേറെ പണിയൊന്നും കിട്ടാതിരുന്ന ചങ്ങയിമാര്‍ മുനീറിന്റെ ചായപീടികയില്‍ കട്ടന്‍ ചായകൊപ്പം ചര്‍ച്ച തുടങ്ങി ..മുനീറിന്റെ ചായക്കാരന്‍ ചെക്കന്‍ സംഗതിയില്‍ എരിവും പുളിയും വേണ്ടാ വിധേന ചേര്‍ത്ത് കൊണ്ടിരുന്നു .
ഉണ്ണിത്താന്റെ മുന്നിലേക്ക് ഒരു 'അസ്ലി പവര്‍ എക്സ്ട്രാ 'ചേര്‍ത്ത ചായ നീകി വച്ച് ചെക്കന്‍ പറഞ്ഞു ..നമ്മുടെ പുതിയ വാര്‍ത്തയുമായി മാമോദീസ നടക്കുന്ന പള്ളിയില്‍ നിന്നും എജെന്റ് പ്രതികരിക്കുന്നു .
"ഡാ ചെക്കാ .കേക്കാമോ .."
കേക്കാം കേക്കാം ...ചെക്കന്‍ പറയാന്‍ തുടങ്ങി ...
ഇടക്ക് ചായക്കാരന്‍ ചെക്കന്‍ മൊബൈലില്‍ കോണ്‍ഫറന്‍സ് കാള്‍ എടുത്തു മറുതലക്കല്‍ ചുരുളീധരന്‍ ആണ് ..
ചുരുളി പറഞ്ഞു
വളരെ മോശം ..ചോറ് കൊടുക്കതിരിക്കാനാണ് ഇടതന്മാര്‍ ഇങ്ങനെ ചെയ്തത് ..
ചാണ്ടി പറഞ്ഞു ഭയ ...ഭയങ്ക...ഭയങ്കര ...മോശ...മോശമായി ....പോയി ....
ഒടുവില്‍ അന്ന് വയ്കുന്നേരം വലത്തേ തറവാട്ടില്‍ രഹസ്യ സമ്മേളനം നടന്നു ...
ഇടതന്മാര്‍ക്ക് ഒരു പണി കൊടുക്കണം ...എവിടെ കൊടുക്കും ...
ചെന്നി "തലകള്‍ "പുകഞ്ഞു ....ആലപുഴ വഴി ...കൊച്ചിയിലേക്ക്
ഒടുവില്‍ കിട്ടി ...
വല്ലാര്‍പാടം തോട്ടിലെ കടലാസ് തോണി ഇറക്കല്‍ ചടങ്ങില്‍ പണി കൊടുക്കാം ...
സംഗതി തല്ലു വാങ്ങിയത് ഇടതന്മാരനെലും "കല്ലിന്റെ" മേലെ നമ്മുടെ പേര് മതി ....ആ വികസന വിരോധി അച്ചുതന്റെ പേരൊന്നും കൊതണ്ടാ ...
ഇടത്തെ തറവാട്ടിലെ ഒരുത്തനെയും വിളിക്കുകയും വേണ്ടാ ...


മോചന യാത്ര തുടങ്ങിയപ്പോ ആ അച്യുതന്‍ എന്താ പറഞ്ഞെ ...നേരെ വടക്കോട്ട്‌ വച്ച് പിടിചോളന്‍....അങ്ങ് അമ്മാവന്റെ വീട്ടിലേക് ..അങ്ങോട്ട്‌ പോയാല്‍ പിന്നെ അമ്മാവന്‍ പറയും ഓണത്ടു കരയില്‍ ഞാന്‍ വേറെ ആളെ വച്ചോളം നിന്റെ ആവശ്യമില്ല എന്ന് ..അത് കൊണ്ട് നേരെ തെക്കോട്ട്‌ തന്നെ പിടിച്ചു .
അതിനിടക്കല്ല്ലേ ഐസ് ക്രീം കച്ചവടക്കാരന്‍ റൌഫ് മാപ്ല മുച്ചക്ര വണ്ടിയുമായി അത് വഴി വന്നെ ..
കളഞ്ഞില്ലേ കഞ്ഞിക്കലം ...!!!!
സംഗതി പണ്ടെന്നോ കുഞ്ഞാപ്പ ഒരു ഐസ് ക്രീം കഴിച്ചു പോയെന്നോ അതില്‍ രജീനയുടെ എസ്സന്‍സ് ചേര്‍ത്തിരുന്നു എന്നൊക്കെ ആയിരുന്നു ..പക്ഷെ അതോകെ 'സംഗതി 'ടെസ്റ്റ്‌ ചെയ്തു തെളിയിച്ചതാണ് ..എന്നിട്ടിപ്പോ പറയുന്നു ലാബ ഇല്‍ തിരിമറി നടത്തിയത എന്ന് ...
പടച്ചോന്‍ പോരുക്ക്വോ ..?!!!

അടുത്ത കാവിലെ പൂരത്തിന് ഇടാന്‍ വള്ളിനിക്കരും പുതിയ ഉടപ്പും അമ്മാവനോട് പറഞ്ഞു പ്രത്യേകം തയ്പിച്ചു വച്ചതാ ...ഇനി മെന കാണിക്കാന്‍ എന്ത് ചെയ്യും ?
അപ്പൊ പിന്നെ കുഞ്ഞാപ്പ ഒരു പണി ചെയ്തു ..
നാട്ടിലെ ആകാശവാണികളെ ഒകെ വിളിച്ചിട്ട് ഒരു വേദി അങ്ങാ പൊട്ടിച്ചു ...
ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് ഞമ്മളെ കൊല്ലാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അത് ...
നാട്ടിലെ മുനീറിന്റെ ചായ പീടികയില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും ഉടമസ്ഥനായ മുനീരിനും സംഗതി അറിയാമായിരുന്നു എന്നും ഒകെ പറഞ്ഞു കളഞ്ഞു ..
മുനീര്‍ വിടുമോ ..."ഞാന്‍ വെറും മുതലാളി എല്ലാം ചായകാരന്‍ ചെക്കനാണ് ചെയ്തത് എന്നായി പുള്ളി ...
നാട്ടില്‍ വരുമ്പോ ഓരോ കോഴി ബിരിയാണി തിന്നാമല്ലോ എന്നോര്‍ത്ത് ചായകടക് പണം മുടക്കിയ ചില ഗള്‍ഫന്മാര്‍ അവിടെ യോഗം കൂടി ..പാറപുറത്തിരുന്നു രാത്രിയില്‍ കൂ എന്ന് ഓരിയിട്ടു ...
ചായകടക്ക് മുടക്കിയ കാശ് തിരിച്ചു വേണമെന്നും ഞമ്മള്‍ ഇനി ബിരിയാണി തിന്നാന്‍ ആ ബയിക് ബരൂല എന്നും പാറപുരത് സമ്മേളനം പ്രഖ്യാപിച്ചു .
എല്ലാവര്‍ക്കും വിശിഷ്യ തങ്ങള്‍ ചരട് മന്ത്രിച്ചു കേട്ടിയതോടെ മിണ്ടാട്ടം മുട്ടി "വായില്ല കുന്നില്‍ അപ്പന്മാരായി "
എന്നും വയ്കീട്ടു കോഴി ബിരിയാണി തിന്നാന്‍ മാത്രം വാ തുറന്നാല്‍ മതി എന്ന കല്പന കേട്ടു ..

അങ്ങിനെ ഐസ് ക്രീമില്‍ നിന്നും മോചനം നേടി യാത്ര തുടരുമ്പോഴാണ് "ഇടമലയര്‍ "തുലാമഴ പോലെ വന്നത് ...
ഇടിയും മിന്നലും കൂടെ ..
ഒരു വെളിച്ചമേ കണ്ടുള്ളൂ ..എന്താ കാര്യം ..ഒന്നും ഓര്‍മയില്ല എന്നെക്കെ ആയി "പിള്ളേര്‍ "

അപ്പോഴത വരുന്നു അടുത്തത് ..പാമോയില്‍ ..

പണ്ട് വലത്തേ തറവാട് കാവിലെ ഉത്സവം നടത്തുമ്പോ വെളിച്ചെണ്ണ വേണ്ടാ പാമോയില്‍ മതി എന്ന് പറഞ്ഞതാണ്‌ പ്രശ്നം ..
ഞാന്‍ മാത്രമല്ല ലവനും ഉണ്ടായിരുന്നു എന്ന് മുസ്തുക്ക പറഞ്ഞപ്പോ ഓര്‍മ്മ വന്നത് യു പി സ്കൂളില്‍ പടികുമ്പോ മാഷില്‍ നിന്ന് തല്ലു കിട്ടിയതാണ് ...
അവനുമുണ്ട് അവനുമുണ്ട്
ഇതാണ് മുസ്തുക്ക പറഞ്ഞത് ...
എന്തായാലും സംഗതി ജോര് തന്നെ

ഐസ് ക്രീമില്‍ ചേര്‍ത്ത എസ്സന്സിന്റെ അളവും കോലും ഇനി മുനീറിന്റെ ചായക്കാരന്‍ ആരോടും പറയാന്‍ സാധ്യതയില്ല ...
"ഉദര നിമിത്തം ബഹുകൃത വേഷം എന്നല്ലേ അപ്പീ ..."

വാല്‍കഷണം :
സമീപകാല രാഷ്ട്രീയവുമായി എന്തെങ്കിലും സദ്രിശ്യം തോന്നിയാല്‍ ക്ഷമിക്കുക ..അത് തികച്ചും ആസൂത്രിതം മാത്രമാണ് ....

Tuesday, February 8, 2011

പോളി ചില പുതിയകാഴ്ചകള്‍

"വലയില്‍ വീണ കിളികളാണ് നാം ...
ചിറകൊടിഞ്ഞ ഇണകളാണ്നാം
വഴിവിളക്ക് കണ്ണ് ചിമ്മുമീ
വഴിയിലെന്തു നമ്മള്‍ പാടണം"

പനച്ചൂരാന്റെവരികള്‍ മൊബൈലിലൂടെ ഒഴുകുന്നതും കേട്ടു ഒരുവന്‍ ആ വലിയ മരച്ചുവട്ടിലെ സിമന്റ് ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു ..
വര്‍ഷങ്ങള്‍ക് ശേഷം പോളിയിലെക് കടന്നപ്പോള്‍ കേട്ട വരികള്‍ മനസിലേക്ക് പ്രണയത്തിന്റെ തീകാറ്റിനെ ഊതി കയറ്റുകയായിരുന്നു .
കാലുകള്‍ അറിയാതെ നീങ്ങിയത് എന്നത്തേയും പോലെ വലതു വശത്തെ യുനിയന്‍ ഓഫീസിലേക് ..


അകത്ത്ആരോകെയോ ഇരിക്കുന്നു .പുതിയ സഖാക്കള്‍ ആവണം .
എന്നാല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് പകരം വരവേറ്റത് പരീക്ഷയുടെ തിരക്കുകളാണ് .സെമെസ്റെര്‍ ആയതുകൊണ്ടുള്ള മാറ്റം ..!!!
ആരാണ് വന്നതെന്നോ എന്തിനാണെന്നോ ചോദ്യമില്ല .ആരും ആരെയും ശ്രദ്ധിച്ചില്ല എന്നതാണ്‌ ശരി .പുസ്തകങ്ങള്‍ വരി എടുത്ത് എല്ലാവരും ക്ലാസ്സിലേക്ക് ഓടുന്നത് കാണാമായിരുന്നു .ഒഴിഞ്ഞ ബെഞ്ചില്‍ ഇരുന്നു . നാല് ഭാഗത്തും ചുവരുകളില്‍ വിപ്ലവം തുളുമ്പി നില്കുന്നു .പണ്ടത്തെ വരികള്‍ ...

"ഒരുവന്റെ സ്വരം അപരന് സന്ഗീതമാവുന്ന ..." ഈ യുള്ളവന്‍ പണ്ടെന്നോ എഴുതി വച്ച ചുവന്ന നിറമുള്ള അക്ഷരങ്ങള്‍ ....

.
ചുവര് നിറയെ വിപ്ലവമായിരുന്നു അന്നെങ്കില്‍ ഇന്ന്‍ അത് ചിലസമീപ കാല പഠിതാക്കളുടെ പേര് മാത്രമായിരിക്കുന്നു .പണ്ടൊരിക്കല്‍ സഖാവ് ഹരിയുടെ നേതൃത്തത്തില്‍ യുനിയന്‍ റൂം വെള്ള പൂശിയതും പിന്നാലെ ചുവരുകളില്‍ വിപ്ലവം നിറച്ചതും ഓര്മ വന്നു .
ഇടതു വശത്തെ ചുമരില്‍ കണ്ടു ,
"പഴയ ലോകം ഞങ്ങള്‍ തച്ചുടക്കും ....പുതു വെളിച്ചത്തില്‍ ആര്‍ത്തു ഉണരും ." എഴുതി വച്ച സുഹൃത്ത് പെട്ടെന്നൊരു ദിനം ആരോടും പറയാതെ കാലത്തിന്റെ തിരശീല നീകി കടന്നു പോയിട്ടും ആ അക്ഷരങ്ങള്‍ക്ക് തിളക്കം കുറഞ്ഞിട്ടില്ല .അവ ഞങ്ങളെ നോക്കി അവനെ പോലെ നിശബ്ദമായി ചിരിക്കുന്നു എന്ന് തോന്നി .
.പഴയ കോലാഹലങ്ങളും സമരങ്ങളും വിട്ടു അവന്‍ എവിടെക്കോ മറഞ്ഞിരിക്കുന്നു .


ഓര്‍മ്മകള്‍ മനസിനെ വ്യകുലപെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പുറത്തേക്ക നടന്നു .ഗുല്‍മോഹറിന്റെ തണലിലൂടെ കൊന്നമരത്തിന്റെ അരികിലൂടെ പോര്ചിലെക് .പിന്നെ മെല്ലെ വരാന്തയിലൂടെ ലക്ഷ്യമില്ലാതെ കുറെ നേരം ...പോര്ചിലെതിയപ്പോള്‍ കേട്ടു പഴയ പ്രകടനങ്ങളുടെ അലയൊലികള്‍ ..എസ് എഫ് ഐ സിന്താബാദ്‌ ....എസ് എഫ് ഐ എസ് എഫ് ഐ .."

"ആരാ എന്താ കാര്യം ..പുറത്തു നിന്നുല്ലവരനെങ്കില്‍ അധിക നേരം കറങ്ങാന്‍ പറ്റില്ല ..."
പുതിയ സെക്യൂരിറ്റി ചേട്ടനാണ് ..ഞങ്ങള്‍ പഴയ യുനിയന്‍ മെമ്പര്‍ ആണെന്ന് പറഞ്ഞപ്പോ അങ്ങേര പറഞ്ഞ്" പ്രിന്‍സി യുടെ ഓര്‍ഡര്‍ ആണ് ..നിങ്ങള്‍ കുറെ നേരം കാണുമോ ..?" ഇല്ല അല്പം മാത്രം "മറുപടി ..
"കുഴപ്പമില്ല നിങ്ങള്‍ മെല്ലെ പോയാല്‍ മതി .ചിലര്‍ വന്നു പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് അതുകൊണ്ടാ.നിങ്ങള്‍ യുനിയന്‍ മെമ്പര്‍ ആയിരുന്നില്ലേ .. മെല്ലെ പോയാല്‍ മതി "
മറുപടി പറയാതെ ഞങ്ങള്‍ നടന്നു .


പോളിയിലെ മരങ്ങള്‍ക് എന്തെല്ലാം ഭാവങ്ങളാണ് ....
പ്രണയത്തിന്റെ പല ഭാവങ്ങളും കണ്ടു കണ്ടു അവയും ചില പ്രതീകങ്ങള്‍ പോലെ ...
കാമുകിമാരുടെ കണ്ണ് നീര് വീണു കറുത്ത പോലെ നിറയെ കറുത്ത ഇലകളുമായി ചില മരങ്ങള്‍ ....
ചിലവ കരിഞ്ഞുണങ്ങി ഇലകള്‍ പൊഴിഞ്ഞു കാമുകന്മാരെ പോലെ ....
മറ്റു ചിലവ രണ്ടിനുമിടയില്‍ ...ഞാനൊന്നും അറിഞ്ജീലെ എന്നാ മട്ടില്‍ ...
കൊന്നമരം മാത്രം പണ്ടത്തെ പോലെ
ഒരിക്കല്‍ മാത്രം പൂ നിറച്ചു വച്ച് അവാര്‍ഡു സിനിമയിലെ നായികയെ പോലെ വല്ലപ്പോഴും മാത്രം ചിരിച്ചു ....ആര്‍ക്കോ വേണ്ടി എന്നാ മട്ടില്‍ ....
ഇവയെല്ലാം ഒരിക്കല്‍ കഥ പറയാന്‍ തുടങ്ങിയാല്‍ എന്തെല്ലാം പറയുമായിരിക്കും ..ഗ്രൌണ്ടിലെ "മുരളീധരന്റെ കല്ലിനു " പോലും പറയാന്‍ എന്തൊകെയോ കാണും ...ഒരുപാടു കാലത്തെ പ്രണയങ്ങള്‍ ,സമരങ്ങള്‍ ,തല്ലുകള്‍ ,ആവേശ പ്രകടനങ്ങള്‍ ..അങ്ങിനെ അങ്ങിനെ ....
സിവില്‍ ബ്ലോക്കിന് മുന്‍പിലെ മരങ്ങള്‍ പറയും ഇവിടെ ഒരു ഫുഡ്‌ ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു എന്ന് ...എല്ലാ വര്‍ഷവും ആദ്യം തന്നെ തല്ലു വാങ്ങാന്‍ അവിടുത്തെ ചില പൂവാലന്മാര്‍ക്ക് ഭാഗ്യം ചെയ്തിട്ടുണ്ടായിരുന്നു എന്നോകെ ...


സീമാകൊന്നകള്‍ ആയിരുന്നു ആ കാലത്തേ രാജാക്കന്മാര്‍ ...കാമ്പസിന്റെ എല്ലാ ഭാഗത്തും നിറഞ്ഞു നിന്നിരുന്ന അവയ്ക്ക് ചുറ്റും എന്നും കമിതാക്കളുടെ പ്രളയം ആയിരുന്നല്ലോ .!!! മുകുന്ദന്റെ മയ്യഴിയില്‍ വെള്ളിയംകളിലെ തുമ്പികളെ പോലെ അവര്‍ വട്ടമിട്ടു പറക്കുംയിരുന്നു .....
പുതിയ പ്രിന്‍സി വന്ന പരിഷ്കരമാവനം സീമാകൊന്നകള്‍ അപ്രത്യക്ഷമായിരിക്കുന്നു ...

പ്രണയാതുരമായ നിമിഷങ്ങളില്‍ മഞ്ഞ ചുവരുകളില്‍ എവിടെയോ കോറിയിട്ട "സ്നേഹപൂര്‍വ്വം സ്വന്തം " എന്നാ വരികള്‍ അന്വേഷിച് സിവില്‍ ബ്ലോകില്ലോടെ ഞാന്‍ തിരഞ്ഞു നടന്നു ...അതിന്റെ ഫോട്ടോ ഓര്‍കുടില്‍ കണ്ട സുഹൃത്ത് ചോതിച്ചതിങ്ങനെ " സിവിലിനു മുന്‍പില്‍ കറങ്ങി നടക്കുന്നതിന്റെ ചേതോ വികാരം എന്താണ് സഖാവെ "
മറുപടി ആയി ഞാനെഴുതി ...എന്റെ ഹൃദയം എനിക്ക് ഇവിടെ വച്ച് നഷ്ടപെട്ടിരിക്കുന്നു ...ഞാനത് തിരഞ്ഞതാവനം ...."
ഒടുവില്‍ പാതി മാഞ്ഞ നിലയില്‍ ചില അക്ഷരങ്ങളെ കണ്ടു കിട്ടിയപ്പോള്‍ എന്തോ എന്റെ പ്രണയിനി തിരിച്ചു വന്നത് പോലെ തോന്നിപോയിരുന്നു ....

ഐഷ പാര്കിലെ സിമെന്റ് ബെഞ്ച്‌ കാണാതെ പോയിരിക്കുന്നു ..പത്തിരുപതു തടിമാടന്മാര്‍ കഷ്ടപ്പെട്ട് കൊണ്ട് വന്നു അത് സ്ഥാപിച്ചത് ഞാന്‍ പോളിയിലെ കന്നികാരന്‍ ആയ വര്‍ഷമാണ്‌ ..അതൊക്കെ ജെ സി ബി തൂക്കി എറിഞ്ഞിരിക്കുന്നു ...
മരത്തിന്റെ കായ മാത്രം പഴയതിലും വലിപത്തില്‍ കാണപെട്ടു


കാന്റീനിന്റെ ചുറ്റും കാട് നിറഞ്ഞിരിക്കുന്നു .ഇപ്പൊ ഇവിടെങ്ങും ആരും പോവരില്ലേ ..ഞങ്ങള്‍ അന്യോന്യം ചോതിച്ചു ... ഇന്ന് പോളി നിറയെ കാടു മൂടിയിരിക്കുന്നു ...ലാബുകളിലെക്കുള്ള വഴികള്‍ മാത്രമുണ്ട് കാണാന്‍ ...ഒരു ഗുഹ മുഖത്ത് നില്കും പോലെ . സൈക്കിള്‍ സ്റ്റാന്റ് ഇന്ന് ഉപയോക്ക്യന്‍ അരുംമില്ല എന്ന് തോന്നുന്നു .മുന്പ് സോണുവും സജിനയും മാത്രമാണ് അത് ഉപയോഗിച്ചിരുന്നത് .

പോര്‍ച്ചില്‍ നിന്ന് പടികള്‍ കയറി മുകളിലേക് ...ഒരുപാടു തവണ സമരം നടത്തിയ ഒന്നാം നില ...കോളേജു ഓഫീസും ...തിരഞ്ഞെടുപ്പ് മാറ്റിയതിനെതിരെ നടന്ന സമരത്തില്‍ ആരോ അടിച്ചു തകര്‍ത്ത നോട്ടീസ് ബോര്‍ഡ്‌ ...
പ്രിന്‍സി രൂമിലുണ്ടോ ?
അകത് നിന്നും ആരോടോ ഉറക്കെ സംസാരിക്കുന്ന ശാന്തമ്മ ടീച്ചറിന്റെ ശബ്ദം അവിടെ അലയടിക്കുന്നുവോ ?

സ്റൊരിലെ അനിയേട്ടനെ കണ്ടു ഓര്മ പുതുക്കി ..(പണ്ട് യുനിയന്‍ വേണ്ടി ഒരുപാടു കടം തന്ന ആളാണ് മറക്കാന്‍ പറ്റോ ?!!) ദിലീഷേട്ടനും അഷ്‌റഫ്‌കായും .....പിന്നെ ചില പുതിയ മുഖങ്ങളും ....


കറക്കം കഴിയാറായി ...പഞ്ചാര മുക്കില്‍ തിരിച്ചെത്തി ഓര്‍മകളുടെ മിന്നലാട്ടം പഠിച്ചു പിരിഞ്ഞ ഒരുത്തനും മറന്ന് പോകാത്ത ഒരിടം ..പ്രണയിക്കാത്തവര്‍ പോലും വെറുതെ എങ്കിലും ഒന്ന് നില്‍കാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ പ്രദേശം
ഇന്നവിടെ ആരുമില്ല
ഒരുവേള എല്ലാവരും പഴയ ഓര്‍മകളില്‍ മുങ്ങി നിന്ന്
.പോകാം എല്ലാവരും ഒരേ സ്വരത്തില്‍ പറഞു .മടുത്തിരിക്കുന്നു ..നമ്മുടെ മനസിലെ പോളി മാഞ്ഞു പോകും ഇനിയും നിന്നാല്‍ ...ആരോ പറഞ്ഞു


തിരികെ വലിയ മരച്ചുവട് കടന്നു പോവുമ്പോള്‍ കേട്ടു
"ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം ...
വാക്കിന്റെ വിരുതിനാല്‍ തീര്‍കുന്ന സ്ഫടിക സൌധം "
കടന്നു പോവുന്ന ഞങ്ങളെ കാണാതെ മറ്റേതോ ലോകത്തേക് കണ്ണും നട്ടിരിക്കുന്ന യുവാവിനു ഒരുപക്ഷെ എന്റെയും നിങ്ങളുടെയും മുഖമയിരിക്കണം ... എത്ര മായ്ച്ചാലും മായാത്ത നമ്മുടെ കാമ്പസിന്റെ മുഖം ....

Followers